എത്ര പടത്തിന്റെ സെക്കന്‍ഡ് പാര്‍ട്ടാണ് എടുക്കാനുള്ളത്? ബേസിൽ സംവിധാനം ചെയ്താൽ മതിയെന്ന് ടൊവിനോ

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ബേസിൽ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 24 ആണ് റിലീസിനെത്തുന്നത് എത്തുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി പ്രേക്ഷകർ കാത്തിരിക്കുന്നത്. ഗോദയ്ക്ക് ശേഷം ടൊവിനോയും ബേസിലും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണിത്. ഹോളിവുഡ് സാങ്കേതിക പ്രവർത്തകരുടെ സാന്നിധ്യവും ഈ ചത്രത്തിലുണ്ട്.

ഇപ്പോഴിത സിനിമയെ കുറിച്ച് വാചാലനാവുകയാണ് ടൊവിനോ തോമസ്. മുരളിയാവാനെടുത്ത അധ്വാനത്തെക്കുറിച്ചും ബേസില്‍ എന്ന സംവിധായകന്റെ കഠിനാധ്വാനത്തെക്കുറിച്ചുമൊക്കെ പറയുന്നുണ്ട്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പങ്കുവെയ്ക്കുന്നത്. മിന്നല്‍ മുരളിക്കു വേണ്ടി ഞങ്ങള്‍ ഒരുമിച്ച് കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ടൊവിനോ പറയുന്നത്. ഈ ചിത്രത്തിന്റെ കഥ പറഞ്ഞപ്പോൾ കഷ്ടപ്പാടിനെ കുറിച്ച് ധാരണയുണ്ടായിരുന്നു. കൂടാതെ നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ലെന്നും നടൻ കൂട്ടിച്ചേർത്തു.

കഷ്ടപ്പെട്ട സിനിമ

ടൊവിനോയുടെ വാക്കുകൾ ഇങ്ങനെ'' മിന്നല്‍ മുരളിക്കുവേണ്ടി ഞങ്ങള്‍ ഒരുമിച്ച് കഷ്ടപ്പെടുകയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടുമുള്ള കഷ്ടപ്പെടുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഈ സിനിമ ആവശ്യപ്പെടുന്ന കഷ്ടപ്പാടുകളേക്കുറിച്ച് ബേസില്‍ ആദ്യം കഥ പറയുമ്പോള്‍ത്തന്നെ നല്ല ധാരണയുണ്ടായിരുന്നു. കൈവെയ്ക്കാന്‍ പോകുന്നത് സൂപ്പര്‍ ഹീറോ എന്ന ജോണറിലാവുന്ന സമയത്ത് അത് വെറുതെയായിപ്പോവരുതെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനകത്ത് നമ്മുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചാല്‍ റിലീസിന് ശേഷവും നല്ല സാധ്യതകളുണ്ടാവും. നന്നായി പണിയെടുത്തിട്ടുണ്ടെങ്കിലും യാതൊരു പരാതിയുമില്ല. കാരണം ബേസില്‍ എന്നെക്കൊണ്ട് പണിയെടുപ്പിച്ചിട്ടുണ്ടെങ്കില്‍, അതുകാരണമാണ് ഞാന്‍ സ്‌ക്രീനില്‍ നന്നായിരിക്കുന്നത്''.

സെറ്റിലെ സംവിധായകൻ

റൂമിനകത്ത് തമാശയൊക്കെ പറഞ്ഞിരിക്കുന്ന ബേസിൽ അല്ല സെറ്റിൽ വരുമ്പോൾ. സെറ്റിലെത്തുമ്പോള്‍ അദ്ദേഹം വളരെ സീരിയസാണ്. എന്നാല്‍ അനാവശ്യമായി വഴക്കുപറയുകയോ ഒന്നും ചെയ്യില്ല. ചെയ്യുന്ന ജോലി വളരെ ഗൗരവമായും ആത്മാര്‍ത്ഥമായും ചെയ്യുന്നയാളാണ്. ഇടയ്ക്ക് മോണിറ്ററിന് പിന്നിലിരുന്ന് മനസില്‍ എഡിറ്റ് ചെയ്യുന്നതൊക്കെ കാണാം. ഒരു സംവിധായകന് കൊടുക്കേണ്ട എല്ലാ സ്‌പേസും ഞാന്‍ കൊടുക്കുകയും സുഹൃത്തില്‍ നിന്നെടുക്കാവുന്ന സ്വാതന്ത്ര്യം എടുക്കുകയും ചെയ്തിട്ടുണ്ടെന്നും ടൊവിനോ പറയുന്നു

സിനിമയിലേയക്ക് ആകർഷിച്ചത്

കഥ എന്നതിൽ ഉപരി തന്നെ ആകർഷിച്ചത് പ്രമേയമായിരുന്നു എന്നും ടൊവിനോ പറയുന്നു.. സൂപ്പര്‍ ഹീറോ എന്നു പറയുന്നത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കിട്ടുന്ന അവസരമാണ്. എപ്പോഴും വരുന്നതല്ലല്ലോ. വ്യക്തിപരമായി ഞാന്‍ സൂപ്പര്‍ ഹീറോ ആരാധകനാണ്. പിന്നെ ബേസില്‍ ഒരു കഥപറയുമ്പോള്‍ ഒരു 99 ശതമാനവും ഞാന്‍ ഓകെയാണ്. ബേസില്‍ അങ്ങനെ വെറുതേ സിനിമ ചെയ്യുന്ന ആളല്ല. അത്രയും ഗവേഷണം നടത്തിയാണ് അദ്ദേഹം സിനിമ ചെയ്യുന്നത്. ഇത്രയും വര്‍ഷമായിട്ടും ആകെ രണ്ട് സിനിമയേ ബേസിലിന്റേതായി പുറത്തുവന്നിട്ടുള്ളൂ. രണ്ടും 100 ശതമാനം വിജയം നേടിയിട്ടുള്ള സിനിമകളുമാണ്. മിന്നല്‍ മുരളിയില്‍ സൂപ്പര്‍ ഹീറോ എന്ന ഘടകം മാറ്റി നിര്‍ത്തിയാലും അതൊരു നല്ല സിനിമയായിരിക്കും എന്നെനിക്ക് തോന്നാറുണ്ട്. ശക്തി കിട്ടിയ ഉടനെ നാട്ടുകാരെ രക്ഷിക്കാനിറങ്ങിയ സൂപ്പര്‍ ഹീറോ അല്ല മുരളി എന്നും ടൊവിനോ പറയുന്നു.

ഒന്നിച്ച്  അഭിനയിക്കുന്നു

ബോസിൽ ഇനിയു സിനിമ സംവിധാനം ചെയ്താൽ മതി, എത്ര പടത്തിന്റെ സെക്കന്‍ഡ് പാര്‍ട്ടാണ് എടുക്കാനുള്ളത്? ടൊവിനോ തമാശരൂപേണേ പറയുന്നു. ബേസില്‍ അഭിനയിക്കുന്ന ചില കഥാപാത്രങ്ങള്‍ അദ്ദേഹത്തെക്കൊണ്ട് മാത്രമേ ചെയ്യാനാവൂ. ഇതിന് മുമ്പ് ഞാന്‍ അഭിനയിച്ചിട്ടുണ്ട്. സംവിധായകനായി അദ്ദേഹത്തിന്റെ കൂടെ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഒരു സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചു. ബാംഗ്ലൂരായിരുന്നു ചിത്രീകരണം. അതിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഹോംലി മീല്‍സിലാണ് ബേസിലിനെ ഞാന്‍ ഏറ്റവും അധികം ശ്രദ്ധിച്ചിട്ടുള്ളത്. ഇത്രയും നാളുകള്‍ക്കിടയില്‍ ബേസില്‍ ചെയ്ത കഥാപാത്രങ്ങള്‍ നോക്കുമ്പോള്‍ പല ഷെയ്ഡുകളിലുള്ള കഥാപാത്രങ്ങളും അവതരിപ്പിച്ചതായി കാണാം. എന്റെ അഭിപ്രായത്തില്‍ ബേസില്‍ ഒരു ഗംഭീര നടനാണ്...ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു

More from Filmibeat

Read more about: mohanlal basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X