»   » കാത്തിരിപ്പിനൊടുവില്‍ ടൊവിനോയും സ്വന്തമാക്കി തന്റെ പ്രിയപ്പെട്ട കാര്‍!

കാത്തിരിപ്പിനൊടുവില്‍ ടൊവിനോയും സ്വന്തമാക്കി തന്റെ പ്രിയപ്പെട്ട കാര്‍!

By: Teresa John
Subscribe to Filmibeat Malayalam

മലയാളത്തിലെ യുവ നടന്മാരുടെയെല്ലാം ആഗ്രഹങ്ങള്‍ ഒരുപോലെയാണെന്നാണ് തോന്നുന്നത്. നിവിന്‍ പോളിയ്ക്കും ഫഹദിനും പൃഥ്വിരാജിനും പിന്നാലെ ടൊവിനോയും തന്റെ പ്രിയപ്പെട്ട  ആഢംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ്. ഏറെ കാലമായി താരം മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹമാണ് ഇപ്പോള്‍ സഫലമായിരിക്കുന്നത്. വീട്ടിലേക്ക് കാര്‍ ഡ്രൈവ് ചെയ്ത് പോയത് വലിയൊരു അനുഭവമാണെന്നാണ് ടൊവിനോ പറയുന്നത്.

മേക്കപ്പ് കൂടുതലാണോ ചേട്ടാ?മേക്കപ്പ് ഇത്തിരി കുറഞ്ഞലേ ഉള്ളു,ഗ്ലാമറസായി നടി സൃന്ദ യുടെ ഫോട്ടോ ഷൂട്ട്!

ആരാന്റെ അമ്മയ്ക്ക് പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ്!അമ്മയുടെ യോഗത്തെക്കുറിച്ച് ഊര്‍മിള ഉണ്ണി

വര്‍ഷങ്ങളായിട്ടുള്ള തന്റെ ആഗ്രഹം പൂര്‍ത്തിയായതിന്റെ സന്തോഷം ഫേസ്ബുക്കിലുടെ തന്നെ ടൊവിനോ പങ്കുവെച്ചിരിക്കുകയാണ്. താരത്തിന്റെ സ്വപ്‌ന സാഫല്യത്തിന് സാക്ഷികളായി മകളും ഭാര്യയും കൂടെ ഉണ്ടായിരുന്നു. 

സ്വപ്‌ന സാഫല്യം

ടൊവിനോയുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു ഒരു ഔഡി കാര്‍ സ്വന്തമാക്കുക എന്നത്. അതാണ് കഴിഞ്ഞ ദിവസം സഫലമായത്.

ഫേസ്ബുക്കിലുടെ

തന്റെ ജീവിതത്തിലെ സന്തോഷകരമായ കാര്യം ഫേസ്ബുക്ക് പേജിലുടെ ടൊവിനോ തന്നെ പറഞ്ഞിരിക്കുകയാണ്. മാത്രമല്ല കാറുമായി വീട്ടിലേക്ക് പോയത് വലിയൊരു അനുഭവമായിരുന്നെന്നും താരം പറയുന്നു.

ഭാര്യയ്ക്കും മകള്‍ക്കുമൊപ്പം

താരം തന്റെ സ്വപ്‌ന സാഫല്യം നേടുന്ന സമയത്ത് ഭാര്യയും മകളുമായിരുന്നു കൂടെയുണ്ടായിരുന്നു. സിനിമയിലെത്തി നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ടൊവിനോയും ഔഡി കാറുള്ള താരങ്ങളുടെ പട്ടികയിലെത്തിയത്.

ഔഡി ലക്ഷ്വറി എസ് യു വി ക്യൂ 7

മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം ഔഡി കാര്‍ സ്വന്തമാക്കിയിരുന്നു. ടൊവിനോ ഔഡിയുടെ തന്നെ ലക്ഷ്വറി എസ് യു വി ക്യൂ 7 മോഡല്‍ കാറാണ് സ്വന്തമാക്കിയിരിക്കുന്നത്.

69 മുതല്‍ 76 ലക്ഷം വരെ

ക്യൂ 7 ഔഡി കാറുകള്‍ക്ക് 69 മുതല്‍ 76 ലക്ഷം രൂപ വരെയാണ് വില. 2967 സിസി യാണ് കാറിന്റെ എന്‍ജീന്‍ കപ്പാസിറ്റി.

യുവതാരങ്ങളുടെ കാറുകള്‍

മലയാളത്തിലെ യുവതാരങ്ങളെല്ലാം തന്നെ ഔഡി കാര്‍ വാങ്ങിയിട്ടുണ്ട്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, നിവിന്‍ പോളി, ആസിഫ് അലി, ഫഹദ് എന്നിവരാണ് മുമ്പ് ഔഡി കാര്‍ സ്വന്തമാക്കിയിരിക്കുന്നത്.

നിവിന്റെ മകള്‍ക്കുള്ള സമ്മാനം

കഴിഞ്ഞ മാസമാണ് നിവിന്‍ പോളിക്ക് രണ്ടാമത് കുഞ്ഞു ജനിക്കുന്നത്. ശേഷം മകള്‍ക്കുള്ള സമ്മാനമായിട്ടായിരുന്നു താരം കാര്‍ സ്വന്തമാക്കിയിരുന്നത്.

English summary
Tovino Thomas owned new audi car

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam