ടൊവിനോയുടെ മനോഹരമായ ലിപ് ലോക്ക് സീന്‍! ലൂക്കയിലെ ഡിലീറ്റഡ് സീന്‍ പുറത്ത് വന്ന ഉടനെ ഹിറ്റായി
ടൊവിനോ തോമസും അഹാന കൃഷ്ണയും നായിക നായകന്മാരായി അഭിനയിച്ച ഹിറ്റ് സിനിമയായിരുന്നു ലൂക്ക. ജൂണില്‍ തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ടൊവിനോയുടെ സിനിമകളിലെ ലിപ് ലോക്കിനെ കുറിച്ചുള്ള വാര്‍ത്തകള്‍ വൈറലാവാറുണ്ട്. തുടക്കത്തില്‍ ലൂക്കയും ശ്രദ്ധിക്കപ്പെട്ടത് ലിപ് ലോക്ക് കാരണമായിരുന്നു.
ടൊവിനോ തോമസും അഹാനയും തമ്മിലുള്ള ഒരു പ്രണയ രംഗത്തിലായിരുന്നു ലിപ് ലോക്ക് ഉണ്ടായിരുന്നത്. എന്നാല്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടുകളിലൂടെ ആ രംഗം സിനിമയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നിരുന്നു. സാധാരണ സെന്‍സര്‍ ബോര്‍ഡ് കട്ട് ചെയ്യുന്ന രംഗങ്ങള്‍ ഡിവിഡിയിലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കും. എന്നാല്‍ ലൂക്കയുടെ കാര്യത്തില്‍ അത് നടന്നില്ല. ഡിവിഡി പുറത്തിറക്കിയപ്പോഴും ഈ രംഗം മാത്രം ഇല്ലായിരുന്നു.

ഇതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ അരുണ്‍ ബോസ് എഴുതിയ കുറിപ്പ് തരംഗമായിരുന്നു. ഇപ്പോഴിതാ ലൂക്കയില്‍ നിന്നും ഡിലീറ്റ് ചെയ്ത രംഗം യൂട്യൂബിലൂടെ പുറത്ത് വന്നിരിക്കുകയാണ്. യുട്യൂബിലെത്തി നിമിഷ നേരം കൊണ്ട വീഡിയോ തംരഗമായിരിക്കുകയാണ്. സിനിമയിലെ ഏറ്റവും മനോഹരമായ രംഗങ്ങള്‍ ഇതാണെന്ന് തന്നെയാണ് പ്രേക്ഷകര്‍ പറയുന്നത്.
സംവിധായകന്‍ അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് ലൂക്കയ്ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്. നിധിന്‍ ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം എന്നിവരാണ് മറ്റ് താരങ്ങള്‍. വിനായക് ശശി കുമാര്‍ വരികളൊരുക്കിയപ്പോള്‍ സൂരജ് കുറുപ്പാണ് സംഗീതമൊരുക്കിയിരിക്കുന്നത് പാട്ട് പാടിയതും സൂരജ് തന്നെയാണ്.


Click it and Unblock the Notifications











