അപ്പൻ വൻ പൊളിയാണ്! സോഷ്യൽ മീഡിയയിൽ തരംഗമായി ടൊവിനോയുടെ അച്ഛന്റെ ചിത്രം...
ഫിറ്റ്നസിന്റെ കാര്യത്തിൽ വിട്ട് വീഴ്ച കാണിക്കാത്ത താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ വർക്കൗട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറിണ്ട്. ഫിറ്റ്നസ് പ്രേമികൾ മാത്യകയായിട്ടാണ് താരത്തെ കാണുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം ആരാധകർക്കായി തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവെയ്ക്കാറുണ്ട്. എന്നാൽ ഫിറ്റ്നസ് കാര്യത്തിൽ ടൊവിനോയെ കടത്തി വെട്ടിയിരിക്കുകയാണ് അച്ഛൻ അഡ്വ. ഇ.ടി തോമസ്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ അച്ഛനോടൊപ്പമുള്ള ഗംഭീര വർക്കൗണ്ട് ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം. ഇത് സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

ചിത്രത്തിനെക്കാൾ അച്ഛനെ കുറിച്ച് ടൊവിനോ എഴുതിയ വാക്കുകളാണ് ആരാധകർ നെഞ്ചിലേറ്റിയിരിക്കുന്നത്."അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016-ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല" എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
Recommended Video
ആരാധകർ മാത്രമല്ല മലയാള സിനിമ ലോകവും ടൊവിനോയുടെ പിതാവിന്റെ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. അപ്പൻ പൊളിയാണെന്നാണ് പൃഥ്വിരാജ് കമന്റ് ചെയ്തിരിക്കുന്നത്. ഇന്ന് കണ്ട ഏറ്റവും മികച്ച ചിത്രമെന്ന് പൂർണിമയും ഇന്ദ്രജിത്തും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. ഉണ്ണിമായ, അഷിഖ് അബു, ഗീീതു മോഹൻദാസ്, വിജയ് യേശുദാസ്, ജോജു, നൈല ഉഷ,സംയുക്ത മേനോൻ, വിനയ് ഫോർട്ട്, അന്റണി വർഗീസ് , ഉണ്ണി മുകുന്ദൻ , മംമ്ത എന്നിങ്ങനെ നിരവധി താരങ്ങൾ ചിത്രത്തിന് കമന്റുമായി എത്തിയിട്ടുണ്ട്. അച്ഛന്‍ ബോഡി ബില്‍ഡറാണോ എന്നായിരുന്നു മംമ്തയുടെ സംശയം.അച്ഛന്‍ അഭിഭാഷകനും കര്‍ഷകനുമാണ്, വര്‍ക്കൗട്ട് ചെയ്ത് മസില്‍ പെരുപ്പിച്ചതെന്നും ടൊവിനോ മറുപടിയും നല്‍കി.
ഇതിന് മുൻപും ടൊവിനോ അച്ഛന്റെ ഫ്രീക്ക് ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഫാദേഴ്സ് ഡോയ്ക്ക് പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷം മറ്റൊരു അദ്ദേഹത്തിന്റെ മറ്റൊരു ചിത്രവും ടൊവിനോ പങ്കുവെച്ചിരുന്നു. 'ബ്രേക്കിംഗ് ബാഡ്' ടെലിവിഷന്‍ സീരിസിലെ വാര്‍ട്ടര്‍ വൈറ്റ് സ്റ്റൈല്‍ എന്ന് ടൊവിനോ കുറിച്ചിരുന്നു. ബ്രെയ്ന്‍ കാസ്റ്റണ്‍ അവതരിപ്പിച്ച കഥാപാത്രത്തെ പോലെ മൊട്ടയടിച്ചുള്ള ചിത്രമാണ് ടൊവിനോ പങ്കുവെച്ചത്. ടൊവിനോയെ പോലെ തന്നെ പിതാവ് അഡ്വ. ഇ.ടി തോമസും പ്രേക്ഷകരുടെ ചർച്ചയായിട്ടുണ്ട്.


Click it and Unblock the Notifications