ടൊവിനോ ഒന്ന് ചൂണ്ട എറിഞ്ഞതെയുള്ളു! കുടുങ്ങിയതോ... രസകരമായ കമന്റുകളുമായി ആരാധകര്‍ പിന്നാലെ
മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാള്‍ ടൊവിനോ തോമസ് ആണ്. സിനിമകളിലെ ടൊവിനോ മാത്രമല്ല പുറത്തിറങ്ങുമ്പോഴുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും പ്രശംസനിയമാണ്. കഴിഞ്ഞ പ്രളയകാലത്ത് ടൊവിനോ സജീവമായി ആളുകളിലേക്ക് ഇറങ്ങിയതും സേവനങ്ങള്‍ ചെയ്തതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു.

സിനിമയുടെ ലൊക്കേഷനിലെയും അല്ലാത്തതുമായ നിരവധി കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ടൊവിനോ ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ രസകരമായൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം. ഏതോ സിനിമയുടെ ഷൂട്ടിങിന് വേണ്ടി പാലക്കാട് എത്തിയതായിരുന്നു താരം. അവിടെ നിന്നും ഇടവേള സമയത്ത് ചൂണ്ട ഇടുന്ന വീഡിയോ ആയിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.
അഭിനയിക്കാന്‍ മാത്രമല്ല അത്യാവശ്യം മീന്‍ പിടുത്തമൊക്കെ തനിക്ക് പറ്റുമെന്ന് തെളിയിക്കുന്ന വീഡിയോ ആയിരുന്നു താരം പുറത്ത് വിട്ടത്. ചൂണ്ടയിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വലിയൊരു മീന്‍ താരത്തിന്റെ ചൂണ്ടയില്‍ കുടുങ്ങി. താരത്തിന്റെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. മീനുകളുടെ കൂട്ടത്തിലും ടൊവിനോയ്ക്ക് ഫാന്‍സ് ഉണ്ടാവും. അതാണ് മരിക്കാന്‍ ആണെന്ന് അറിഞ്ഞിട്ടും വേഗം കൊത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications