പത്ത് വര്‍ഷം മുന്‍പ് ടൊവിനോയും ഭാര്യയും ഇങ്ങനെയായിരുന്നു! ലിഡിയയ്ക്ക് ലേശം വൈകിയുള്ള ആശംസയുമായി താരം

പ്രണയദിനത്തിന്റെ സന്ദേശങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറഞ്ഞു. മലയാളത്തിലെ യുവതാരങ്ങള്‍ അടക്കം തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസ അറിയിച്ച് രംഗത്ത് എത്തിയവര്‍ ഒരുപാടാണ്. പലരും ആരോടും പറയാത്ത ചില പ്രണയങ്ങള്‍ വെളിപ്പെടുത്തിയതും ബിഗ് ബോസിലൂടെയായിരുന്നു. അതില്‍ ലേശം തമാസിച്ച് പോയത് നടന്‍ ടൊവിനോ തോമസാണ്.

ലിഡിയ്ക്ക് ആശംസ അറിയിക്കാന്‍ വൈകി എന്നത് സത്യമാണെങ്കിലും കുറച്ച് പഴയ ഓര്‍മ്മകളുമായിട്ടാണ് താരമെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ കിടിലനൊരു ചിത്രമാണ് താരം പങ്കുവെച്ചത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ടൊവിനോയും ഭാര്യ ലിഡിയയുമാണ് ചിത്രത്തിലുള്ളത്. ഇരുവരും റെയില്‍വേ സ്‌റ്റേഷനില്‍ നില്‍ക്കുന്നൊരു ചിത്രമായിരുന്നിത്.

tovino-thomas-lidiya

'ഇച്ചിരി ലേറ്റ് ആയിപ്പോയി എന്നാലും പിടിച്ചോ ഒരു ആശംസ' എന്നായിരുന്നു ടൊവിനോ ക്യാപ്ഷനായി കൊടുത്തത്. ഈ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായി ആരാധകരും സിനിമാ താരങ്ങളും എത്തിയിരുന്നു. 'ഉള്ള് തൊടുന്നൊരു ചിത്രമാണെന്ന് നടി പേര്‍ളി മാണി കമന്റിട്ടു. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, അഹാന കൃഷ്ണ, ഗായത്രി അരുണ്‍, വിനയ് ഫോര്‍ട്ട്, നേഹ അയ്യര്‍, തുടങ്ങിയ താരങ്ങളാണ് ടൊവിനോയ്ക്കും ഭാര്യയ്ക്കും ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X