For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ടൊവിനോയുടെ കരിയര്‍ ബെസ്റ്റായി ലൂക്ക! റൊമാന്റിക്ക് ത്രില്ലറിന് മികച്ച സ്വീകരണം! പ്രേക്ഷക പ്രതികരണം

  |

  ലൂസിഫറിന്റെ വമ്പന്‍ വിജയത്തിലൂടെ ഈ വര്‍ഷം തുടക്കമിട്ട താരമാണ് ടൊവിനോ തോമസ്. ലൂസിഫറിന് പിന്നാലെ ഉയരെ,വൈറസ്, ആന്‍ഡ് ദി ഓസ്‌കര്‍ ഗോസ് ടൂ എന്നീ സിനിമകളും നടന്റെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ആദ്യ നാല് സിനിമകള്‍ക്ക് പിന്നാലെയാണ് ടൊവിനോയുടെ എറ്റവും പുതിയ ചിത്രം ലൂക്ക ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. പ്രഖ്യാപന വേളമുതല്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു ഇത്.

  സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു നേരത്തെ ലഭിച്ചിരുന്നത്. യൂടുബ് ട്രെന്‍ഡിംഗില്‍ അടക്കം ഒന്നാമത് എത്തിയായിരുന്നു ട്രെയിലറിന്റെ മുന്നേറ്റം. വമ്പന്‍ റിലീസായിട്ടാണ് ടൊവിനോ ചിത്രം ഇന്ന് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. ആദ്യ ഷോകള്‍ അവസാനിച്ചതോടെ സിനിമയെക്കുറിച്ചുളള പ്രേക്ഷക പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിരുന്നു.

  ലൂക്ക

  ലൂക്ക

  റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായ ലൂക്കയില്‍ ടൈറ്റില്‍ റോളിലാണ് ടൊവിനോ തോമസ് എത്തുന്നത്. നവാഗതനായ അരുണ്‍ ബോസാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒരിടവേളയ്ക്ക് ശേഷം നടി അഹാന കൃഷ്ണ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയാണ് ലൂക്ക. ഞാന്‍ സ്റ്റീവ് ലോപ്പസ്,ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നീ ചിത്രങ്ങളിലായിരുന്നു അഹാന ഇതിന് മുന്‍പ് അഭിനയിച്ചിരുന്നത്. ലൂക്കയില്‍ ടൊവിനോ തോമസ് ടൈറ്റില്‍ റോളില്‍ എത്തുമ്പോള്‍ നിഹാരിക എന്ന കഥാപാത്രമായിട്ടാണ് അഹാന എത്തുന്നത്.

  ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു

  ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു

  ട്രെയിലറിന് പുറമെ നേരത്തെ സിനിമയുടെതായി പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൂരജ് എസ് കുറുപ്പ് ഒരുക്കിയ മനോഹര ഗാനങ്ങളായിരുന്നു ലൂക്കയുടെതായി എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരുന്നത്. ഗപ്പി പോലെെ താട്ടി നീട്ടി വേറിട്ടൊരു ഗെറ്റപ്പിലും വസ്ത്രധാരണത്തിലുമാണ് ലൂക്കയില്‍ ടൊവിനോ എത്തുന്നത്. വ്യത്യസ്തമാര്‍ന്നൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും അറിയുന്നു.

  ലൂക്കയുടെ തിരക്കഥ

  ലൂക്കയുടെ തിരക്കഥ

  മൃദുല്‍ ജോര്‍ജ്ജും സംവിധായകനും ചേര്‍ന്നാണ് ലൂക്കയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവി ഛായാഗ്രഹണവും നിഖില്‍ വേണു എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. നിതിന്‍ ജോര്‍ജ്, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, പൗളി വില്‍സന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

  പ്രേക്ഷക പ്രതികരണം

  പ്രേക്ഷക പ്രതികരണം

  അതേസമയം ടൊവിനോ തോമസിന്റെ ലൂക്കയ്ക്ക് മികച്ച പ്രതികരണാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോയുടെ ഈ വര്‍ഷത്തെ അടുത്ത ഹിറ്റായി സിനിമ മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ലൂക്ക വെറുമൊരു പ്രണയ ചിത്രമല്ലെന്നെന്നും ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ടൊവിനോയുടെ മുന്‍ ചിത്രത്തില്‍ നിന്നും ഒരുപടി മുകളില്‍ നില്‍ക്കുന്ന സിനിമയാണ് ലൂക്കയെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. സംഗീതത്തിനും വലിയ പ്രാധാന്യ നല്‍കിയാണ് സിനിമ ഒരുക്കിയിരുക്കുന്നത്.

  അഹാനയുടെയും കരിയര്‍ ബെസ്റ്റ് ചിത്രം

  അഹാനയുടെയും കരിയര്‍ ബെസ്റ്റ് ചിത്രം

  ടൊവിനോയ്‌ക്കൊപ്പം അഹാനയുടെയും കരിയര്‍ ബെസ്റ്റ് ചിത്രമാണ് ലൂക്കയെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തെയും ബിജിഎമ്മിനെയും എല്ലാവരും പ്രശംസിക്കുന്നു. നവാഗത സംവിധായകനായ അരുണ്‍ ബോസിന്റെ തുടക്കം മോശമായില്ലായെന്നും അഭിപ്രായങ്ങള്‍ വരുന്നുണ്ട്. പുതുമയുളെളാരു പ്രമേയം പറഞ്ഞുകൊണ്ടാണ് സംവിധായകന്‍ ലൂക്ക അണിയിച്ചൊരുക്കിയിരിക്കുന്നത്. ടൊവിനോ തോമസും നേരത്തെ വലിയ പ്രതീക്ഷകളോടെ നോക്കികണ്ടൊരു ചിത്രം കൂടിയായിരുന്നു ലൂക്ക.

  വിജയ് സേതുപതിയുടെ സിനിമയില്‍ നിന്ന് പുറത്താക്കപ്പെട്ട സംഭവം! അമല പോളിന് പിന്തുണയുമായി വിഷ്ണു വിശാല്‍

  മലബാറിലെ ഫുട്‌ബോള്‍ പശ്ചാത്തലത്തില്‍ ആന്റണി വര്‍ഗീസിന്റെ പുതിയ സിനിമ! പ്രഖ്യാപനം ഉടന്‍

  English summary
  tovino thomas's luca movie audience response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X