അവൻ എന്താ എന്റെ മൂത്തമോനോ?; കുടുംബത്തിന് ഒപ്പം പോകുമ്പോഴാണ് ചോ​ദ്യം, ചില നേരത്തൊക്കെ ഭ്രാന്ത് വരും; ടൊവിനോ!

മലയാള സിനിമയിൽ ഇപ്പോഴുള്ളതിൽ ഏറ്റവും നല്ല സുഹൃത്തുക്കളാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ഒരുമിച്ച് പ്രവർത്തിച്ച് തുടങ്ങിയശേഷം വളർന്ന സൗഹൃദമാണ് ഇവരുടേത്. ടൊവിനോയ്ക്ക് കരിയർ ബെസ്റ്റ് സിനിമകൾ നൽകിയിട്ടുള്ളതും ബേസിലാണ്. തങ്ങളുടെ ‌സൗഹൃദം പലപ്പോഴും ആളുകൾ കൂടുതലായി ആഘോഷിച്ച് ക്രിഞ്ചാക്കി മാറ്റുന്നുണ്ടോയെന്ന് തോന്നാറുണ്ടെന്നും അതിനാലാണ് ഒരുമിച്ചുള്ള സോഷ്യൽമീഡിയ ഇന്ററാക്ഷൻ കുറച്ചതെന്നും പറയുകയാണ് ഇരുവരും.

ദി ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. ഏതൊരു സുഹൃത്തുക്കളേയും പോലെ ഞങ്ങളും സുഹൃത്തുക്കളാണ്. പക്ഷെ ചില നേരത്തൊക്കെ നമുക്കും ഭ്രാന്ത് വരും. ഞാനവും മക്കളും ഭാര്യയും ഒരുമിച്ച് പോകുന്നത് കാണുമ്പോൾ ചിലർ വന്ന് ചോദിക്കും ബേസിൽ വന്നില്ലേയെന്ന്.

Tovino Thomas Basil Joseph

അവൻ എന്താ എന്റെ മൂത്തമോനാണോ ഞാൻ പോകുന്നിടത്തെല്ലാം കൊണ്ടുപോകാൻ. എന്നോട് ഈ ചോദ്യം ചോദിക്കുന്നത് പോലെ ബേസിലിനോടും ചിലപ്പോഴൊക്കെ ആളുകൾ ചോ​ദിക്കും ടൊവിനോയില്ലേയെന്ന് ടൊവിനോ പറഞ്ഞു. ഞങ്ങൾ ഫാമിലിയായി എവിടെയെങ്കിലും ട്രിപ്പൊക്കെ പോകുമ്പോഴാകും ടൊവിനോ ഇല്ലേയെന്നുള്ള ചോദ്യം ആളുകളിൽ നിന്നും വരുന്നത്. ടൊവിനോ ടൂറിന് വന്നില്ലേയെന്നാണ് അവരുടെ ചോ​ദ്യം ബേസിൽ അനുഭവം പങ്കിട്ട് പറഞ്ഞു.

ഞാൻ എന്തിനാണ് ബേസിലിന്റെ ഫാമിലി ടൂറിൽ പങ്കെടുക്കുന്നത്?. അതുപോലെ സോഷ്യൽമീഡിയ ഇന്ററാക്ഷനും പബ്ലിക്കിൽ കുറച്ചു. ഞങ്ങൾ തമ്മിൽ കമന്റുകൾ പറയുന്നത് ഓക്കെ. അത് വീണ്ടും ആളുകൾ പറഞ്ഞ് പറഞ്ഞ് ക്രിഞ്ച് ലെവലിലേക്ക് എത്തിയെന്ന് തോന്നിയപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു എടാ നിർത്തിക്കോളൂ.

ഇനി കമന്റൊക്കെ ഇടണമെന്ന് തോന്നുകയാണെങ്കിൽ വല്ല ലവ് ചിഹ്നമോ തീ ചിഹ്നമോ ഒക്കെ ഇട്ടാൽ മതി. കമന്റിലുള്ള വലിയ പരിപാടി വേണ്ടെന്ന് തീരുമാനിച്ചു. ഇപ്പോൾ ഇമോജി വെച്ച് മാത്രമെ കമന്റിടാറുള്ളു ടൊവിനോ പറഞ്ഞു. ഈയിടയായി ടൊവിനോ ഏറ്റവും കൂടുതൽ ഇടുന്നത് ഹാർട്ട് ഇമോജിയാണ്. അതാണ് ആ​​ദ്യം കിടക്കുന്ന ഇമോജി. അതുകൊണ്ടാണ് അത് ഇടുന്നതെന്ന് ബേസിലിനുള്ള മറുപടിയായി ടൊവിനോയും പറഞ്ഞു.

ഇരുവരുടേയും തീരുമാനവും നി​ഗമനവും ഇക്കാര്യത്തിൽ കൃത്യമാണെന്നാണ് അഭിമുഖം വൈറലായപ്പോൾ ഏറ്റവും കൂടുതൽ പ്രത്യക്ഷപ്പെട്ട കമന്റ്. ടൊവിനോയും ബേസിലും പറഞ്ഞത് സത്യമാണ്. ക്രിഞ്ചായി തുടങ്ങി. ഇവര്‍ എന്ത് ചെയ്താലും ഓൺലൈൻ മീഡിയട്രോൾ പേജ് അത് ആഘോഷമാക്കും. ആദ്യമൊക്കെ രസമായിരുന്നു.

Tovino Thomas Basil Joseph

പക്ഷെ തൊട്ടതിനും പിടിച്ചതിനേയുമെല്ലാം അതേ രീതിയിൽ കൊണ്ടുപോകുന്നത് കാണുമ്പോൾ പ്രേക്ഷകന് ക്രിഞ്ച് അടിക്കും. എന്നിരുന്നാലും സിനിമാക്കാരിൽ ജെൻസി വൈബ് ഉള്ളവരിൽ രണ്ടുപേർ ടൊവിനോയും ബേസിലുമാണെന്നും കമന്റുകളുണ്ട്. അതിരടിയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച് റിലീസിന് എത്താൻ പോകുന്ന സിനിമ. ബേസിലാണ് നായകൻ. റിയ ഷിബുവാണ് നായിക. ബേസില്‍ ജോസഫും നവാഗതനായ അനന്തു എസും ചേര്‍ന്നാണ് അതിരടി നിർമിച്ചിരിക്കുന്നത്.

അഭിനയത്തിലേക്ക് ഇറങ്ങിയശേഷം ബോളിവുഡിൽ വരെ ആരാധകരുണ്ട് ബേസിൽ ജോസഫിന്. നമ്മൾ കോൺസിസ്റ്റന്റായിട്ട് ഹാർഡ്‌വർക്ക് ചെയ്തുകൊണ്ടിരിക്കുക. അത് ചെയ്തുകൊണ്ടിരിക്കുമ്പോൾ നമ്മൾ വിചാരിക്കാത്ത സ്ഥലങ്ങളിലേക്ക് നമ്മൾ എത്തികൊണ്ടേ ഇരിക്കും. അങ്ങനെയാണ് ഞാൻ വിശ്വസിക്കുന്നത്. എല്ലാം അതിന്റെ സമയത്ത് നന്നായിട്ട് നടക്കും. അതാണ്. നന്നായിട്ട് കറക്റ്റ് ആയിട്ട് നമ്മൾ നമ്മുടെ പണിയെടുത്തുകൊണ്ടേയിരിക്കുക.

വേറെ ഒന്നും ചെയ്യണ്ട. വേറെ ഒന്നും ആലോചിക്കാതിരുന്ന മതി. അത് കൃത്യമായി എടുത്തോണ്ടിരുന്ന മതി. വിശ്വസിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ നമ്മൾ ചിലപ്പോൾ എത്തും. ആ എവിടെ എത്തണമെന്നുള്ളതിനും സ്വപ്നം കാണുന്നതിന് ഒരു കുറവും വരുത്താതെ ഇരുന്നാൽ മതി. ആലോചിച്ച് ഇരുന്നാൽ മതി. എവിടെയെങ്കിലുമൊക്കെ എത്തും എന്നാണ് തന്റെ വിജയത്തെ കുറിച്ചും കരിയറിനെ കുറിച്ചും സംസാരിക്കവെ ബേസിൽ പറയാറുള്ളത്.

Read more about: tovino thomas basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X