ബുള്ളറ്റുമായി നിരത്തിലിറങ്ങി ടൊവിനോ, വഴികാട്ടി ജോജു, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമായ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്. നടൻ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. ടോവിനോയ്ക്കും കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്റെ ടീം അംഗങ്ങൾക്കും എല്ലവിധ ആശം‌സയു പൃഥ്വി നേർന്നിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിക്കുന്നത്.

tovino thomas

ഒരു റോഡ് മൂവിയുടെ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ടൊവിനോയ്ക്കൊപ്പം ജോജുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പുറത്തു വന്ന പോസ്റ്ററിൽ ടൊവിനോയ്ക്കൊപ്പം ജോജുവുമുണ്ട്. 2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപു, പ്രദീപ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാര്‍ഥാണ് ക്യാമറ. സൂരജ് എസ് കുറുപ്പാണ് ഗാനങ്ങള്‍ ചിട്ടപ്പെടുത്തുന്നത്. ബി.കെ.ഹരിനാരായണന്‍, വിനായക് ശശികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനരചന.

ടൊവിനോ തോമസ് നിർമ്മാണ രംഗത്തേയ്ക്ക് ചുവട് വെയ്ക്കുന്ന ചിത്രം കൂടിയാണിത്. ആന്റോ ജോസഫ്, റംഷി അഹമ്മദ്, സിനു സിദ്ധാര്‍ഥ് എന്നിവരും ചേര്‍ന്നാണ് സിനിമ നിർമ്മിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തു വന്ന ടൊവിനോ ചിത്രമാണ് എടക്കാട് ബെറ്റാലിയൻ. ഒരുപിടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഫോറൻസിക്കിന്റെ ഷൂട്ടിങ് അണിയറയിൽ പുരോഗമിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X