വീണ്ടും ടൊവിനോ തരംഗം! 'ലൂക്ക'യിലെ മനോഹരമായ മറ്റൊരു പാട്ട് കൂടി പുറത്ത് വന്നു
ടൊവിനോ തോമസ് തരംഗമാക്കിയ വര്‍ഷമാണിത്. പുതിയ വര്‍ഷം പിറന്ന് ആറ് മാസം കഴിയുന്നതിനുള്ളില്‍ അഞ്ചോളം സിനിമകളാണ് ടൊവിനോയുടേതായി എത്തിയിരിക്കുന്നത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്ത ലൂക്ക ആണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. അഹാന കൃഷ്ണ നായികയായിട്ടെത്തിയ ചിത്രം ജൂണ്‍ അവസാനത്തോടെയാണ് റിലീസ് ചെയ്തത്. തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ വരവേല്‍പ്പായിരുന്നു ലഭിച്ചിരുന്നത്.

റിലീസിന് മുന്‍പ് തന്നെ സിനിമയില്‍ നിന്നും പുറത്ത് വന്ന പാട്ടുകളാണ് ചിത്രത്തെ കുറിച്ചുള്ള ആകാംഷ വര്‍ദ്ധിപ്പിച്ചത്. ഇപ്പോഴിതാ ലൂക്ക യിലെ മനോഹമായൊരു പാട്ട് കൂടി പുറത്ത് വന്നിരിക്കുകയാണ്. 'കാറ്റും' എന്ന് തുടങ്ങുന്ന പാട്ടാണ് എത്തിയിരിക്കുന്നത്. വിനായക് ശശി കുമാര്‍ വരികളൊരുക്കിയപ്പോള്‍ സൂരജ് കുറുപ്പാണ് സംഗീതമൊരുക്കിയിരിക്കുന്നത് പാട്ട് പാടിയതും സൂരജ് തന്നെയാണ്.
ഒരു പ്രണയ ചിത്രമായി ഒരുക്കിയ ലൂക്ക യ്ക്ക് സംവിധായകന്‍ അരുണ്‍ ബോസും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. നിധിന്‍ ജോര്‍ജ്, രാജേഷ് ശര്‍മ്മ, വിനീത കോശി, ഷാലു റഹീം എന്നിവരാണ് മറ്റ് താരങ്ങള്‍. റിലീസ് ദിവസം നല്ല സിനിമയാണെന്നുള്ള പ്രേക്ഷക പ്രശംസയായിരുന്നു ടൊവിനോയുടെ ഈ ചിത്രത്തിനും ലഭിച്ചത്. ടൊവിനോയുടെയും അഹാന കൃഷ്ണയുടെയും പ്രകടനത്തിനും മികച്ചതെന്ന അഭിപ്രായമാണുള്ളത്.


Click it and Unblock the Notifications











