ഇനി എല്ലാ ഡീലുകളും ലോക്ക് ഡൗൺ കഴിഞ്ഞിട്ട്, വ്യത്യസ്തമായ കൊറോണ സന്ദേശവുമായി ടൊവിനോ

പോയ വർഷത്തെ ഏറ്റവും വലിയ സൂപ്പർ‌ ഹിറ്റ് ചിത്രമായിരുന്നു ലൂസിഫർ. മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ വൻ താരനിരയായിരുന്നു അണിനിരന്നത്. ഇന്നും സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും സ്റ്റീഫൻ നെടുമ്പുള്ളിയും പിള്ളരും ചർച്ച വിഷയമായിരുന്നു. ഈ അടുത്ത കാലത്ത് മലയാളത്തിലെ വൻ താരനിര അണിനിരന്ന ഒരു ചിത്രമായിരുന്നു ലൂസിഫർ.

tovino thomas

ചിത്രം പുറത്തിറങ്ങിയിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്. ലൂസിഫർ എന്ന ചിത്രത്തിന്റെ യാത്രയെ കുറിച്ച് പങ്കുവെച്ച് ചിത്രത്തിലെ താരങ്ങൾ രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വ്യത്യസ്തമായ പോസ്റ്റുമായി ടൊവിനോ തോമസ്. ലൂസിഫറിന്റെ ഓർമ പങ്കുവെയ്ക്കുന്നതിനോടൊപ്പം ലൂസിഫറിലൂടെ ജനങ്ങൾക്ക് കൊവിഡ് സന്ദേശം പങ്കുവെയ്ക്കുകയാണ് ടൊവിനോ. ലൂസിഫറിന്റെ ഒന്നാം വർഷം എന്ന ക്യാപ്ഷനോടെയാണ് താരത്തിന്റെ പോസ്റ്റ്യ

സിനിമയെ പോലെ ലൂസിഫറിലെ ഡയലോഗുകളും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമായിരുന്നു. മോഹൻലാലിന്റെ കഥാപാത്രമായ സ്റ്റീഫൻ നെടുമ്പള്ളി, ടെവിനോയുടെ ജതിൻ, ബോബി, പൃഥ്വിരാജ്., ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ എന്നിവർ ചിത്രത്തിൽ പറയുന്ന മാസ് ഡയലോഗുകളാണ് കൊറോണ സന്ദേശത്തിനോടൊപ്പം താരം പങ്കുവെച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ടൊവിനോയുടെ പോസ്റ്റിന് ലഭിക്കുന്നത്.

കൊവിഡ് പ്രതിരോധത്തിനായുള്ള യുവജന കമ്മിഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിൽ ടൊവിനോയും അംഗമാണ്. ലോക്ക് ഡൗണിനെ കുറിച്ചും കൊവിഡ് പ്രതിരോധത്തിനായുള്ള യുവജന കമ്മിഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്‌സിന്റെ ആവശ്യകതയെ കുറിച്ചും പങ്കുവെച്ചു കൊണ്ട് താരം രംഗത്തെത്തിയിരുന്നു. മനോര ഓൺലൈനിലാണ് താരം ഇതിനെ കുറിച്ച് വ്യക്തമാക്കിയത്.

വീട്ടിനുള്ളിൽ ചടഞ്ഞ് ഇരിക്കുമ്പോഴും കണ്ണും കാതും മനസ്സും പുറംലേകത്തേയ്ക്ക് തുറന്ന് വയ്ക്കണമെന്നും താരം പറയുന്നുണ്ട്. സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ഈ സാഹചര്യം പൂർണ്ണമായി പ്രയോജനപ്പെടുത്തണമെന്നും താരം പറയുന്നു. ടൊവിനോ തോമസ് മാത്രമല്ല സണ്ണി വെയ്ൻ, മേജർ രവി, പൂർണിമ ഇന്ദ്രജിത്, അരുൺ ഗോപി എന്നുവരും യൂത്ത് ഡിഫൻസ് ഫോഴ്‌സിലെ അംഗങ്ങളാണ്.

ടൊവിനോ ഇൻസ്റ്റഗ്രാം പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X