ആ യാത്രയിൽ അവന്റെ മനസ്സായിരുന്നു! തന്നെ ഒരുപാട് തളർത്തിയ സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് ടൊവിനോ

സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സൗഹൃത്തുക്കളുളള താരമാണ് ടൊവിനോ തോമസ്. ജീവിതത്തിൽ താരം സൗഹൃദത്തിന് അത്ര മാത്രം വില കൽപിക്കുന്നുണ്ട്. പല അഭിമുഖങ്ങളിലും ഇതിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയിട്ടുമുണ്ട് . ചെറുപ്പം മുതൽ ഒരുമിച്ച് പഠിച്ചവരാണ് ഇപ്പോഴും ടൊവിനോയുടെ അടുത്ത സുഹൃത്തുക്കൾ. ഏത് പ്രതിസന്ധി ഘട്ടത്തിലും സുഹൃത്തുക്കൾ തന്നെ തള്ളിപ്പറയില്ലെന്നും ടൊവിനോ പറയുന്നുണ്ട്.

ഇപ്പോഴിത തന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ വിയോഗത്തെ കുറിച്ച് പറയുകയാണ് ടൊവിനോ. മാത്യഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിലാണ് താരം പറഞ്ഞത്. സിനിമയ്ക്ക് അകത്തും പുറത്തും ഒരുപാട് സുഹൃത്തുക്കളുണ്ട്. അത്തരം ചങ്ങാതിക്കൂട്ടങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു ലിബീഷ്. ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിൽ അവൻ ഇല്ലാത്ത ഒരു കാര്യവും ഇല്ലായിരുന്നു. എല്ലായിടത്തും നിറഞ്ഞു നിൽക്കുന്നവൻ. ജീവിതത്തിൽ ഞങ്ങളെക്കാൾ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും ഉള്ള ചെറുപ്പക്കാരനായിരുന്നു ലിബീഷ്.

  ഒരു നന്മനിറഞ്ഞ   സുഹൃത്ത്

ലിബീഷിന്റെ ഒരുപാട് നന്മ നിറഞ്ഞ കഥകളുണ്ടെന്ന് പറഞ്ഞ് കൊണ്ടാണ് ടൊവിനോ കൂട്ടുകാരനെ പറ്റി പറഞ്ഞു തുടങ്ങിയത്. ഒരിക്കൽ കാറിൽ പോകുകയായിരുന്നു. അവന്റെ കൂട്ടുകാരനായിരുന്നു കാറോടിച്ചത്. റോഡിൽ ഒരു പട്ടിക്കുട്ടിയെ കണ്ടു . വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ കൂട്ടുകാരൻ വണ്ടി നിർത്താൻ തയ്യാറായില്ല. ഇരുവരും തമ്മിൽ കാറിൽ വാക്ക് തർക്കമായി. ഒടുവിൽ വണ്ടി നിർത്തി കാറ് ഓടിച്ചിരുന്ന കൂട്ടുകാരനെ വഴിയിൽ ഇറക്കി വിട്ട്, തിരിച്ച് പോയി ആ പട്ടി ക്കുട്ടിയെ എടുത്ത് സുരക്ഷിതമായി റോഡിന്റെ സൈഡിൽ ആക്കിയതിന് ശേഷമാണ് അവൻ തിരികെ വന്നത്.

Recommended Video

Dulquer salmaan's bet with Mammootty | FilmiBeat Malayalam
 ഫലൂദ

നാട്ടിൽ വരുമ്പോൾ വൈകുന്നേരങ്ങളിൽ അവന്റെ ബേക്കറിയിൽ ഞങ്ങൾ ഒത്തുകൂടും. എന്നിട്ട് തമാശകളും മറ്റും പങ്കുവെയ്ക്കാറുണ്ട്. അവൻ ഞങ്ങൾക്ക് തകർപ്പൻ ഫലൂദ ഉണ്ടാക്കി തരും. എന്റെ വീട്ടിലെ എല്ലാ പരിപാടിയുടേയും മുഖ്യസംഘാടകൻ അവനായിരിക്കും. ബാർബിക്യൂ അടുപ്പ് വണ്ടിയിലാക്കി വന്ന് കുക്ക് ചെയ്ത് പരിപാടി ഗംഭീരമാക്കി തരും. കൂടാതെ അവന്റെ വണ്ടിയിൽ എപ്പോഴും ഒരു ബാഡ്മിന്റൺ സെറ്റുണ്ടാകും.

വിയോഗം

തീവണ്ടിയുടെ ഡബ്ബിങ് നടക്കുമ്പോഴായിരുന്നു അവന്റെ വിയോഗം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്ക് ആയിരുന്നു അത്. കടലും കായലും പുഴയും ഒരുപാടിഷ്ടപ്പെട്ടവന്റെ അവസാനവും വെളളത്തിലായിരുന്നു. കല്യാണം കഴിഞ്ഞ് നാല് മാസമേ കഴിഞ്ഞിട്ടുള്ളായിരുന്നു. ചങ്ങാതിമാർക്ക് ഇപ്പോഴും അവന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. ഇപ്പോഴും എവിടെയെങ്കിലും ജീവനോടെ ഉണ്ടാകുമെന്നുളള തോന്നലാണ്. അടുത്ത സമയം വരെ തന്റെ വാട്സാപ്പിലെ ഡിപി അവന്റെ ചിത്രമായിരുന്നു. പലരും അത് ദുരുപയോഗം ചെയ്യാൻ തുടങ്ങിയപ്പോഴാണ് ചിത്രം മാറ്റിയത്. എപ്പോഴും മനസ്സിലുണ്ടാകുമെന്ന് - ടൊവിനോ സ്റ്റാർ ആന്റ് സ്റ്റൈലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അവന്റെ സ്വപ്നത്തിന് വേണ്ടിയുള്ള യാത്ര

70 വയസ്സാവുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള സ്ഥലങ്ങൾ പരമാവധി കണ്ട് തീർക്കണമെന്നായിരുന്നു അവന്റെ ആഗ്രഹം. ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യാൻ അവന് ഏറെ ഇഷ്ടമായിരുന്നു. അവന്റ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്രയായിരുന്നു കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റർ എന്ന ചിത്രം. ചിത്രത്തിലൂടെ ചങ്ങാതി ആഗ്രഹിച്ചത് പോലെ ഇന്ത്യൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാൻ സാധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X