ലിഡിയയ്ക്ക് സര്‍പ്രൈസൊരുക്കി ടൊവിനോ തോമസ്, ടഹാനും ഇസയ്ക്കുമൊപ്പം ആഘോഷം , ചിത്രം വൈറല്‍
ആരാധകരുടെ സ്വന്തം താരങ്ങളിലൊരാളാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരം സ്വന്തമായ ഇടം നേടിയെടുത്ത് മുന്നേറുകയാണ്. വില്ലത്തരത്തിലൂടെ തുടങ്ങി പിന്നീട് നായകനിരയിലേക്ക് എത്തുകയായിരുന്നു അദ്ദേഹം. കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ പരിക്കേറ്റ താരം വിശ്രമ ജീവിതത്തിന് ശേഷം വീണ്ടും സജീവമായിരിക്കുകയാണ് ഇപ്പോള്‍. ടൊവിനോയെ മാത്രമല്ല കുടുംബാംഗങ്ങളേയും പ്രേക്ഷകര്‍ക്ക് പരിചയമുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്.
പ്രിയതമയുടെ പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സര്‍പ്രൈസ് വിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ലിഡിയയുമായുള്ള പ്രണയത്തെക്കുറിച്ച് പറഞ്ഞ് നേരത്തെ താരമെത്തിയിരുന്നു. പ്ലസ് ടു മലയാളം ക്ലാസില്‍ വെച്ചായിരുന്നു ടൊവിനോ ലിഡിയയെ ആദ്യമായി കണ്ടത്. കുറച്ചുകാലം പുറകെ നടന്നതിന് ശേഷമായാണ് ലിഡിയ പ്രണയം പറഞ്ഞതെന്നും ടൊവിനോ പറഞ്ഞിരുന്നു. മക്കളായ ഇസയേയും ടഹാനേയും കുറിച്ചുള്ള വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. ലൊക്കേഷനില്‍ വെച്ച് ഭാര്യയ്ക്ക് സര്‍പ്രൈസൊരുക്കുകയായിരുന്നു ടോവിനോ. കുടുംബസമേതമായി കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് താരപത്‌നിക്ക് പിറന്നാളാശംസ അറിയിച്ചെത്തിയിട്ടുള്ളത്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്ന് പറഞ്ഞായിരുന്നു ടൊവിനോ ഫോട്ടോ പോസ്റ്റ് ചെയ്തത്. രമേഷ് പിഷാരടി, സൈജു കുറിപ്പ്, ശെന്തില്‍ കൃഷ്ണ, ഇവരെല്ലാം ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുണ്ട്. ടൊവിനോയുടെ കൈയ്യിലുള്ള ടഹാന്റെ ക്യൂട്ട് ഭാവമായിരുന്നു എല്ലാവരും ശ്രദ്ധിച്ചത്. ടഹാന്‍രെ മാമോദീസ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു.

ലോക് ഡൗണ്‍ സമയത്തായിരുന്നു ടൊവിനോ തോമസിന്റെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. മകന് ടഹാനെന്നാണ് പേര് നല്‍കിയതെന്ന് താരം പറഞ്ഞിരുന്നു. വിളിക്കാന്‍ സുഖമുള്ള പേരായിരിക്കണമെന്ന് കരുതിയാണ് ഈ പേരിട്ടതെന്നും താരം പറഞ്ഞിരുന്നു. ഇസയ്ക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ ടഹാന് നല്‍കാനാവുമോയെന്നറിയില്ലെന്നും മുന്‍പ് കുടുംബസമേതമായാണ് ലൊക്കേഷനിലേക്ക് പോവാറുള്ളതെന്നും ടൊവിനോ പറഞ്ഞിരുന്നു.
ഭാര്യയ്ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള പോസ്റ്റിന് പിന്നാലെയായാണ് ടൊവിനോ ദീപാവലി ആശംസ നേര്‍ന്നെത്തിയത്. ദീപത്തിനരികെ നില്‍ക്കുന്ന ഇസയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ടൊവിനോയ്ക്കും കുടുംബത്തിനും ആശംസ നേര്‍ന്നിട്ടുള്ളത്.


Click it and Unblock the Notifications