ഇസയെ പുറത്ത് കിടത്തി ടൊവിനോ തോമസിന്‍റെ തകര്‍പ്പന്‍ പുഷ് അപ്! പൊളിക്ക് ബ്രോയെന്ന് രാജ് കലേഷ്!

യുവതാരനിരയില്‍ പ്രധാനികളിലൊരാളാണ് ടൊവിനോ തോമസ്. വ്യത്യസ്തമായ വേഷങ്ങളുമായി മുന്നേറുകയാണ് താരം. വില്ലത്തരത്തില്‍ നിന്നും തുടങ്ങി പിന്നീട് മുന്‍നിര നായകനായി മാറിയ താരത്തിന് ശക്തമായ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാതരത്തിലുമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്നും താരം തെളിയിച്ചിരുന്നു. നായകനായി മാത്രമല്ല അതിഥി താരമായും ടൊവിനോ എത്താറുണ്ട്. തനിക്ക് ലഭിക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് താരം അവതരിപ്പിക്കാറുള്ളത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോയുടെ പോസ്റ്റുകള്‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധാലുവായ താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമാചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ താരങ്ങളെല്ലാം കുടുംബത്തിനൊപ്പമാണ്. കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ പങ്കുവെച്ചാണ് പല താരങ്ങളും എത്തിക്കൊണ്ടിരിക്കുന്നത്. അതിനിടയിലാണ് മകള്‍ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ച് ടൊവിനോയും എത്തിയത്.

മകളെ പുറത്തുകിടത്തി പുഷ് അപ് എടുക്കുന്നതിന്റെ വീഡിയോയാണ് ടൊവിനോ തോമസ് പങ്കുവെച്ചിട്ടുള്ളത്. രണ്ട് വീഡിയോയാണ് താരം പോസ്റ്റ് ചെയ്തിട്ടുള്ളത്. തനിച്ചും മകളെ പുറത്തുകിടത്തിയും പുഷ് അപ് എടുക്കുന്ന താരത്തെയാണ് വീഡിയോയില്‍ കാണുന്നത്. സ്‌റ്റേ ഹോം, സ്‌റ്റേ സേഫ്, സ്റ്റേ ഹാപ്പി തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ടൊവിനോ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

Tovino Thomas

പൊളിക്ക് ബ്രോയെന്ന കമന്റുമായി രാജ് കലേഷും എത്തിയിട്ടുണ്ട്. ഇതെങ്ങനെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും തന്നേയും പഠിപ്പിച്ച് തരാമോയെന്നുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. ചേട്ടന്റെ വീട്ടില്‍ ജിമ്മുണ്ടെന്നും ഞങ്ങള്‍ പാവങ്ങള്‍ക്ക് ഇതൊന്നുമില്ലെന്നുമായിരുന്നു മറ്റൊരാളുടെ കമന്റ്. ഇത് വീട് തന്നെയാണോയെന്നായിരുന്നു മറ്റ് ചിലരുടെ സംശയം. മാള്‍ പോലെയാണല്ലോ വീടെന്നായിരുന്നു മറ്റ് ചിലരുടെ ചോദ്യം.

എല്ലാവരും വീട്ടില്‍ സുരക്ഷിതരായി നില്‍ക്കണമെന്നായിരുന്നു നേരത്തെ ടൊവിനോ പറഞ്ഞത്. ഈ പോസ്റ്റിന് കീഴിലായി ആരാധകരും കമന്റുകള്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ വീട്ടില്‍ വന്നാല്‍ കാണാന്‍ പറ്റുമോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇല്ല പറ്റില്ല, നിങ്ങളുടേയും എന്റെയും നമ്മുടെയുമൊക്കെ കുടുംബങ്ങളുടേയും നാട്ടുകാരുടേയും സുരക്ഷ മുന്‍നിര്‍ത്തി സന്ദര്‍ശകരെ അനുവദിക്കുന്നതല്ലെന്ന മറുപടിയായിരുന്നു ടൊവിനോ നല്‍കിയത്. ഈ മറുപടി വൈറലായി മാറിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X