ടൊവിനോയുടെ ടഹാന് മാമോദീസ! ആഘോഷമാക്കി ചേച്ചിപ്പെണ്ണ് ഇസ! ചിത്രങ്ങളും വീഡിയോയും വൈറലാവുന്നു!

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോ തോമസ് അരങ്ങേറിയത്. എടുത്ത് പറയാനും മാത്രമുള്ള സിനിമാബന്ധമില്ലാതെയായിരുന്നു ഈ താരം അഭിനയിക്കാനെത്തിയത്. അഭിനേതാവായി അരങ്ങേറുന്നതിനൊപ്പം തന്നെ അസിസ്റ്റന്റ് ഡയറക്ടറായും താരം പ്രവര്‍ത്തിച്ചിരുന്നു. എബിസിഡിയിലെ വില്ലന്‍ വേഷത്തിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും താരത്തിന് ലഭിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ടൊവിനോ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് വൈറലായി മാറാറുണ്ട്. താരത്തിന്റെ മകനായ ടഹാന്റെ മാമോദീസ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. ടൊവിനോ തന്നെയായിരുന്നു ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചത്. ജൂണിലായിരുന്നു ടൊവിനോയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയത്. ടഹാനെന്നായിരുന്നു താരം മകന് പേര് നല്‍കിയത്. മാമോദീസ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ടഹാന്റെ മാമോദീസ

ടഹാന്റെ മാമോദീസ

ലോക് ഡൗണ്‍ സമയത്തായിരുന്നു ടൊവിനോയുടെ കുടുംബത്തിലേക്ക് രണ്ടാമത്തെ കുഞ്ഞെത്തിയത്. ഏഴാം മാസം മുതല്‍ പ്രസവ സമയം വരെ ഇത്തവണയും താന്‍ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇസയുടെ കുഞ്ഞനിയന് ടഹാന്‍ എന്ന പേരായിരുന്നു താരം നല്‍കിയത്. മുഖം വ്യക്തമാവാത്ത തരത്തിലുള്ള ചിത്രങ്ങളും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു. അടുത്തിടെയായിരുന്നു ടഹാന്റെ മാമോദീസ ചടങ്ങ് കഴിഞ്ഞത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങ് നടത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.

Recommended Video

MINNAL MURALI (Malayalam) - Official Teaser Reaction | Tovino Thomas | FilmiBeat Malayalam
 കുടുംബസമേതം

കുടുംബസമേതം

സിനിമാതിരക്കുകളില്‍ നിന്നും മാറി കുടുംബത്തിനൊപ്പം കഴിയുന്നതിനെക്കുറിച്ച് പറഞ്ഞ് നേരത്തെ ടൊവിനോ എത്തിയിരുന്നു. ലോക് ഡൗണായതിനാല്‍ ചേട്ടനും താനും അപ്പനും ചേര്‍ന്നാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്തിരുന്നതെന്ന് താരം പറഞ്ഞിരുന്നു. പ്രിയപ്പെട്ട കാര്യങ്ങളെല്ലാം ചെയ്യാന്‍ ഇഷ്ടം പോലെ സമയം ലഭിക്കുന്നുണ്ട്. കുടുംബത്തിലെല്ലാവരും ടഹാന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. സകടുമുബമുള്ള ഫോട്ടോയായിരുന്നു താരം ഓണത്തിന് പോസ്റ്റ് ചെയ്തത്.

 വീഡിയോ വൈറല്‍

വീഡിയോ വൈറല്‍

മാമോദീസ ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും വൈറലായിക്കൊണ്ടിരിക്കുകയാണ്. സൂപ്പര്‍മാനായുള്ള ടഹാന്റെ ഫോട്ടോ നേരത്തെ വൈറലായിരുന്നു. ഒരേനിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് അതീവ സന്തോഷത്തോടയായിരുന്നു എല്ലാവരും ചിത്രത്തിനായി പോസ്് ചെയ്തത്്. ടൊവിനോയെപ്പോലെ തന്നെയാണ് മകനുമെന്നായിരുന്നു ആരാധകരുടെ കമന്റുകള്‍. ടൊവിനോയ്‌ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ അമ്മയുടെ കണ്ണ് നിറയുന്നതും വീഡിയോയില്‍ കാണാം. ടഹാന്റെ കരച്ചിലും ക്യൂട്ട് നിമിഷങ്ങളും ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

താരങ്ങളുടെ കമന്റുകള്‍

താരങ്ങളുടെ കമന്റുകള്‍

ടൊവിനോയുടെ പോസ്റ്റിനും ചിത്രങ്ങള്‍ക്കും കീഴില്‍ നിരവഝി പേരാണ് കമന്റുകളുമായെത്തിയിട്ടുള്ളത്. പേളി മാണി, മിഥുന്‍ രമേഷ്, പൂര്‍ണിമ ഇന്ദ്രജിത്ത്, സാഗര്‍ സൂര്യ, അലക്‌സാന്‍ഡ്ര, ശിവദ, രഞ്ജിനി ജോസ്, ഭരത്, ഹരിശങ്കര്‍ ഇവരെല്ലാം കമന്റുകളുമായെത്തിയിട്ടുണ്ട്. ഇച്ചായാ, ഇവൻ ഇനി സ്കൂൾ പോയി തൊടങ്ങുബോൾ എന്റെ അച്ഛനെ ഒരു സൂപ്പർമാൻ ആണ് എന്നു കൂടെ ഉള്ള അവന്റെ ക്ലാസ്സ്‌മേറ്റ്സ് എടുത്തു പറയുന്ന ഒരു നല്ല ചിത്രം മനസ്സിൽ വരുന്നുവെന്നായിരുന്നു തട്ടീം മുട്ടീം ഫെയിം സാഗര്‍ സൂര്യയുടെ കമന്‍റ്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X