For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഉണ്ണി മുകുന്ദനോട് ഞാൻ ചെയ്തത് തെറ്റ്, എന്റെ കണ്ണ് നിറഞ്ഞു പോയി'; നടന്നതെന്തെന്ന് ടൊവിനോ തോമസ്

  |

  മലയാള സിനിമയിലെ രണ്ട് പ്രമുഖ താരങ്ങളാണ് ഉണ്ണി മുകുന്ദനും ടൊവിനോ തോമസും. ഇന്ന് യുവനിരയിൽ ശ്രദ്ധേയരായ രണ്ട് പേരുടെയും കരിയർ വളർച്ചയിലും സമാനതകൾ ഉണ്ട്. സഹനടൻ വേഷങ്ങളിൽ തുടക്ക കാലത്ത് ടൊവിനോയും ഉണ്ണി മുകുന്ദനും അഭിനയിച്ചിട്ടുണ്ട്. ചില സിനിമകളിൽ വില്ലനായും എത്തി. കേന്ദ്ര കഥാപാത്രമായ സിനിമകൾ മാത്രമേ ചെയ്യൂ എന്ന നിർബന്ധമില്ലാഞ്ഞത് രണ്ട് പേർക്കും ​ഗുണം ചെയ്തു.

  അടുത്തിടെ പുറത്തിറങ്ങിയ ഭ്രമത്തിൽ ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമല്ല ചെയ്തത്. മറുവശത്ത് ഡിയർ ഫ്രണ്ടിൽ ടൊവിനോ ചെയ്തതും നായക നടനായ കഥാപാത്രത്തെ അല്ല. പക്ഷെ രണ്ട് സിനിമകളും ശ്രദ്ധിക്കപ്പെട്ടു.

  Also Read: കലോത്സവത്തില്‍ ഒന്നാം സമ്മാനം കാശ് കൊടുക്കുന്നവര്‍ക്ക്; വാശിയ്ക്ക് ഞാന്‍ ഡാന്‍സ് ടീച്ചറായി: ഗ്രേസ്

  ഇതിന് പുറമെ രണ്ട് പേരും ആരാധകർക്കിടയിലെ ഫിറ്റ്നസ് ഐക്കൺ ആണ്. വർക്കൗട്ടിന് വലിയ പ്രാധാന്യം നൽകുന്ന ഉണ്ണിക്കും ടൊവിനോക്കും ഈ സ്ക്രീൻ പ്രസൻസും ഉപകരിക്കുന്നു. സ്വന്തമായി സിനിമ നിർമ്മിക്കുന്ന ഉണ്ണി മുകുന്ദൻ ഷെഫീഖിന്റെ സന്തോഷം ഉൾ‌പ്പെടെയുള്ള സിനിമകൾ ബി​ഗ് സ്ക്രീനിൽ എത്തിച്ചു. തെലുങ്കിലും ശ്രദ്ധിക്കപ്പെട്ട് വരികയാണ് ഉണ്ണി‌.

  യശോദ, ജനത ​ഗാരേജ്, ബാ​ഗ്മതി തുടങ്ങിയവ ആണ് ഉണ്ണിയുടെ തെലുങ്ക് സിനിമകൾ. ടൊവിനോ അഭിനയ പ്രാധാന്യമുള്ള സിനിമകൾ തെരഞ്ഞെടുത്ത് ചെയ്യുന്നു. വാശി, ഡിയർ ഫ്രണ്ട് എന്നി ആണ് നടന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. ഇവ തിയറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ഒടിടി റിലീസിന് ശേഷം പ്രേക്ഷക പ്രീതി നേടി.

  ഇപ്പോഴിതാ ഉണ്ണി മുകുന്ദനെക്കുറിച്ച് ടൊവിനോ തോമസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സ്റ്റെൽ എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മുമ്പൊരിക്കൽ കൈരളി ടിവിയിലെ ജെബി ജംങ്ഷൻ ടോക് ഷോയിൽ എത്തിയപ്പോഴാണ് ഉണ്ണി മുകുന്ദനെക്കുറിച്ച് ടൊവിനോ സംസാരിച്ചത്.

  Also Read: വിവാഹശേഷം പ്രതികാരം, പലതരം മെസ്സേജുകളും വന്നു; ദേവേട്ടൻ പറഞ്ഞത് ഇതാണ്!, യമുന റാണി പറയുന്നു

  സ്റ്റെെൽ എന്ന സിനിമ ചെയ്യുമ്പോൾ എല്ലാ ദിവസവും വൈകുന്നേരം ഞങ്ങൾ ഒരുമിച്ചിരിക്കും. മധുരം ഇഷ്ടമുള്ള ആളാണ് ഞാൻ. ഉണ്ണി ഭയങ്കരമായ ഡയറ്റ് ചെയ്യുന്നു. എനിക്കാണെങ്കിൽ ഭക്ഷണത്തോട് ഭയങ്കര ഇഷ്ടവും. ചില സമയത്ത് എല്ലാം കഴിക്കാൻ തോന്നും. സ്റ്റെെലിൽ ഉണ്ണി ഫുൾ മസിലായിട്ടാണ് ഉള്ളത്. ഞാനാണെങ്കിൽ കുറച്ച് വയറൊക്കെ ചാടിയും.

  'ഞാൻ ചിക്കൻ ഫ്രെെയൊക്കെ ഉണ്ണിക്ക് കൊടുക്കും, കഴിക്കുന്നെങ്കിൽ കഴിച്ചോട്ടെ എന്ന് കരുതി. പ്രലോഭിപ്പിക്കാൻ നോക്കിയാലും കഴിക്കില്ല. ഒരു ദിവസം ആരോ രസ​ഗുള വാങ്ങിച്ച് കൊണ്ട് വന്നു. അത് കഴിച്ചിട്ട് എനിക്ക് കൊതി മാറുന്നില്ല. പഞ്ചസാര പാനി കഴിക്കാൻ നോക്കവെ ഉണ്ണിയുടെ വിളി, ടൊവി കഴിക്കല്ലെടാ കലോറി എന്ന്'

  'ഞാനവനെ ഭക്ഷണം കഴിപ്പിക്കാൻ നോക്കുമ്പോൾ ഇവൻ ഒരു സഹ ബോഡി ബിൽഡറോടുള്ള സ്നേഹം കൊണ്ട് കഴിക്കല്ലെടാ എന്ന് പറയുന്നു. എന്റെ കണ്ണ് നിറഞ്ഞ് പോയി. ഞാനപ്പോൾ തന്നെ അവന്റെയടുത്ത് നിന്ന് ചിക്കൻ ഫ്രെെ മാറ്റി വെച്ചു. ഞാൻ ചെയ്തത് തെറ്റായിപ്പോയി,' ടൊവിനോ തോമസ് പറഞ്ഞതിങ്ങനെ.

  സ്റ്റെെലിന് ശേഷം രണ്ട് പേരും ഒരുമിച്ചൊരു സിനിമ വന്നിട്ടില്ല. മാളികപ്പുറം ആണ് ഉണ്ണി മുകുന്ദന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്.

  Read more about: tovino thomas unni mukundan
  English summary
  Tovino Thomas Once Revealed He Felt Sorry After What He Done To Unni Mukundan; Actor's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X