മാസ് ലുക്കില്‍ ടൊവിനോ! താരത്തിന്റെ മീശ മമ്മൂട്ടിയെ അനുകരിച്ചതാണോ? സംഭവം കിടുക്കിയെന്ന് ആരാധകര്‍!!
വീണ്ടുമൊരു ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സ് നടന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം അബുദാബിയില്‍ വെച്ചായിരുന്നു പുരസ്‌കാര വിതരണം ചെയ്ത.് ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതേയുള്ളു. എന്നാല്‍ മലയാള സിനിമയിലെ താരങ്ങളെല്ലാം ഒത്ത് ചേര്‍ന്ന പരിപാടിയില്‍ നിന്നുള്ള ഫോട്ടോസും വീഡിയോസും സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്നിരുന്നു.
മാസ് എന്‍ട്രിയോടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വരവായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്. ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ്‌സില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി മാത്രമല്ല മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, നിമിഷ സജയന്‍, തുടങ്ങി താരസമ്പന്നമായിരുന്നു പുരസ്‌കാര വേദി. അവിടെ ശ്രദ്ധിക്കപ്പെട്ട താരങ്ങളില്‍ ഒരാള്‍ ടൊവിനോ തോമസായിരുന്നു.

വെളുത്ത നിറമുള്ള വസ്ത്രം ധരിച്ചെത്തിയ ടൊവിനോ പുരസ്‌കാര വേദിയില്‍ തിളങ്ങി നിന്നു. അതിലും ശ്രദ്ധേയം ടൊവിനോയുടെ മീശയാണ്. മീശ പിരിച്ച് മുകളിലേക്ക് വെച്ചിരിക്കുന്ന സ്‌റ്റൈലിലായിരുന്നു ടൊവിനോ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മമ്മൂട്ടിയും ഇതേ സ്റ്റൈലില്‍ എത്തിയിരുന്നു എന്നതാണ് ഇതില്‍ സവിശേഷമായ കാര്യം.
മമ്മൂട്ടിയുടെ പഴയ ഫോട്ടോയുമായി സാമ്യമുള്ള ടൊവിനോയുടെ ചിത്രം സോഷ്യല്‍ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുകയാണ്. മമ്മൂക്കയെ അനുകരിക്കാന്‍ നോക്കിയതാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്തായാലും ടൊവിനോയ്ക്കും പുതിയ സ്റ്റൈല്‍ ചേരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications











