മീശയും പിരികവും കുറച്ച് കരിഞ്ഞു, ചെവിയ്ക്ക് പൊള്ളലുണ്ട്! അപകടത്തെ കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ..

അടുത്ത കാലത്തായിട്ട് മലയാള സിനിമയില്‍ ടൊവിനോ തോമസ് മിന്നിക്കുകയാണ്. ഈ വര്‍ഷം മൂന്ന് സിനിമകളില്‍ അതിഥി വേഷത്തിലും ഒരു ചിത്രത്തില്‍ നായകനായിട്ടും ടൊവിനോ എത്തി. എല്ലാം ഗംഭീര അഭിപ്രായം സ്വന്തമാക്കിയതിനൊപ്പം ബോക്‌സോഫീസില്‍ നല്ല കളക്ഷനും നേടിയിരുന്നു. ജൂണില്‍ മറ്റ് സിനിമകളും റിലീസിനൊരുങ്ങുകയാണ്. അതിനിടെയാണ് ലൊക്കേഷനില്‍ നിന്നുമുണ്ടായ അപകടത്തില്‍ ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്.

ടൊവിനോ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. അടുത്തിടെ കോഴിക്കോട് നിന്നും ഷൂട്ടിംഗ് ആരംഭിച്ച സിനിമ ചിത്രീകരണം പുരോഗമിക്കവേയാണ് ടൊവിനോയ്ക്ക് പരിക്ക് പറ്റിയത്. ചിത്രത്തിലെ പ്രധാനപ്പെട്ട രംഗം ഷൂട്ട് ചെയ്യുന്നതിനിടെ ശരീരത്ത് തീ കത്തുകയായിരുന്നു. ഇപ്പോഴിതാ അന്ന് അപകടം സംഭവിച്ചതിനെ കുറിച്ച് ടൊവിനോ തന്നെ പറഞ്ഞിരിക്കുകയാണ്. ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.

ടൊവിനോയുടെ വാക്കുകളിലേക്ക്..

ടൊവിനോയുടെ വാക്കുകളിലേക്ക്..

ഒരു ആക്ഷന്‍ സീക്വന്‍സായിരുന്നു. പിറകില്‍ തീയിടും. എസ്ആര്‍ എന്ന ഗം ഇട്ടാണ് തീ പിടിപ്പിക്കുന്നത്. അത് സിനിമയില്‍ ആവശ്യമായിരുന്നു. എന്നാല്‍ തീ നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന ഒരു കാര്യമല്ലല്ലോ. ആളിപ്പടര്‍ന്നു. ഞാന്‍ പെട്ടെന്ന് തിരിഞ്ഞപ്പോള്‍ തീ മുഖത്തേക്കും വന്നു. കഴുത്തിന്റെ പിറകിലേക്ക് പടരുന്ന പോലെ തോന്നി. ഇപ്പോള്‍ ചെവിയില്‍ ഒരു പൊള്ളലുണ്ട്. മീശയും പിരികവും കുറച്ച് കരിഞ്ഞ് പോയി. എന്തായാലും ഗുരുതരമായി ഒന്നും പറ്റിയില്ല. എനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. ഞാന്‍ റിസ്‌ക് എടുക്കണം എന്ന് വിചാരിച്ച് ചെയ്തതല്ല. ആ ഷോട്ടിന് അത് ആവശ്യമായിരുന്നു. ആ വീഡിയോയില്‍ കണ്ട അത്ര തന്നെയേ സംഭവിച്ചിട്ടുള്ളു. ഞാന്‍ ഇത് സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. 'അയ്യോ ഒന്നും സംഭവിച്ചില്ലേ' എന്ന് ചോദിച്ച് കമന്റിട്ടവരും ഉണ്ട്. ഇനി ശ്രമിക്കാമെന്ന് ചിരിച്ച് കൊണ്ട് താരം പറയുന്നു.

 വൈറലായ വീഡിയോ

വൈറലായ വീഡിയോ

കഴിഞ്ഞ ആഴ്ചയാണ് ടൊവിനോയ്ക്ക് ഷൂട്ടിംഗിനിടെ പരിക്കേറ്റെന്ന വാര്‍ത്ത പ്രചരിച്ചത്. പിന്നാലെ സോഷ്യല്‍ മീഡിയ വഴി ഒരു വീഡിയോയും വൈറലായി. തീ ഗോളങ്ങള്‍ക്കിടയില്‍ നിന്നും വെടി വെക്കുന്ന് ടൊവിനോയുടെ ശരീരത്തേക്ക് തീ കത്തി പടരുന്നതാണ് വീഡിയോയിലുളളത്. തീ കത്തിയെങ്കിലും അഭിനയം പൂര്‍ത്തിയാക്കാന്‍ താരത്തിന് കഴിഞ്ഞിരുന്നു. പിന്നാലെ അണിയറ പ്രവര്‍ത്തകര്‍ തീ അണച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ആരുടെയോ പുണ്യം, തനിക്ക് കൂടുതലായി ഒന്നും പറ്റിയില്ലെന്ന് ടൊവിനോ സോഷ്യല്‍ മീഡിയ പേജിലൂടെ പറഞ്ഞിരുന്നു.

 ആശംസകളുമായി ആരാധകര്‍

ആശംസകളുമായി ആരാധകര്‍

ടൊവിനോയുടെ ഈ കഠിനാദ്ധ്വാനത്തിന് ആശംസകളുമായി ആരാധകരും രംഗത്ത് എത്തി. എന്നും പിന്തുണയോടെ ഞങ്ങള്‍ ഒപ്പമുണ്ടെന്നും പേടിക്കാനൊന്നുമില്ലെന്നുമെല്ലാം പറഞ്ഞ് കമന്റുകളുടെ ബഹളായിരുന്നു. തീ കത്തി പടരുന്ന വീഡിയോ മാത്രമല്ല, ഒരു പാലത്തിന്റെ മുകളില്‍ നിന്ന് ചാടുന്ന ലൊക്കേഷന്‍ വീഡിയോയും പുറത്ത് വന്നിരുന്നു. ടൊവിനോ ഒരു കുഞ്ഞിനെ കൈയിലെടുത്ത് പാലത്തിന്റെ മുകളില്‍ നിന്നും വെള്ളത്തിലേക്ക് എടുത്ത് ചാടുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇതും വൈരലയാരിുന്നു. പല അപകടം പിടിച്ച രംഗങ്ങളിലും ഡ്യൂപ്പിനെ ഉപയോഗിക്കേണ്ട എന്ന തീരുമാനം എടുത്താണ് ടൊവിനോ അഭിനയിച്ചിരുന്നത്.

 എടക്കാട് ബറ്റാലിയന്‍ 06

എടക്കാട് ബറ്റാലിയന്‍ 06

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമാണ് ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായിരുന്ന സ്വപ്നേഷ് കെ നായര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോ ഒരു പട്ടാളക്കാരന്റെ വേഷത്തില്‍ അഭിനയിക്കുന്നു എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത്. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഹിറ്റ് ചിത്രം കമ്മട്ടിപ്പാടത്തിന് ശേഷം ബാലചന്ദ്രനന്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. സംയുക്ത മേനോന്‍ ആണ് നായിക. സിനു സിദ്ധാര്‍ഥ് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. കൈലാസ് മേനോന്‍ സംഗീതമൊരുക്കും. രതിന്‍ രാധാകൃഷ്ണനാണ് എഡിറ്റിംഗ്. ശ്രീകാന്ത് ഭാസി,

 മറ്റ് സിനിമകള്‍

മറ്റ് സിനിമകള്‍

കഴിഞ്ഞ ആഴ്ച റിലീസിനെത്തിയ ' ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ' ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. ജൂണ്‍ 28 ന് ലൂക്ക എന്ന ചിത്രം കൂടി തിയറ്ററുകളിലേക്ക് എത്തുകയാണ്. ഈ വര്‍ഷം ലൂസിഫറിലൂടെ അതിഥി വേഷത്തിലൂടെയാണ് ടൊവിനോ ആരാധകരെ കൈയിലെടുക്കുന്നത്. രതിന്‍ രാംദാസ് എന്ന രാഷ്ട്രീയക്കാരന് വമ്പന്‍ സ്വീകരണമായിരുന്നു ഒരുക്കിയത്. ശേഷം പാര്‍വ്വതിയ്‌ക്കൊപ്പം ഉയരെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആഷിക് അബുവിന്റെ സംവിധാനത്തിലെത്തിയ വൈറസില്‍ കോഴിക്കോട് കളക്ടറുടെ വേഷമായിരുന്നു. ഈ മൂന്ന് സിനിമകളിലെയും താരത്തിന്റെ പ്രകടനം പ്രേക്ഷക പ്രശംസ സ്വന്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X