തന്റെത് മലയാള സിനിമയ്ക്ക് ചേരാത്ത മുഖമാണെന്ന് പറഞ്ഞു! ഒട്ടെറെ പേര്‍ അപമാനിച്ചിട്ടുണ്ടെന്ന് ടൊവിനോ
മലയാള സിനിമയിലെ യുവതാരനിരയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യത പ്രേക്ഷകര്‍ നല്‍കാറുണ്ട്. സിനിമാ പാരമ്പര്യമില്ലാതെ എത്തിയ നടന്‍ ചെറിയ വേഷങ്ങളില്‍ തുടങ്ങി പിന്നീടാണ് നായകനിരയിലേക്ക് ഉയര്‍ന്നത്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തും ചെയ്യുന്ന താരം എല്ലാവര്‍ക്കും പ്രചോദനമാവാറുണ്ട്.
തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ ലഭിച്ചതും താരത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയിലെ തുടക്കകാലത്ത് താന്‍ നേരിട്ട മോശം അനുഭവങ്ങള്‍ ടൊവിനോ പങ്കുവെച്ചിരുന്നു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേ പരിപാടിയില്‍ ആയിരുന്നു നടന്‍ ഇക്കാര്യം പറഞ്ഞത്.

ടൊവിനോ പറഞ്ഞത്
കരിയറിന്റെ തുടക്കകാലത്ത് താന്‍ ഒട്ടേറെ അപമാനിക്കലുകള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ടൊവിനോ പറയുന്നു. സിനിമ എന്നതു തന്നെ ഒരു പോരാട്ടമാണ്. ആദ്യമായി ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. ഒരുപാട് പേരെ കണ്ടു. മലയാള സിനിമയ്ക്ക് പറ്റിയ മുഖമല്ലെന്ന് പോലും പറഞ്ഞവരുണ്ട്. സംവിധായകരെന്ന് സ്വയം പരിചയപ്പെടുത്തിയ ചില വ്യാജന്മാരെയും കണ്ടിട്ടുണ്ട്. അവസരം വേണമെങ്കില്‍ പണം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

എത്ര തരാന്‍ പറ്റും എന്ന് ചോദിച്ചവരുണ്ട്
വീട്ടില്‍ വലിയ താല്‍പര്യമുണ്ടായിട്ടല്ല സിനിമയില്‍ അഭിനയിക്കാന്‍ വരുന്നത്. കയ്യില്‍ പണമില്ല എന്നു പറഞ്ഞപ്പോള്‍ എത്ര തരാന്‍ പറ്റും എന്ന് ചോദിച്ചവരുണ്ട്. ഒടുവില്‍ സിനിമയില്‍ മുഖം കാണിക്കാന്‍ പറ്റി. മുഖം കാണിച്ച ശേഷം ശ്രദ്ധിക്കപ്പെടുന്ന ഡയലോഗുളള ഒരു കഥാപാത്രം ചെയ്യാനുളള പരിശ്രമമായി പിന്നീട്. മണിക്കൂറുകളോളം കാത്തിരുന്ന ശേഷം വേഷമില്ല എന്ന് പറഞ്ഞവരുണ്ട്. ചപ്പാത്തി ചോദിച്ചപ്പോള്‍ അപ്പുറത്ത് ചോറുണ്ടാകും വേണമെങ്കില്‍ പോയി കഴിക്കെടാ എന്ന് പറഞ്ഞവരുണ്ട്.ടൊവിനോ പറയുന്നു

എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്
മേക്കപ്പ് മാറ്റാന്‍ മുഖം തുടക്കാന്‍ വെറ്റ് ടിഷ്യൂ ചോദിച്ചപ്പോള്‍ പൈപ്പു വെളളത്തില്‍ കഴുകി കളയെടാ എന്ന് പറഞ്ഞ് അപമാനിച്ചിട്ടുണ്ട്. എല്ലാക്കാലത്തും അപമാനിക്കപ്പെട്ടിട്ടുണ്ട്. വേറൊരു തരത്തില്‍ അതൊക്കെ ഊര്‍ജ്ജമായിട്ടുണ്ട്. കഥ ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞതിന് ചീത്ത വിളിച്ചവരുമുണ്ട്. ഇതെല്ലാം ഞാന്‍ ഓര്‍ത്തു വെക്കാറുമുണ്ട്.

മാന്യമായാണ് ഇപ്പോള്‍ പെരുമാറുന്നത്
ആര്‍ക്കുമുളള മുന്നറിയിപ്പല്ല ഇത്. എന്നെ അപമാനിച്ചവരോട് മാന്യമായാണ് ഇപ്പോള്‍ പെരുമാറുന്നത്. അവരെക്കാള്‍ നല്ല നിലയിലാണ് ഞാനിപ്പോള്‍ ഉളളത്. അതുകൊണ്ട് അവരോട് മോശമായി പെരുമാറി പ്രതികാരം ചെയ്യണം എ്‌ന്നൊന്നുമില്ല.മാന്യമായി പെരുമാറുന്നതിലുമുണ്ടല്ലോ ഒരു മധുര പ്രതികാരം. ടൊവിനോ തോമസ് അഭിമുഖത്തില്‍ വ്യക്തമാക്കി.

എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം
അതേസമയം എന്റെ ഉമ്മാന്റെ പേര് എന്ന സിനിമയായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ തിയ്യേററ്ററുകളിലെത്തിയ ചിത്രം. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമായിരുന്നു തിയ്യേറ്ററുകളില്‍നിന്നും ലഭിച്ചിരുന്നത്. എന്റെ ഉമ്മാന്റെ പേരിനു ശേഷം കൈനിറയെ ചിത്രങ്ങള്‍ ടൊവിനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. കല്‍ക്കി, ലൂക്ക,ലൂസിഫര്‍,ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു,ഉയരെ,വൈറസ് തുടങ്ങിയ സിനിമകളാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications