കരിക്കില്‍ ടൊവിനോ തോമസിന്‍റെ കിടുക്കാച്ചി എന്‍ട്രി! മുഴുവന്‍ ഇഞ്ചക്ഷന്‍ കുത്തിയുണ്ടാക്കിയതാ! വീഡിയോ

പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വെബ് സീരീസായ കരിക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രസകരമായ സംഭവങ്ങളുമായാണ് ഓരോ തവണയും ഇവരെത്താറുള്ളത്. സീരീസിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. ജിം ബോയ്‌സ് എപ്പിസോഡുമായാണ് കഴിഞ്ഞ ദിവസം ഇവരെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. മസില്‍ പെരുപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇത്തവണത്തെ എപ്പിസോഡിലുള്ളത്. നിസാരം, നമ്മളെക്കൊണ്ട് പറ്റുമെന്ന് പറഞ്ഞായിരുന്നു ജിമ്മിലെ ലീലാവിലാസം.

കരിക്കിന്റെ പുതിയ വീഡിയോയ്ക്കായി ആരാധകര്‍ അക്ഷമയോടെയാണ് കാത്തിരിക്കാറുള്ളത്. മറ്റൊരു സീരീസിനും കിട്ടാത്ത തരത്തിലുള്ള സ്വീകാര്യതയാണ് ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അജു വര്‍ഗീസ്, രജിഷ വിജയന്‍ തുടങ്ങിയവരായിരുന്നു നേരത്തെ കരിക്കിനൊപ്പമെത്തിയത്. ഇത്തവണ ടൊവിനോ തോമസാണ് ഇവര്‍ക്കൊപ്പം എത്തിയത്. അവസാനമായി അഭിനയിച്ച സിനിമ കല്‍ക്കിയാണെന്ന് പറഞ്ഞപ്പോള്‍ അത് കലക്കിയെന്ന് ഞങ്ങളല്ലേ പറയേണ്ടതെന്നായിരുന്നു ചോദ്യം.

Karikku

ഇതിനിടയില്‍ മസില്‍ ഇഞ്ചക്ഷന്‍ വെച്ച് പെരുപ്പിച്ചതാണോയെന്ന് ചോദിച്ചപ്പോള്‍ അതേ, ദിവസം മൂന്ന് നേരം ഇഞ്ചക്ഷനെടുക്കുമെന്നും ഇത് നാട്ടുകാരെ പറ്റിക്കാന്‍ വേണ്ടി വര്‍ക്കൗട്ട് ചെയ്യുന്നതാണെന്നുമായിരുന്നു ടൊവിനോയുടെ മറുപടി. ഫീസ് കൊടുക്കാത്തതിനെത്തുടര്‍ന്ന് ഇന്‍സ്ട്രക്ടര്‍ ശകാരിച്ചതിനെത്തുടര്‍ന്നാണ് പുതിയ പദ്ധതിയുമായും ഇവരെത്തുന്നുണ്ട്. ഫീസ് കൊടുക്കാതെ വര്‍ക്കൗട്ട് ചെയ്യാനുള്ള പദ്ധതിയുമായാണ് പിന്നീട് ഇവരെത്തിയത്. യൂട്യൂബിലൂടെ ഇതിനകം തന്നെ തരംഗമായി മാറിയ വീഡിയോ കാണാം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X