Don't Miss!
- News
'കശ്മീരിൽ രാഹുല്‍ ഗാന്ധിക്ക് ദേശീയ പതാക ഉയര്‍ത്താന്‍ സാധിച്ചത് നരേന്ദ്ര മോദി കാരണം', പ്രതികരിച്ച് ബിജെപി
- Travel
മഞ്ഞിൽപൊതിഞ്ഞ ഹിമാചലിൽ സൂര്യനെ കാണാൻ പോകാം..സൺ ടൂറിസത്തിന് ആരാധകരേറുന്നു
- Lifestyle
പ്രശ്നങ്ങള്‍ വിട്ടുമാറുന്നില്ലേ; അടുക്കളയില്‍ നിന്ന് വാസ്തുപ്രകാരം ഇവ മാറ്റണം
- Automobiles
2023 ഉജ്ജ്വലമാക്കാനുളള വാശിയിൽ ബിഎംഡബ്ല്യു; കാണാം പുത്തൻ അവതാരത്തെ
- Finance
മാസത്തിൽ കുറഞ്ഞ നിക്ഷേപം 42 രൂപ; നേടാം 1 കോടി രൂപ; നോക്കുന്നോ ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം
- Sports
അരങ്ങേറ്റത്തില്‍ രോഹിത് 7ാമന്‍! സച്ചിന്-ദാദ ഓപ്പണിങ്, ഇലവനില്‍ മലയാളിയും- അറിയാം
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
ശൂ ശൂ... ആള് മാറി, ഇത് ടൊവിനോയാണ് ഉണ്ണി മുകുന്ദനല്ല! ആരാധകന് രസകരമായ മറുപടി കൊടുത്ത് ടൊവിനോ
ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന് തുടങ്ങി മലയാളത്തിലെ യൂത്തന്മാരെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അടുത്തിടെ ഉണ്ണി മുകുന്ദന്റെ ഫോട്ടോയ്ക്ക് താഴെ ആ കൂളിംഗ് ഗ്ലാസ് തരുമോ എന്ന് ചോദിച്ച ആരാധകന് അത് വീട്ടിലെത്തിച്ച് കൊടുത്ത് താരം മാതൃകയായിരുന്നു. പിന്നീട് താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഇതേ ആവശ്യവുമായി ആരാധകരെത്തി. ഉണ്ണിയോട് മാത്രമല്ല ടൊവിനോ തോമസിനോടും ചിലര്‍ ഇതേ ആവശ്യവുമായി എത്തി.

കൂളിംഗ് ഗ്ലാസ് വെച്ചുള്ള ചിത്രം പങ്കുവെച്ച ടൊവിനോയുടെ പോസ്റ്റിന് താഴെ ഇങ്ങള് കണ്ണട തരോ എന്നായിരുന്നു ആരാധകന് ചോദിച്ചത്. അധികം വൈകാതെ തന്നെ ടൊവിനോയുടെ മറുപടി എത്തി. 'ശൂ ശൂ, ആള് മാറി, അതിവിടെയല്ല' എന്നായിരുന്നു ടൊവിനോയുടെ കമന്റ്. താരത്തിന്റെ മറുപടിയ്ക്ക് വമ്പന്‍ സ്വീകാര്യതയാണ് ലഭിച്ചത്.
എന്നാലും അത് കൊടുക്കാമായിരുന്നെന്നും വെറുതേ ഒന്നുമല്ലല്ലോ നല്ലോണം ഇരന്നിട്ടില്ലേ, പണ്ട് എയര്‍പോര്‍ട്ടില്‍ വെച്ച് ഒരു ചേച്ചി ഉണ്ണി മുകുന്ദാ എന്നും വിളിച്ച് വന്നതല്ലേ, എവിടെ ചെന്നാലും ഇതാണല്ലോ അവസ്ഥ എന്നിങ്ങനെ രസകരമായ കമന്റുകളാണ് ടൊവിനോയുടെ പോസ്റ്റിന് താഴെ വന്ന് കൊണ്ടിരിക്കുന്നത്. അപ്രതീക്ഷിതമായിട്ടുള്ള മറുപടി ആയതിനാല്‍ ടൊവിനോയ്ക്ക് പിന്തുണ നല്‍കിയും ആരാധകര്‍ എത്തിയിരിക്കുകയാണ്.

ഇതിനകം അഞ്ചോളം സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിച്ച ടൊവിനോയുടെ കല്‍ക്കിയാണ് ഉടന്‍ റിലീസിനൊരുങ്ങുന്ന സിനിമ. ആഗസ്റ്റ് എട്ടിന് ഈ ചിത്രം തിയറ്ററുകളിലേക്ക് എത്തും. കല്‍ക്കിയുടെ റിലീസിനോടനുബന്ധിച്ചുള്ള പ്രമോഷന് പരിപാടികളുടെ തിരക്കിലാണ് താരം. ഇതിനിടെ ഫ്രീക്കന്‍ ലുക്കിലുള്ള ടൊവിനോയുടെ ഫോട്ടോസ് പുറത്ത് വന്നിരുന്നു.