കരച്ചിലോ സംഘട്ടനമോയില്ല! ഹമീദും ഉമ്മയും ഹാപ്പി, എന്റെ ഉമ്മാന്റെ പേരിനെ കുറിച്ചുളള ആദ്യ പ്രതികരണം..
ഉമ്മയും മകനും തമ്മിലുളള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്.
ചില സിനിമകളുടെ പേര് മനസ്സിൽ ആഴത്തിൽ പതിയും. അതിലെ കഥാപാത്രങ്ങളെ കുറിച്ചും കഥയെ കുറിച്ചുമൊക്കെ രണ്ടാമത് മാത്രമേ ചിന്തിക്കുകയുളളൂ. പേര് കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഒരു സിനിമയാണ് ടൊവിനോ തോമസ് ഉർവ്വശി എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന എന്റെ ഉമ്മാന്റെ പേര്. നവാഗതനായ ജോസ് സെബാസ്റ്റ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഉമ്മയും മകനും തമ്മിലുളള സ്നേഹ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ഉമ്മ ആയിഷയായി ഉർവ്വശി എത്തുമ്പോൾ മകൻ ഹമീദാകുന്നത് ടൊവിനോയാണ്. അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനു ശേഷം ഉർവ്വശി ഒരു മുഴുനീളം അമ്മ വേഷവുമായി ചിത്രത്തിൽ എത്തുന്നുണ്ട്. ഒരു കോമഡി ഡ്രാമ ജോണലിലുളള ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്. ടൊവിനോ തോമസ് , ഉർവ്വശി എന്നിവരെ കൂടാതെ മാമുക്കോയ, ഹരീഷ് കണാരന്‍, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.


Click it and Unblock the Notifications











