ടൊവിനോയ്ക്ക് ഇതെന്ത് പറ്റി? ഫ്രീക്കന്‍ ലുക്കിലെത്തിയ താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി വൈറല്‍

ഇക്കൊല്ലം ടൊവിനോ തോമസിന് ഭാഗ്യ വര്‍ഷമാണ്. ഇറങ്ങുന്ന ഓരോ സിനിമകളും സൂപ്പര്‍ ഹിറ്റായി മാറുന്ന കാഴ്ചയാണ് ഇതുവരെ കണ്ട് വരുന്നത്. നായകനായി അഭിനയിച്ച രണ്ട് സിനിമകളും അതിഥി വേഷത്തിലെത്തിയ മൂന്ന് സിനിമകളും തിയറ്ററുകളിലും ബോക്‌സോഫീസിലും തരംഗമായി. ഇനി വരാനിരിക്കുന്ന സിനിമകളാണ് അതിലും പ്രതീക്ഷ നിറച്ചിരിക്കുന്നത്.

tovino

ഇപ്പോഴിതാ ടൊവിനോയുടെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തലയുടെ രണ്ട് സൈഡിലും മുടി കളഞ്ഞ് ഫ്രീക്ക് ലുക്കിലെത്തിയിരിക്കുന്ന ടൊവിനോയുടെ ചിത്രങ്ങളാണ് വൈറലാവുന്നത്. എന്നാലിത് സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പാണോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. റോബര്‍ട്ട് ഡെ നീറോയുടെ പ്രശ്‌സത ചിത്രം ടാക്‌സി ഡ്രൈവര്‍ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പാണെന്നാണ് ആരാധകര്‍ പറയുന്നു.

അതേ സമയം വയനാട്ടില്‍ ഒരു ഉദ്ഘാടനത്തിനെത്തിയ ടൊവിനോയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ടൊവിനോ നായകനായി അഭിനയിക്കുന്ന കല്‍ക്കി എന്ന സിനിമയുടെ പേരെഴുതിയ ടീ ഷര്‍ട്ടും ധരിച്ചായിരുന്നു ടൊവിനോ എ്ത്തിയത്. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം കല്‍ക്കി ആഗസ്റ്റ് ആദ്യ ആഴ്ച തിയറ്ററുകളിലേക്ക് എത്തുകയാണ്. ടൊവിനോ പോലീസ് വേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X