ലിപ്‌ലോക്ക് ഉണ്ടോ? എന്നാല്‍ താന്‍ അഭിനയിക്കാന്‍ ഇല്ലെന്ന് നടി റേബ! രസകരമായ സംഭവത്തെ കുറിച്ച് ടൊവിനോ

അഭിനയിക്കുന്ന ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ നിരവധി താരങ്ങളാണ് കേരളത്തിലുള്ള്. റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധേയരായി പിന്നീട് സിനിമയിലേക്ക് എത്തിയവരും അക്കൂട്ടത്തിലുണ്ട്. നടി റേബ മോണിക്കയെ കുറിച്ച് പറയുമ്പോള്‍ ഈ ഉദ്ദാഹരണമാണ് പറയാന്‍ കഴിയുക. മിടുക്കി എന്ന റിയാലിറ്റി ഷോ യിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടാണ് റേബ മോണിക്ക സിനിമയിലേക്ക് എത്തുന്നത്.

പൈപ്പിന്‍ ചോട്ടിലെ പ്രണയം എന്ന സിനിമയിലൂടെ മലയാളത്തിലും നായികയായി അരങ്ങേറ്റം നടത്തി. തമിഴിലടക്കം അഭിനയിച്ചിട്ടുള്ള റേബ പുതിയതായി ടൊവിനോ നായകനായിട്ടെത്തുന്ന സിനിമയിലും അഭിനയിക്കുന്നുണ്ട്. ഫോറന്‍സിക് എന്ന് പേരിട്ടിരിക്കുന്ന സിനിമയിലേക്ക് ആദ്യം വിളിച്ചപ്പോള്‍ വരില്ലെന്ന് നടി പറഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ടൊവിനോയിപ്പോള്‍.

reba-monica

ഫോറന്‍സികിന്റെ കഥ റേബയുടെ അടുത്ത് പറയാന്‍ ചെന്ന സമയത്ത് റേബ ചോദിച്ച് പോലും ടൊവിനോയുടെ സിനിമയാണല്ലേ? ഇതില്‍ ലിപ് ലോക്ക് ഉണ്ടോന്ന്. അപ്പോള്‍ തന്നെ ഉണ്ടെന്ന് പറയുകയും ചെയ്തു. അങ്ങനെ ആണെങ്കില്‍ ഈ പടം ചെയ്യുന്നില്ലെന്ന് റേബ പറഞ്ഞു എന്നുമാണ് കഥകള്‍. എന്തായാലും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി റേബ മോണിക്കയും എത്തുന്നുണ്ട്.

ടൊവിനോ നായകനായിട്ടെത്തുമ്പോള്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. റിതിക സേവ്യര്‍ എന്ന ഐപിഎസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് മംമ്ത അഭിനയിക്കുന്നത്. മലയാളത്തില്‍ ആദ്യമായിട്ടാണ് ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരുടെ കഥ പറഞ്ഞ് ഒരു സിനിമ എത്തുന്നത്. ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രം ഈ ആഴ്ച തിയറ്ററുകളിലേക്ക് എത്തും. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് സംവിധാനം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X