ജീവിതത്തിലും നിങ്ങള്‍ തന്നെ നായകന്‍! ചാലഞ്ച് ഏറ്റെടുത്ത ടൊവിനോ തോമസിന് കൈയ്യടി! ഇതും വിജയിക്കും!

വില്ലത്തരത്തിലൂടെ തുടങ്ങിയവരെല്ലാം പിന്നീട് നായകനിരയിലേക്കും മലയാള സിനിമയുടെ അഭിമാനവുമായി മാറിയിരുന്നു. ടൊവിനോ തോമസിന്റെ കാര്യത്തിലും ഇത് തന്നെയായിരുന്നു സംഭവിച്ചത്. അവകാശപ്പെടാനും മാത്രമുള്ള സിനിമാപരമ്പര്യമൊന്നും തനിക്കുണ്ടായിരുന്നില്ലെന്ന് താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു എഞ്ചിനീയറായി ജോലി ചെയ്തുവരുന്നതിനിടയിലായിരുന്നു താരം സിനിമയെന്ന മോഹം സാക്ഷാത്ക്കരിക്കുന്നതിനായി ഇറങ്ങിയത്.

പ്രിയതമന്റെ സ്വപ്‌നസാക്ഷാത്ക്കാരത്തിന് ശക്തമായ പിന്തുണയായിരുന്നു ലിഡിയ നല്‍കിയത്. ജോലി രാജി വെച്ച് സിനിമയെന്ന ലക്ഷ്യവുമായി അലയുമ്പോള്‍ സഹോദരനും അദ്ദേഹത്തിനെ പോത്സാഹിപ്പിക്കുകയായിരുന്നു. തുടക്കത്തില്‍ തിക്താനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിരുന്നുവെങ്കിലും പില്‍ക്കാലത്ത് ടൊവിനോയും സൂപ്പര്‍ താരമായി മാറുകയായിരുന്നു. യുവതാരനിരയില്‍ പ്രധാനികളിലൊരാളായി മാറിയ താരത്തിന് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്.

തുടക്കം മുതലേ തന്നെ ടൊവിനോയുടെ സിനിമകള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് പതിവായി. ആവര്‍ത്തനവിരസത ഉളവാക്കുന്ന തരത്തിലായിരിക്കരുത് തന്റെ കഥാപാത്രമെന്നത് പ്രവര്‍ത്തിയിലൂടെ വ്യക്തമാക്കി മുന്നേറുകയാണ് താരം ഇപ്പോള്‍. ജീവിതത്തിലും ടൊവിനോ നായകന്‍ തന്നെയാണെന്നാണ് ആരാധകര്‍ പറയുന്നത്. അതിന് പിന്നിലെ കാരണത്തെക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

ചാലഞ്ച് ഏറ്റെടുത്ത് ടൊവിനോ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട പുതിയ ചാലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. സംവിധായകനായ ആഷിഖ് അബുവായിരുന്നു താരത്തെ വെല്ലുവിളിച്ചത്. താന്‍ ഈ ചാലഞ്ച് സ്വീകരിച്ചുവെന്നും ഉണ്ണി മുകുന്ദന്‍, നീരജ് മാധവ്, ബേസില്‍ ജോസഫ്, രമേഷ് പിഷാരടി, സംയുക്ത മേനോന്‍, കൈലാസ് മേനോന്‍ തുടങ്ങിയവരെ വെല്ലുവിളിക്കുന്നുവെന്നുമായിരുന്നു താരം കുറിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്ന തരത്തിലുള്ള കുപ്രചാരണങ്ങള്‍ അരങ്ങേറുന്നതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ പുതിയ ചാലഞ്ച് തുടങ്ങിയത്.

നല്ല മനസ്സിന് നന്ദി

കഴിഞ്ഞ വര്‍ഷം പ്രളയകാലത്ത് ലഭിച്ച തുക ദുരുപയോഗം ചെയ്തിരുന്നുവെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ദുരിതാശ്വാസനിധിയിലെ തുക മറ്റൊരു കാര്യത്തിനും വിനിയോഗിച്ചിട്ടില്ലെന്നും വിവരാകാശപ്രകാരം ആര്‍ക്കും ഇതേക്കുറിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂവെന്നുമായിരുന്നു ബന്ധപ്പെട്ടവര്‍ ഇതേക്കുറിച്ച് പ്രതികരിച്ചത്. ഈ സമയത്താണ് സഹായം ആവശ്യമെന്നും കുപ്രചാരണങ്ങളെ വിശ്വസിക്കരുതെന്നും വ്യക്തമാക്കി കൂടുതല്‍ പേരെത്തിയിരുന്നു. ഇതിനിടയിലാണ് സിനിമാലോകവും ഈ ചാലഞ്ച് ഏറ്റെടുത്തത്. ടൊവിനോയുടെ നല്ല മനസ്സിന് നന്ദിയെന്നാണ് ആരാധകര്‍ കുറിച്ചിട്ടുള്ളത്.

ജീവിതത്തിലും നായകന്‍ തന്നെ

സിനിമയില്‍ മാത്രമല്ല ജീവിതത്തിലും താരമാണ് താനെന്ന് ടൊവിനോ തോമസ് തെളിയിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തിരശ്ശീലയ്ക്ക് പുറമേ ജീവിതത്തിലും നായകനായി മാറിയിരിക്കുകയാണ് തങ്ങളുടെ പ്രിയതാരമെന്നാണ് ആരാധകരുടെ അവകാശവാദം. മറ്റുള്ളവര്‍ക്ക് മാതൃകയേകുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് ഇതെന്നും ഇനി ഈ ചാലഞ്ച് വന്‍വിജയകരമായി മാറിയേക്കുമെന്നുള്ള പ്രത്യാശയും അവര്‍ പങ്കുവെച്ചിരുന്നു.

ആരാധന കൂടുകയാണ്

ഇച്ചായനോടുള്ള വീണ്ടും കൂടുകയാണെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. പ്രളയബാധിതരെ സഹായിക്കുന്നതിനായി നേരിട്ട് ക്യാംപുകളിലേക്ക് താരം എത്തിയിരുന്നു. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും താരം രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. കഴിഞ്ഞ തവണ കടുത്ത വിമര്‍ശനം നേരിടേണ്ടി വന്നതിനാല്‍ ഇത്തവണ പോസ്റ്റിടാന്‍ ഭയമായിരുന്നുവെന്ന് താരം കുറിച്ചിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടിയാണ് താരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി എത്തിയതെന്നായിരുന്നു കഴിഞ്ഞ തവണത്തെ വിമര്‍ശനം.

മനുഷ്യസ്‌നേഹിയാണ്

സാമൂഹ്യ പ്രതിബദ്ധത ചോദ്യചിഹ്നമായി മാറുന്ന കാലമാണിത്. എന്നാല്‍ പല താരങ്ങളും ങ്ങളും അത് പ്രാവര്‍ത്തികമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മികച്ച യുവതാരം എന്നതിനും അപ്പുറത്ത് നല്ലൊരു മനുഷ്യസ്‌നേഹിയും കൂടിയാണ് താനെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ് ടൊവിനോയെന്ന് ആരാധകര്‍ പറയുന്നു. മലയാള സിനിമയില്‍ ഇത് പോലെ വേറൊരു സെലിബ്രിറ്റിയെ കാണിച്ച് തരാന്‍ പറ്റുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.

മുന്നില്‍ നിന്നും ചെയ്ത് കാണിക്കുന്നു

സോഷ്യല്‍ മീഡിയയിലൂടെ വിളിച്ച് പറയുന്നതിനൊപ്പം മുന്നില്‍ നിന്ന് അത് ചെയ്തുകാണിക്കാനുള്ള മനസ്സ് കൂടിയാണ് ടൊവിനോയ്ക്കുള്ളത്. ഇത്തരത്തില്‍ നിങ്ങള്‍ നല്‍കുന്ന മോട്ടിവേഷന്‍ സാധാരണക്കാര്‍ കൃത്യമായി ഉള്‍ക്കൊള്ളുമെന്നും മുന്നില്‍ നിന്നും ചെയ്ത് കാണിക്കാനുള്ള മനസ്സ് എന്നും നിലനിര്‍ത്തണമെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X