തന്നെ പരിഹസിച്ചവര്‍ക്ക് മാസ് മറുപടിയുമായി ടൊവിനോ! 8 വര്‍ഷം മുന്‍പെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍!!
സിനിമ എന്ന മോഹവുമായി വര്‍ഷങ്ങളോളം കാത്തിരിക്കുകയും കഷ്ടപ്പെടുകയും ചെയ്തിട്ടാണ് പലരും മുഖ്യധാരയിലേക്ക് എത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി വന്ന് നായകനായി മാറിയ ഒട്ടനവധി താരങ്ങള്‍ നമുക്ക് മുന്നിലുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് നടന്‍ വിജയ് സേതുപതിയെ കുറിച്ച് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് എഴുതിയ പോസ്റ്റ് അടുത്തിടെ വൈറലായിരുന്നു. വിജയ് സേതുപതി ആരാണെന്നുള്ള ചോദ്യത്തിന് അത് ആരാണെന്ന് വൈകാതെ നിങ്ങള്‍ അറിയുമെന്നായിരുന്നു കാര്‍ത്തിക് അന്ന് പറഞ്ഞിരുന്നത്.
സമാനമായ ഒരു കാര്യം നടന്‍ ടൊവിനോ തോമസിനും സംഭവിച്ചിരിക്കുകയാണ്. ഇത് അഹങ്കാരമല്ല, എന്റെ കോണ്‍ഫിഡന്‍സാണെന്ന് പറയുന്ന സിനിമാ ഡയലോഗ് പോലെ ടൊവിനോയും പറഞ്ഞിട്ടുണ്ട്. താന്‍ ഒന്നുമല്ലാതിരുന്ന കാലത്ത് തന്നെ പരിഹസിക്കുന്നവര്‍ക്കുള്ള മറുപടിയായിട്ടായിരുന്നു താരം ഫേസ്ബുക്കില്‍ ഒരു കുറിപ്പ് എഴുതി ഇട്ടത്. എട്ട് വര്‍ഷം മുന്‍പ് എഴുതിയ ആ കുറിപ്പാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്..

ടൊവിനോയുടെ വാക്കുകള്‍
ഇന്ന് നിങ്ങള്‍ എന്നെ വിഡ്ഢിയെന്ന് പരിഹസിക്കുമായിരിക്കും. കഴിവില്ലാത്തവനെന്ന് മുദ്ര കുത്തി എഴുതി തള്ളുമായിരിക്കും. പക്ഷെ ഒരിക്കല്‍ ഞാന്‍ ഉയരങ്ങൡ എത്തുക തന്നെ ചെയ്യും. അന്ന് നിങ്ങള്‍ എന്നെ ഓര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ദാര്‍ഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വനിയുടെ ആത്മവിശ്വാസമാണ്... എന്നുമാണ് അന്ന് ടൊവിനോ പറഞ്ഞിരുന്നത്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടൊവിനോ പറഞ്ഞിരുന്ന കാര്യങ്ങള്‍ അക്ഷരംപ്രതി സത്യമായിയിരിക്കുകയാണ്. ഇന്ന് മലയാള സിനിമയിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ടൊവിനോ. കൈനിറയെ സിനിമകളുമായി മലയാളത്തിലും തമിഴിലും തുടങ്ങി തിരക്കോട് തിരക്കിലാണ് ടൊവിനോയിപ്പോള്‍. പരിശ്രമിച്ചാല്‍ എന്തും നേടിയെടുക്കാമെന്ന് സ്വന്തം ജീവിതത്തിലൂടെ ടൊവിനോ തന്നെ തെളിയിച്ചിരിക്കുകയാണ്.


Click it and Unblock the Notifications