For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ ആദ്യ പ്രണയ സമ്മാനം! ലിഡിയയോട് പ്രണയം തുടങ്ങിയത് മലയാളം ക്ലാസിലാണെന്ന് താരം!

  |

  ടൊവിനോ തോമസ് എന്ന നടന് അനുഗ്രഹങ്ങളുടെ വര്‍ഷമാണിത്. വില്ലന്‍ വേഷത്തിലൂടെ സിനിമയിലേക്ക് എത്തിയ ടൊവിനോ ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍സ്റ്റാറാണ്. ആറ് മാസങ്ങള്‍ക്കുള്ളില്‍ അഞ്ചോളം സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ച് ടൊവിനോ ആരാധകരെയും അത്ഭുതപ്പെടുത്തി. സിനിമയില്‍ ഇത്രയധികം തിരക്കുകള്‍ ഉണ്ടെങ്കിലും അതിനൊപ്പം കുടുംബത്തെയും ചേര്‍ത്ത് പിടിക്കുന്ന ആളാണ് ടൊവിനോ.

  തന്റെയും ഭാര്യ ലിഡിയയുടെയും പ്രണയത്തെ കുറിച്ചും വിവാഹത്തെ പറ്റിയുമെല്ലാം പല അഭിമുഖങ്ങളിലും ടൊവിനോ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ തനിക്ക് ലിഡിയയോടുള്ള പ്രണയം പ്ലസ് വണ്ണിലെ മലയാളം ക്ലാസില്‍ നിന്നും തുടങ്ങിയതാണെന്ന് പറയുകയാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ വീണ്ടും പഴയ കാലത്തെ കുറിച്ച് മ നസ് തുറന്ന ടൊവിനോ വീണ്ടും പ്ലസ് വണ്‍ ക്ലാസില്‍ എത്തിയിരിക്കുകയാണ്.

  ടൊവിനോയുടെ വാക്കുകളിലേക്ക്..

  ടൊവിനോയുടെ വാക്കുകളിലേക്ക്..

  2004 ലാണ് കഥയുടെ തുടക്കം. പ്ലസ് വണ്ണിലെ മലയാളം ക്ലാസ്സ് ടീച്ചര്‍ വന്ന് അക്ഷരമാല കാണാതെ എഴുതാന്‍ പറയുന്നു.. പ്ലിങ്! 'ക ഖ ഗ ഘ ങ ' വരെ ഒകെ, പിന്നെ അങ്ങോട്ട് അവിടെയും ഇവിടെയും കുറച്ച് ലെറ്റഴ്‌സ് മിസ്സിങ്. തൊട്ട് മുന്നിലിരിക്കുന്ന പെണ്‍കൊച്ച് ശടപടേ എന്ന് പറഞ്ഞ് എല്ലാം എഴുതിയിട്ട് ഇരിക്കുന്നു. അതാണ് കഥാനായിക ലിഡിയ. അന്ന് നോട്ട് വാങ്ങി മാനം രക്ഷപ്പെടുത്താന്‍ തുടങ്ങിയ പുറകെ നടപ്പ് പിന്നെ അങ്ങ് തുടര്‍ന്നു... മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു..

  ഞങ്ങള്‍ക്കൊരു മകളുണ്ടായി

  കത്തെഴുതി പ്രണയിച്ച ചുരുക്കം ചിലരാണ് ഞങ്ങളും. കഥയും കവിതയും സകലമാന പൈങ്കിളിയും നിറച്ച കത്തുകള്‍. സകല കാമുകന്മാരെ പോലെയും എത്രയോ ജന്മമായി ഒക്കെ പാടി അലമ്പാക്കി കൊടുത്താലേ സമാധാനമാകൂ.... പ്രണയം വീട്ടിലെറിഞ്ഞു 2014 ഒക്ടോബര്‍ 25 നു ഞാനവളെ മിന്നു കെട്ടി. എന്നാലും ഇതുവരെയും പഴയ കത്ത് കാണിച്ച് മിഥുനത്തിലെ ഉര്‍വ്വശി ചേച്ചിയുടെ കഥാപാത്രമാകാന്‍ അവള്‍ നോക്കീട്ടില്ല. ആദ്യത്തെ പ്രണയ സമ്മാനം 15 രൂപയുടെ
  ബ്രേസ്ലെറ്റ് ആയിരുന്നു... ഞങ്ങള്‍ക്ക് ഒരു മകളുണ്ടായി ഇസ എന്നാണ് പേരിട്ടിരിക്കുന്നത്.

  മകള്‍ക്കൊപ്പം

  മകള്‍ക്കൊപ്പം

  പ്ലസ് വണ്ണില്‍ പഠിക്കുന്ന ടൊവിനോയെയും ലിഡിയയെയും സങ്കല്‍പ്പിച്ച് ഒരു ആര്‍ട്ടിസ്റ്റ് വരച്ച ചിത്രം പങ്കുവെച്ച് കൊണ്ടാണ് ടൊവിനോ തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ലിഡിയയ്ക്ക് ഒപ്പമുള്ളത് മാത്രമല്ല മകള്‍ ഇസയ്‌ക്കൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ താരം പുറത്ത് വിട്ടിരുന്നു. ഡാഡിയുടെ കൈയില്‍ ഇരിക്കുന്ന ഇസ ചിണുങ്ങി കരയുകയും ഉമ്മ കൊടുക്കുകയും ഒക്കെ ചെയ്യുന്നതാണ് ചിത്രത്തിലുള്ളത്. മകളോടുള്ള സ്‌നേഹത്തെ കുറിച്ചും അവളെ ചുറ്റിപറ്റിയാണ് തന്റെ ജീവിതമെന്നുമെല്ലാം സൂചിപ്പിച്ച് കൊണ്ടാണ് ടൊവിനോ എത്തിയിരിക്കുന്നത്.

  ഇച്ചായന്‍ എന്ന വിളിയില്‍ താത്പര്യമില്ല എന്ന് ടൊവിനോ
  പ്രണയവും വിവാഹവും

  പ്രണയവും വിവാഹവും

  ഏറെ കാലം നീണ്ട് നിന്ന പ്രണയത്തിതിന് ശേഷമാണ് ടൊവിനോയും ലിഡിയയും വിവാഹിതരാവുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടം പത്ത് വര്‍ഷത്തോളം നീണ്ട് പോയതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്. 2014 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. 2016 ല്‍ ടൊവിനോയ്ക്ക് മകളും പിറന്നു. സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം. മാത്രമല്ല സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളില്‍ ലിഡിയയും മകളും ടൊവിനോയ്ക്ക് ഒപ്പമുണ്ട്. ഭാര്യയെയും മകളെയും മിസ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാണ് താരം അവരെയും കൂടെ കൂട്ടുന്നത്.

  English summary
  Tovino Thomas opens about when his love started
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X