ടൊവിനോ തോമസിന്റെ കുഞ്ഞ് ഇസയും അവധിയാഘോഷത്തിലാണ്! താരപുത്രിയുടെ ചിത്രം വൈറലാവുന്നു!

സിനിമാതിരക്കുകളുമായി മുന്നേറുന്നതിനിടയില്‍ കുടുംബത്തേയും ഒപ്പം ചേര്‍ത്തുനിര്‍ത്തി മുന്നേറുന്ന താരങ്ങള്‍ നിരവധിയാണ്. പൃഥ്വിരാജും ടൊവിനോയും ആസിഫ് അലിയുമൊക്കെ ഇക്കാര്യത്തില്‍ മുന്നിലാണ്. ശക്തമായ പിന്തുണയാണ് ഇവര്‍ക്ക് കുടുംബാംഗങ്ങളും നല്‍കുന്നത്. യുവതാരനിരയിലെ പ്രധാനികളിലൊരാളായ ടൊവിനോ തോമസും ഇക്കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. ലൊക്കേഷനില്‍ മിക്കപ്പോഴും ഭാര്യയും മകളും ഒപ്പമുണ്ടാവാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. ലൊക്കേഷനിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറാറുമുണ്ട്. കുഞ്ഞ് ഇസയുടെ ചിത്രവും പങ്കുവെച്ചാണ് ടൊവിനോ ഇപ്പോള്‍ എത്തിയിട്ടുള്ളത്.

Tovino Thomas

മൈ ലിറ്റില്‍ സണ്‍ഷൈന്‍ എന്ന കമന്റോടെയാണ് ടൊവിനോ ഫോട്ടോ പോസ്റ്റ് ചെയ്തത്. പുറംതിരിഞ്ഞ് നില്‍ക്കുന്ന മകളുടെ ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. ഡാഡ്‌സ് ലൈഫ് എന്‍ജോയ് ചെയ്യുന്നുണ്ടെന്ന് താരം നേരത്തെ തന്നെ പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സോഷ്യല്‍ മീഡിയയിലെ താരമാണ് കുഞ്ഞ് ഇസ. പ്രണയിച്ച് വിവാഹിതരായവരാണ് ടൊവിനോയും ലിഡിയയും. ഇവരുടെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്.

എടക്കാട് ബറ്റാലിയന്‍ ചിത്രീകരണത്തിനിടെ എയര്‍പോര്‍ട്ടില്‍ നിലത്ത് കിടന്നുറങ്ങുന്ന ടീമിന്‍രെ ഫോട്ടോയും നേരത്തെ സമീഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു. മകളേയും നെഞ്ചോടു ചേര്‍ത്തായിരുന്നു ടൊവിനോ കിടന്നത്. തന്റെ വിശേഷങ്ങള്‍ മാത്രമല്ല കുടുംബത്തെക്കുറിച്ചും ടൊവിനോ വാചാലനാവാറുണ്ട്. ബുര്‍ജ് ഖലീഫയിലെത്തിയ കുഞ്ഞ് ഇസയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. മുന്നിലെ കാഴ്ചകളിലാണ് ഇസയുടെ ശ്രദ്ധ. ടൊവിനോ തോമസിന്‍രെ പോസ്റ്റ് കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X