ആകെ കുറച്ച് സീനിലേ ടൊവിനോയുള്ളൂ! മരണമാസ്സ് എന്‍ട്രിയും കിടിലോസ്‌കി ഡയലോഗും തകര്‍ത്തെന്ന് ആരാധകര്‍!
അവകാശപ്പെടാനും മാത്രമുള്ള യാതൊരു സിനിമാപാരമ്പര്യവും ടൊവിനോ തോമസിനുണ്ടായിരുന്നില്ല. കഠിനപ്രയത്‌നത്തിലൂടൊണ് അദ്ദേഹം ഇന്നത്തെ നിലയില്‍ എത്തിയത്. തുടക്കകാലത്തെ കയ്‌പേറിയ അനുഭവത്തെക്കുറിച്ച് താരം നിരവധി തവണ തുറന്നുപറഞ്ഞിരുന്നു. സെവന്‍ത് ഡേ മുതല്‍ത്തുടങ്ങിയതാണ് ടൊവിനോയും പൃഥ്വിയും തമ്മിലുള്ള ബന്ധം അതിപ്പോള്‍ ലൂസിഫറിലേക്കെത്തി നില്‍ക്കുകയാണ്. എന്ന് നിന്റെ മൊയ്തീന്‍, എസ്ര തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ ടൊവിനോയ്ക്കായി കിടുക്കാച്ചി കഥാപാത്രത്തെയാണ് പൃഥ്വി കാത്തുവെച്ചത്. മോഹന്‍ലാലിനേയും മഞ്ജു വാര്യരേയും കൂടാതെ വന്‍താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചത്. മഞ്ജു വാര്യര്‍ക്കൊപ്പം നേരത്തെയും അഭിനയിച്ചിട്ടുണ്ട് ടൊവിനോ.
ജതിന്‍ രാംദാസ് എന്ന എന്‍ആര്‍ ഐയാണ് ടൊവിനോ ലൂസിഫറില്‍ എത്തിയത്. വെളുത്ത വസ്ത്രവുമണിഞ്ഞ് ജനക്കൂട്ടത്തെ സംബോധന ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവന്നപ്പോള്‍ മുതല്‍ത്തന്നെ ആരാധകരും ആകാംക്ഷയിലായിരുന്നു. വളരെ കുറച്ച് രംഗത്തില്‍ മാത്രമേ സിനിമയിലുള്ളൂവെങ്കിലും തന്റെ കഥാപാത്രത്തെ രേഖപ്പെടുത്തിയാണ് താരം മുന്നേറിയത്. നിറഞ്ഞ കൈയ്യടിയോടെയാണ് അദ്ദേഹത്തിന്‍രെ ഡയലോഗുകളെ പ്രേക്ഷകര്‍ സ്വീകരിച്ചത്.

ജതിന്‍ പങ്കെടുത്ത പൊതുപരിപാടിക്കിടയിലെ പ്രസംഗത്തിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടൊവിനോയുടെ അഭിനയ ജീവിതത്തെ രേഖപ്പെടുത്താന്‍ തക്ക വേഷം തന്നെയാണ് പൃഥ്വി അദ്ദേഹത്തിനായും നല്‍കിയത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമായിരുന്നു ടൊവിനോ സിനിമ കാണാനെത്തിയത്. മോഹന്‍ലാലിനും പൃഥ്വിരാജിനുമൊപ്പം ആഘോഷപരിപാടിയിലും ഈ താരം പങ്കെടുത്തിരുന്നു.


Click it and Unblock the Notifications