സൂപ്പര്‍ ഹീറോ ആവാന്‍ ടൊവിനോ തോമസ്! മിന്നല്‍ മുരളി ഡിസംബറില്‍ തുടങ്ങുമെന്ന് സൂചന
ടൊവിനോ തോമസിന് ഇത് ഭാഗ്യ വര്‍ഷമാണ്. ഇതുവരെ തിയറ്ററുകളിലേക്ക് എത്തിയ എല്ലാ സിനിമകളും ഗംഭീര അഭിപ്രായം സ്വന്തമാക്കിയിരുന്നു. എന്നാല്‍ വരാനിരിക്കുന്ന സിനിമകളായിരിക്കും പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ പോവുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അക്കൂട്ടത്തില്‍ ടൊവിനോ ഒരു സൂപ്പര്‍ ഹീറോ ആയി അഭിനയിക്കുന്നുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.
മിന്നല്‍ മുരളി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് ഒരു നാടന്‍ സൂപ്പര്‍ ഹീറോ ആയി താരമെത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. ബേസില്‍ ജോസഫാണ് സംവിധാനം. ഗോദ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് എത്തിയ ബേസിലിന്റെ രണ്ടാമത്തെ ചിത്രമാണിത്. വമ്പന്‍ കാന്‍വാസില്‍ ഒരുക്കുന്ന ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്ററിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മാണം.

ഗോദയ്ക്ക് ശേഷം ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന നിരവധി സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടി, ടൊവിനോ തോമസ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കിയിട്ടുള്ള സിനിമ അനൗണ്‍സ് ചെയ്‌തെങ്കിലും തിരക്കഥയിലെ തടസ്സങ്ങള്‍ കാരണം മാറ്റി വെക്കുകയായിരുന്നു. ബോസിലിന്റെ സംവിധാനത്തില്‍ ഇനിയും സിനിമകള്‍ വരുന്നുണ്ടോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.
ലൂസിഫര്‍, ഉയരെ, വൈറസ്, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ, ലൂക്ക, കല്‍ക്കി എന്നീ സിനിമകളാണ് ടൊവിനോയുടേതായി ഈ വര്‍ഷമെത്തിയ ചിത്രങ്ങള്‍. ഇനി എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി അടുത്ത് വരാനിക്കുന്ന ചിത്രം. ശേഷം കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ജോ, ആരവം, ഫോറന്‍സിക്, പള്ളിച്ചട്ടമ്പി, 563, സെന്റ് ചാള്‍സ് സ്ട്രീറ്റ് എന്നിവയാണ് ഷൂട്ടിങ് ആരംഭിക്കാനുള്ള സിനിമകള്‍.


Click it and Unblock the Notifications











