ജോമോന്റെ ക്ലിക്ക് ഗംഭീരം! സിക്സ് പാക്ക് ലുക്കിൽ ബോക്സറായി ടൊവിനോ, കയ്യടിച്ച് പൃഥ്വിരാജ്

ലോക്ക് ഡൗണ കാലത്ത് സമൂഹ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട താരമാണ് നടൻ ടൊവിനോ തോമസ്. താരത്തിന്റ് ഫിറ്റ്നസ് തന്നെയായിരുന്നു സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. വർക്കൗട്ട് ചെയ്യുന്നതിന്റേയും മസിൽ പെരുപ്പിച്ച് നിൽക്കുന്നതിന്റേയും നിരവധി ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിത ടെവിനോയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ബോക്സർ ഗെറ്റപ്പിലുള്ള ടൊവിനോ ചിത്രമാണ് വൈറലാകുന്നത്. സിക്സ് പാക്ക് ലുക്കിൽ പഞ്ചിംഗ് പ്രാക്ടീസ് ചെയ്യുന്ന ചിത്രമാണിത്. ഇരുട്ടിന്റെ പശ്ചാത്തലത്തിലാണ് താരം ചിത്രത്തിൽ എത്തുന്നത്.

tovino

ടൊവിനോയുടെ ഗംഭീര ചിത്രം പകർത്തിയിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ ആണ്. ലോക്ക് ഡൗൺ കാലത്ത് ജോമോന്റെ ഫോട്ടോഗ്രാഫി താൽപര്യത്തെ തുടർന്ന് ഈ ചിത്രം പിറന്നതെന്ന അടിക്കുറിപ്പോടെയാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കൂടാതെ തന്റെ ഫിറ്റ്നസ് ട്രെയിനർ അലി അസ്കറിനും ടൊവിനോ നന്ദി പറയുന്നുണ്ട്. ലോക്ക്ഡൗൺ കാലത്ത് പ്രോത്സാഹിപ്പിച്ച് തന്നെ ഫിറ്റാക്കി നിർത്തിയത് അദ്ദേഹമാണെന്നും ടൊവിനോ കുറിപ്പിൽ പറയുന്നു . എന്തായാലും ടൊവിനോയുടെ പുതിയ ചിത്ര ആരാധകരുടെ കയ്യടി നേടുകയാണ്.

ആാധകർ മാത്രമല്ല സിനിമലോകവും ടൊവിനൊ ചിത്രം ഏറ്റെടുത്തിട്ടുണ്ട്. നട‍ൻ ദുൽഖർ സൽമാൻ, ലെന, പൃഥ്വിരാജ്, സർജാനോ ഖാലീദ്, അക്ഷയ് രാധകൃഷ്ണൻ, അശ്വിൻ കുമാർ, വിനയ് ഫോർട്ട് തുടങ്ങിയവർ കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാത്തവണത്തേയും പോലെ താരത്തിന്റ കഠിന പ്രയ്തത്തിന് കയ്യടിക്കുകയാണ്. മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് അച്ഛനോടൊപ്പമുള്ള ഗംഭീര ചിത്രവുമായി ടെവിനേഎത്തിയിരുന്നു, അച്ഛൻ അഡ്വ. ഇ.ടി തോമസിനോടൊപ്പമുള്ള ജിം ചിത്രമായിരുന്നു ഇത്.

അച്ഛന്‍, മാര്‍ഗദര്‍ശി, ഉപദേശകന്‍, പ്രചോദകന്‍, തീരുമാനങ്ങള്‍ എടുക്കുന്നയാള്‍, എന്റെ വര്‍ക്കൗട്ട് പങ്കാളി.. നെഞ്ചിന്റെ ഇടതു ഭാഗത്ത് കാണുന്ന എക്‌സ്ട്രാ മസില്‍ 2016-ല്‍ ഘടിപ്പിച്ച പേസ് മേക്കറാണ്. പക്ഷേ അതിന് ശേഷവും അദ്ദേഹം ഫിറ്റ്‌നസില്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല" എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ ചിത്രം പങ്കുവെച്ചത്. ഈ ചിത്രം സോഷ്യൽ മീഡിയയിൽ സൂപ്പർ വൈറലായിരുന്നു. ടൊവിനോയുടെ പിതാവിനായിരുന്നു ആരാധകരുടെ കയ്യടി. അപ്പൻ പൊളിയാണെന്നാണ് പൃഥ്വിരാജ് ഉൾപ്പടെയുളള താരങ്ങൾ കമൻര് ചെയ്തത്.

'ടൊവിനോയുടെ പുതിയ ചിത്രം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X