എന്നോടാണോ കളി, പിഷുവിനെ വിടാതെ ടൊവിനോയുടെ കമന്റ്, പിന്നാലെ ടൊവിനോയ്ക്കുള്ള പിഷാരടിയുടെ മറുപടി

ടൊവിനോ തോമസ്, രമേഷ് പിഷാരടി തുടങ്ങിയ താരങ്ങളെല്ലാം ജനപ്രിയരാണ്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരോടുള്ള സമ്പര്‍ക്കമാണ് ഇവര്‍ക്ക് കൂടുതല്‍ ആരാധകരെ കിട്ടാന്‍ കാരണം. ഇരുവരും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവരാണ്. ഇപ്പോഴിതാ ടൊവിനോയും രമേഷ് പിഷാരടിയും തമ്മില്‍ പരസ്യമായി നടന്ന സംഭാഷമാണ് ശ്രദ്ധേയമായിരിക്കുന്നത്.

 pisharody

രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന മമ്മൂട്ടി ചിത്രം ഗാനഗന്ധര്‍വ്വന്റെ വിശേഷങ്ങള്‍ അദ്ദേഹം തന്നെ പുറത്ത് വിടാറുണ്ട്. അത്തരത്തില്‍ മമ്മൂട്ടിയുടെ ഫോട്ടോ അടക്കം പങ്കുവെച്ച് കൊണ്ട് പിഷാരടി ഇന്‍സ്റ്റാഗ്രാമില്‍ ഒരു കുറിപ്പെഴുതി ഇട്ടു. ഇതിന് താഴെ ആശംസകള്‍ പിഷു എന്ന് കമന്റുമായി ടൊവിനോ എത്തി. ടൊവിനോയുടെ കമന്റ് അധികം വൈകാതെ കണ്ട പിഷാരടി അതിന് മറുപടി കൊടുത്തിരിക്കുകയാണ്.

 pisharody

അങ്ങനയാണെങ്കില്‍ കല്‍ക്കിക്കും എന്റെ ആശംസകള്‍ എന്നായിരുന്നു പിഷാരടിയുടെ പ്രതികരണം. പിഷാരടിയുടെ കമന്റ് വന്നതോടെ വിടാന്‍ ഉദ്ദേശമില്ലാതെ ടൊവിനോ വീണ്ടുമെത്തി. അങ്ങനെയാണെങ്കില്‍ പിഷു ഇനി ജീവിതത്തില്‍ ചെയ്യാന്‍ പോകുന്ന എല്ലാ കാര്യങ്ങള്‍ക്കും എന്റെ ആശംസകള്‍. എന്നോടാ കളി എന്നുമായിരുന്നു ടൊവിനോയുടെ അടുത്ത മറുപടി. താരങ്ങളുടെ രസകരമായ സംസാരം ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

ടൊവിനോ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കല്‍ക്കി. ഷൂട്ടിങ് പൂര്‍ത്തിയാക്കി ഓഗസ്റ്റ് ആദ്യ ആഴ്ചകളില്‍ കല്‍ക്കി തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്. പിഷാരടി-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് പിന്നാലെ റിലീസിനെത്തിക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X