കുടുംബത്തിനൊപ്പം രാജാപ്പാര്‍ട്ട് ഫോട്ടോഷൂട്ട് നടത്തി ടൊവിനോ തോമസ്! വൈറലായി വൊക്കേഷന്‍ ചിത്രങ്ങള്‍
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. ടൊവിനോയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിക്കാറുണ്ട്. ഇക്കൊല്ലം നിരവധി സിനിമകളാണ് നടന്റെതായി പുറത്തിറങ്ങിയിരുന്നത്. ആക്ഷന്‍ ചിത്രമായ കല്‍ക്കിയാണ് ടൊവിനോ തോമസിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തിയ ചിത്രം.

സിനിമാത്തിരക്കുകള്‍ക്കിടെ കുടുംബത്തിനൊപ്പം അവധി ആഘോഷിക്കാനായി ടൊവിനോ വിദേശത്തേക്ക് പോയിരുന്നു. ഭാര്യ ലിഡിയയ്ക്കും മകള്‍ ഇസയ്ക്കുമൊപ്പം തുര്‍ക്കിയിലേക്കാണ് നടന്‍ ഇത്തവണ യാത്ര പോയത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായി മാറിയിരുന്നു. പരാമ്പരാഗത തുര്‍ക്കി വേഷത്തില്‍ ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് ടൊവിനോ പുതിയതായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നത്.

തുര്‍ക്കിയിലെ ഇസ്താംബൂള്‍ നഗരത്തില്‍ നിന്നുളള മറ്റു ചിത്രങ്ങളും ടൊവിനോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മുന്‍പും കുടുംബത്തിനൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ടൊവിനോ പങ്കുവെച്ചിരുന്നു. മികച്ച സ്വീകാര്യതാണ് നടന്റെ പോസ്റ്റകള്‍ക്കെല്ലാം എപ്പോഴും ആരാധകര്‍ നല്‍കാറുളളത്. എടക്കാട് ബറ്റാലിയന്‍ 06 ആണ് ടൊവിനോ തോമസിന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രം.

ചിത്രീകരണം നേരത്തെ തന്നെ പൂര്‍ത്തിയായ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. എടക്കാട് ബറ്റാലിയന്‍ 06ന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ഗാനം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. കൈലാസ് മേനോന്റെ സംഗീതത്തില്‍ കെഎസ് ഹരിശങ്കര്‍ പാടിയ ഗാനമായിരുന്നു ചിത്രത്തിന്റെതായി പുറത്തിറങ്ങിയിരുന്നത്.

കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതുന്ന സിനിമ കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06. ടൊവിനോയുടെ നായികയായി സംയുക്ത മേനോന്‍ വീണ്ടും എത്തുന്നുവെന്ന പ്രത്യേകതകളോടെയാണ് സിനിമ വരുന്നത്. എടക്കാട് ബറ്റാലിയന്‍ 06നു പുറമെ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, മിന്നല്‍ മുരളി തുടങ്ങിയവയും നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.

ഈ വര്‍ഷം ലൂസിഫര്‍ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ തോമസ് തുടക്കമിട്ടത്. ചിത്രത്തിലെ ജതിന്‍ രാംദാസ് എന്ന കഥാപാത്രം നടന്റെതായി ശ്രദ്ധേയമായി മാറിയിരുന്നു. ലൂസിഫറിന് പിന്നാലെ ഉയരെ, വൈറസ്, ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടൂ, ലൂക്ക, കല്‍ക്കി തുടങ്ങിയ സിനിമകള്‍ നടന്റെതായി പുറത്തിറങ്ങി.


Click it and Unblock the Notifications











