ടൊവിനോ ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ ബുള്ളറ്റല്ല, ലോറി വരെ ഓടിക്കുമെന്ന് അനു സിത്താര! കലക്കന്‍ മറുപടി..
Recommended Video

ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്ന ഫോട്ടോ ടൊവിനോ തോമസ് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ടിരുന്നു. അതിനെ കളിയാക്കി വന്ന ആരാധകന് കുറിക്ക് കൊള്ളുന്ന മറുപടിയായിരുന്നു താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ നടി അനു സിത്താരയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുകയാണ് ടൊവിനോ. ടൊവിനോയുടെ കമന്റിന് അതിലും മികച്ച മറുപടിയുമായി അനുവും എത്തിയതോടെ സംഭവം ആരാധകര്‍ ഏറ്റെടുത്തു.

സിനിമയുടെ ഷൂട്ടിംഗിനിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രമായിരുന്നു അനു സിത്താര പങ്കുവെച്ചത്. ടൊവിനോയെ പുറകിലിരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്ന ചിത്രമായിരുന്നു നടി പോസ്റ്റ് ചെയ്തിരുന്നത്. അതിന് താഴെ 'അടുത്തത് ബുള്ളറ്റ് ഓടിക്കണ'മെന്നായിരുന്നു ടൊവിനോയുടെ കമന്റ്. ടൊവിനോയുടെ കമന്റിന് പിന്നാലെ 'ടൊവിനോ ചേട്ടന്‍ കൂടെയുണ്ടെങ്കില്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കാമെന്നായിരുന്നു അനുവിന്റെ മറുപടി. പ്രിയതാരങ്ങളുടെ സംസാരം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മധുപാല്‍ സംവിധാനം ചെയ്ത് റിലീസിനെത്തിയ ഒരു കുപ്രസിദ്ധ പയ്യനില്‍ ടൊവിനോയും അനു സിത്താരയുമായിരുന്നു അഭിനയിച്ചിരുന്നത്. നവംബര്‍ ഒന്‍പതിനായിരുന്നു സിനിമയുടെ റിലീസ്. ഇപ്പോഴും ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ടൊവിനോ നായകനാവുന്ന ആന്‍ഡ്് ദി ഓസ്‌കാര്‍ ഗോസ് ടൂ എന്ന സിനിമയിലും അനു സിത്താര അഭിനയിക്കുന്നുണ്ട്.


Click it and Unblock the Notifications