ടൊവിനോയുടെ മറ്റൊരു മാസ് അവതാരം! എടക്കാട് ബറ്റാലിയന്‍ തിയറ്ററുകളില്‍, ആദ്യ പ്രേക്ഷക പ്രതികരണമിങ്ങനെ..
ഈ വര്‍ഷം ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, ലൂക്ക, കല്‍ക്കി എന്നിങ്ങനെ ഒത്തിരി സിനിമകള്‍ക്ക് ശേഷം ടൊവിനോയുടെ മറ്റൊരു സിനിമ കൂടി തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. എടക്കാട് ബറ്റാലിയന്‍ 06 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ പട്ടാളക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്നതാണ് ശ്രദ്ധേയം.
പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കി നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോന്‍ ആണ് നായിക. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. തിയറ്ററുകളിലേക്ക് എത്തിയ സിനിമയെ കുറിച്ചുള്ള ആദ്യ പ്രേക്ഷക പ്രതികരണം വന്നിരിക്കുകയാണ്.

മലയാളത്തില്‍ പട്ടാളക്കഥ പറയുന്ന ഒത്തിരി സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നൊരു ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ഷഫീക് മുഹമ്മദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചിരിക്കുന്നത്. കോഴിക്കോടുള്ള എടക്കാട് എന്ന സ്ഥലത്ത് ജനിച്ച് വളരുന്ന ഷഫീക്കിന്റെ ജീവിതത്തിലൂടെയാണ് സിനിമ മുന്നോട്ട് പോവുന്നത്.
രാജ്യത്തിന് വേണ്ടി മഞ്ഞും മഴയും ഗൗനിക്കാതെ ജീവന്‍ പോലും വെടിഞ്ഞ പട്ടാളക്കാര്‍ക്കുള്ള ആദരവാണ് എടക്കാട് ബറ്റാലിയന്‍. പട്ടാള യൂണിഫോമിലെത്തിയ ടൊവിനോ അത് മികവുറ്റതാക്കി എന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്. നായികയായിട്ടെത്തിയ സംയ്കുത മേനോന്‍, ടൊവിനോ കൂട്ടുകെട്ടും നല്ല പോലെ വര്‍ക്ക് ചെയ്തു.


Click it and Unblock the Notifications











