മലയാളത്തില്‍ വീണ്ടും മിന്നിതിളങ്ങാന്‍ ടൊവിനോ! നടന്റെ പിറന്നാള്‍ദിനം പുറത്തിറങ്ങിയ പോസ്റ്ററുകള്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. നടന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. സഹനടനായും വില്ലനായതിനും ശേഷമാണ് ടൊവിനോ മലയാളത്തിലേക്ക് നായകകഥാപാത്രങ്ങളിലേക്ക് എത്തിയിരുന്നത്. വ്യത്യസ്ഥ തരം കഥാപാത്രങ്ങളും സിനിമകളും ചെയ്ത് നടന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ടൊവിനോയുടെ പിറന്നാള്‍ ദിവസമായിരുന്നു. ഇത്തവണയും സ്‌പെഷ്യലായിട്ടുളള ഒരു പിറന്നാള്‍ ദിനമായിരുന്നു താരത്തിന്റെതായി കടന്നുപോയത്. സോഷ്യല്‍ മീഡിയ ഒന്നടങ്കം നടന് ആശംസകളുമായി എത്തിയിരുന്നു. ഇതിനൊപ്പം ഏറെ ശ്രദ്ധേയമായിരുന്നത് ടൊവിനോയുടെ പുതിയ സിനിമകളുടെതായി അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട പോസ്റ്ററുകളായിരുന്നു.
മിന്നല്‍ മുരളി
ഗോദയ്ക്ക് ശേഷം ടൊവിനോ തോമസും സംവിധായകന്‍ ബേസില്‍ ജോസഫും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് മിന്നല്‍ മുരളി. ചിത്രത്തിന്റെ പോസ്റ്റര്‍ ടൊവിനോയുടെ പിറന്നാള്‍ ദിനമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ചിത്രത്തില്‍ ഒരു നാടന്‍ സൂപ്പര്‍ഹീറോ ആയിട്ടാണ് ടൊവിനോ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ തന്നെ അറിയിച്ചിരുന്നു. ഹാസ്യത്തിന് പ്രാധാന്യമുളള ഒരു ചിത്രവുമായിട്ടാണ് ഇത്തവണയും ഈ കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. വീക്കെന്‍ഡ് ബ്ലോക്ക് ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളി നിര്‍മ്മിക്കുന്നത്.
കല്‍ക്കി
ടൊവിനോ പോലീസ് ഓഫീസറായി വീണ്ടുമെത്തുന്ന ചിത്രമാണ് കല്‍ക്കി. ഒരു മാസ് എന്റര്‍ടെയന്‌റായി ഒരുങ്ങുന്ന കല്‍ക്കിയുടെ പോസ്റ്ററും പിറന്നാള്‍ ദിനം പുറത്തിറങ്ങിയിരുന്നു. ടൊവിനോയുടെ ഒരു മാസ് കഥാപാത്രമായിരിക്കും കല്‍ക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രവീണ്‍ പ്രഭരമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്നു.
ലൂക്ക
ലൂക്ക എന്ന ചിത്രത്തിന്റെ പോസ്റ്ററായിരുന്നു ടൊവിനോയുടെ പിറന്നാള്‍ ദിനം ആദ്യം തന്നെ പുറത്തിറങ്ങിയിരുന്നത്. നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്ക ടൊവിനോയുടെതായി എറെ നാള്‍ മുന്‍പ് പ്രഖ്യാപിക്കപ്പെട്ടൊരു ചിത്രം കൂടിയായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് ജനുവരിയില്‍ ആരംഭിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ടൊവിനോയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത ചിത്രം കൂടിയായിരിക്കും ലൂക്കയെന്നും അറിയുന്നു.
ഉയരെ
ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. പാര്‍വതി കേന്ദ്രകഥാപാത്രമാവുന്ന ചിത്രത്തില്‍ ടൊവിനോ തോമസും ആസിഫ് അലിയുമാണ് നായകവേഷത്തില്‍ എത്തുന്നത്. ഉയരെയുടെ അണിയറ പ്രവര്‍ത്തകരും ടൊവിനോയുടെ പിറന്നാള്‍ ദിനം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. രാജേഷ് പിള്ളയുടെ അസോസിയേറ്റായിരുന്ന മനു അശോകനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ആന്‍ഡ് ദ ഓസകര്‍ ഗോസ് ടൂ
ആദാമിന്റെ മകന്‍ അബു,പത്തേമാരി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രമാണ് ആന്‍ഡ് ദ ഓസകര്‍ ഗോസ് ടൂ. ചിത്രത്തില്‍ വ്യത്യസ്തമാര്‍ന്നൊരു കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ടൊവിനോയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.


Click it and Unblock the Notifications











