For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടന്‍ വിഷ്ണു ജി രാഘവിന്റെ വിവാഹം കേമമാക്കി ടൊവിനോയും താരപുത്രി കീര്‍ത്തിയും! ചിത്രങ്ങള്‍ കാണൂ..

  |

  ഇക്കൊല്ലം ഇന്ത്യന്‍ സിനിമയില്‍ നിന്നും വിവാഹിതാരയാത് ഒത്തിരി താരങ്ങളായിരുന്നു. ശ്രിയ ശരണ്‍, സ്വാതി റെഡ്ഡി, മേഘ്‌ന, ദീപിക പദുക്കോണ്‍, തുടങ്ങി ബോളിവുഡില്‍ നിന്നും താരസുന്ദരിമാരുടെ വിവാഹം കഴിഞ്ഞപ്പോള്‍ മലയാളത്തില്‍ നടി ഭാവനയുടെ വിവാഹമായിരുന്നു ആഡംബരമായി നടന്നത്. ബോളിവുഡില്‍ ഉടന്‍ തന്നെ പ്രിയങ്ക ചോപ്ര നിക്ക് ജോണ്‍സ് വിവാഹം നടക്കാന്‍ പോവുകയാണ്.

  ലേഡീ മമ്മൂട്ടിയായി നവ്യ നായര്‍! മമ്മൂക്കയുടെ അതേ അസുഖമാണ് നവ്യയ്ക്കുമെന്ന് ആരാധകര്‍! ഫോട്ടോസ് കാണൂ..

  എന്തൊരു ദ്രാവിഡാണ്! തിയറ്ററുകളില്‍ നിന്നും രാഹുല്‍ ദ്രാവിഡിന്റെ വന്‍മതില്‍ പുറത്ത്! ഇനി ആ പരസ്യമില്ല

  ഭാവന മാത്രമല്ല മലയാളത്തിലെ യുവനടിമാരും നടന്മാരുമായ ഒട്ടവനവധി പേരുടെ വിവാഹം ആഘോഷമായി കഴിഞ്ഞിരുന്നു. അക്കൂട്ടത്തില്‍ കഴിഞ്ഞ ദിവസം നടന്‍ വിഷ്ണു ജി രാഘവന്റെയും വിവാഹം കഴിഞ്ഞിരിക്കുകയാണ്. ഇന്നലെ നടന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ മലയാളത്തില്‍ നിന്നും അല്ലാതെയുമായി ഒരുപാട് താരങ്ങളായിരുന്നു എത്തിയിരുന്നത്. വിവാഹത്തിന്റെ ഫോട്ടോസ് വൈറലായി കൊണ്ടിരിക്കുകയാണ്.

  ആരാധകരെ ഞെട്ടിച്ച് 96 ലെ ഡിലീറ്റഡ് സീന്‍ പുറത്ത്! ജാനുവിനും പ്രേക്ഷകര്‍ക്കും ഒന്നൊന്നര സര്‍പ്രൈസ്!!

   വിഷ്ണു ജി രാഘവ്

  വിഷ്ണു ജി രാഘവ്

  ഓര്‍ക്കുട്ട് ഒരു ഓര്‍മ്മക്കൂട്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് വിഷ്ണു ജി രാഘവ്. ദുല്‍ഖര്‍ നായകനായി അഭിനയിച്ച തീവ്പം എന്ന സിനിമയില്‍ ഡോ. റോയി ഫിലിഫ് എന്ന ശ്രദ്ധേയമായ വേഷത്തിലും താരം അഭിനയിച്ചിരുന്നു. ശേഷം പോലീസ് മാമാന്‍, പകിട, സാരഥി എന്നിങ്ങനെയുള്ള സിനിമകളിലും വിഷ്ണു ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു. ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തതും വിഷ്ണു ശ്രദ്ധിക്കപ്പെട്ടിരുന്നു.

   വിഷ്ണുവിന്റെ വിവാഹം

  വിഷ്ണുവിന്റെ വിവാഹം

  സിനിമയില്‍ സജീവമായി വരുന്നതിനുള്ളില്‍ വിഷ്ണു വിവാഹം കഴിച്ചിരിക്കുകയാണ്. നവംബര്‍ 27 നായിരുന്നു വിവാഹം. മീര മോഹന്‍ ആയിരുന്നു വധു. ബന്ധുക്കളും സുഹൃത്തുക്കളും അടക്കം സിനിമയില്‍ നിന്നും അല്ലാതെയും നിരവധി ആളുകളായിരുന്നു വിഷ്ണുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. ഇതിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയ വഴി വൈറലായി മാറിയിരുന്നു.

   ടൊവിനോ തോമസ്

  ടൊവിനോ തോമസ്

  വിഷ്ണു ജി രാഘവിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ യുവതാരം ടൊവിനോ തോമസുമുണ്ടായിരുന്നു. ഗാന ഗന്ധര്‍വ്വന്‍ കെ ജെ യേശുദാസ്, നടിമാരായ മഡോണ സെബാസ്റ്റിയന്‍, രജിഷ വിജയന്‍, തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുന്നാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയും വിവാഹത്തില്‍ അതിഥിയായി എത്തിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്രീകുരാന്‍ തമ്പി, നെടുമുടി വേണു എന്നിവരും വിവാഹത്തിനെത്തിയിരുന്നു.

  ശ്രദ്ധേയമായി താരകുടുംബം

  ശ്രദ്ധേയമായി താരകുടുംബം

  തെന്നിന്ത്യയില്‍ നിന്നും നിര്‍മാതാവ് സുരേഷ് ഭാര്യ നടി മേനക, മകള്‍ കീര്‍ത്തി സുരേഷ് എന്നിവരുടെ സാന്നിധ്യം വിവാഹത്തില്‍ ശ്രദ്ധേയമായിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെങ്കിലും കീര്‍ത്തിയും വിവാഹത്തില്‍ എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല നടന്‍ സുരേഷ് ഗോപിയും ഭാര്യ രാധികയും എത്തിയിരുന്നു. നടന്‍ മണിയന്‍പിള്ള രാജുവും താരദമ്പതികള്‍ക്ക് ആശംസകള്‍ നേരാന്‍ എത്തിയിരുന്നു.

   ഷോര്‍ട്ട് ഫിലിം സംവിധായകന്‍

  ഷോര്‍ട്ട് ഫിലിം സംവിധായകന്‍

  ഭാവന മുഖ്യകഥാപാത്രമായെത്തിയ 'ഓപ്പണ്‍ യുവര്‍ മൈന്‍ഡ്' എന്ന ഷോര്‍ട്ട് ഫിലിമായിരുന്നു വിഷ്ണു സംവിധാനം ചെയ്തിരുന്നത്. ഒരേ സമയം നടക്കുന്ന മൂന്ന് കഥകളാണ് ഓപ്പണ്‍ യുവര്‍ മൈന്‍ഡ്. പെണ്ണ് കാണല്‍ രംഗത്തിലെ നായികയായെത്തി എല്ലാ വനിതകളുടെയും പ്രതിനിധിയായിട്ടാണ് ഭാവനയെ കാണിച്ചിരിക്കുന്നത്. ഇഷ്ടമില്ലാത്ത ജോലി ഉപേക്ഷിച്ച് ഇഷ്ടമുള്ള ജീവിതം പിന്തുടരാനിറങ്ങുന്ന ഐടി പ്രൊഫഷണലായി അനു മോഹന്‍ എത്തുന്നു. സ്ത്രീകളുടെ വസ്ത്രധാരണമാണ് പീഡനത്തിന് കാരണമെന്ന് കരുതി കൂട്ടുകാരിയെ സംരക്ഷിക്കാന്‍ തീരുമാനിക്കുന്ന കുട്ടികളുടെ കഥയുമായി പുലിമുരുകന്‍ ഫെയിം അജാസ് നായകനാവുന്ന ചിത്രം. എന്നിങ്ങനെ സ്ത്രീകള്‍ക്ക് പ്രധാന്യം നല്‍കി ഒരുക്കിയ വിഷ്ണുവിന്റെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമായിരുന്നു.

  English summary
  Tovino Thomas, Keerthy Suresh, Madonna Sebastian & Others Attend Vishnu G Raghav-Meera Wedding!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X