twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്വപ്നം വളരെ ഹാപ്പിയായിരുന്നു, ഈ ടെൻഷൻ ഇല്ല, സ്വപ്നം കണ്ട ജീവിതത്തെ കുറിച്ച് ടൊവിനോ

    |

    ചെറിയ സമയം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ടൊവിനോ തോമസ്. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്ന് വെളളിത്തിരയിൽ എത്തി, പിന്നെ മുൻനിര നായകൻമാരുടെ കൂട്ടത്തിൽ സ്ഥാനം പിടിക്കുകയായിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾക്കെല്ലാമുണ്ടാകും പറയാൻ കഠിന പ്രയത്നത്തിന്റെ ഒരുപാട് കഥകൾ. ഇപ്പോഴിത തന്റെ സിനിമ യാത്രയെ കുറിച്ച് ടൊവിനോ മനസ്സ് തുറക്കുകയാണ്.

    വനിത ദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയിലെ വനിത മധ്യമപ്രവർത്തകരോട് സംസാരിക്കുകായിരുന്നു താരം. സ്വപ്നം കണ്ട ജീവിതമാണ് താൻ ഇപ്പോൾ ജീവിക്കുന്നതെന്നും സ്വപ്നത്തിനായി പരിശ്രമിച്ചപ്പോൾ ലോകം മുഴുവൻ തന്നോടൊപ്പം നിന്നുവെന്നും ടോവിനോ പറയുന്നുണ്ട്. കൂടാതെ സിനിമ മേഖലയിലേയ്ക്ക് എത്തിപ്പെടാനെടുത്ത ദൂരത്തെ കുറിച്ചും ടൊവിനോ മനസ്സ് തുറക്കുന്നു.

    കിലോമീറ്റേഴ്സ് ആൻഡ്  കിലോമീറ്റേഴ്സ്

    കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് എന്നത് തന്നെയാണ് സത്യസന്ധമായ ഉത്തരം. കാരണം ഒരു സാധാരണക്കാരനായ ഇരിങ്ങാലക്കുടക്കാരന് ഒരുപാട് ദൂരം തീർച്ചയായിട്ടുമുണ്ട്. ഒരുപാട് പേരുടെ സഹായം, ഭാഗ്യം എന്റെ കുറച്ച് പരിശ്രമം ഇതെല്ലാം ഇതിന്റെ പിറകിൽ ഉണ്ടായിട്ടുണ്ട്. പിന്നെ തന്നെ സംബന്ധിച്ചടത്തോളം സിനിമയിൽ വരണം എന്നാഗ്രഹിച്ചത് മുതൽ ഇന്നുവരെയുള്ള യാത്ര അത്യാവശ്യം സംഭബഹുലമായിരുന്നു. എന്റെ സ്വപ്നമാണ് ഞാൻ ഇപ്പോൾ ജീവിച്ച് പോകുന്നത്- ടൊവിനോ അഭിമുഖത്തിൽ പറഞ്ഞു.

    അപരിചിതരുടെ പിന്തുണ

    സിനിമയിൽ തനിയ്ക്ക് എത്താനായത് എന്റെ മാത്രം കഴിവോ പരിശ്രമോ കൊണ്ട് മാത്രമല്ല. ആൽക്കമെസ്റ്റ് പറഞ്ഞത് പോലെ നമുക്കൊപ്പം ഒരു ലോകം മുഴുവനും നിൽക്കും എന്നല്ലേ. വളരെ അപരിചിതരായ ആളുകള്‍ വരെ പിന്തുണച്ചിട്ടുണ്ട്, കൂടെ നിന്നിട്ടുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത സഹായം കിട്ടിയിട്ടുണ്ട്. ആ ഒരു നന്ദി എപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഇവിടെവരെ എത്തിയത്. പിന്നെ എല്ലാവരും അവരവരുടെ ജീവിതത്തിൽ ചെയ്യേണ്ട ഒന്നാണ് ഈ പരിശ്രമമെന്നും താരം പറയുന്നു.

     ഞാൻ കണ്ട  സ്വപ്നം

    ഞാൻ കണ്ട സ്വപ്നമാണ് ഇപ്പോൾ ജീവിച്ചു പോകുന്നതെന്ന് ഏറെ അഭിമാനത്തോടെ പറയും. ഞാൻ സ്വപ്നം കണ്ടു, അതിനായി പരിശ്രമിച്ചു, ലോകം മുഴുവൻ എന്റെ കൂടെ നിന്നു, അതുപോലെ ആര് പരിശ്രമിച്ചാലും ലോകം മുഴുവനും കൂടെ നിൽക്കും.

      വലിയ ആഗ്രഹം

    പണ്ടുമുതലെ ഭയങ്കര ആഗ്രഹമായിരുന്നു സിനിമയിൽ എത്താൻ. പക്ഷെ ചില കാര്യങ്ങളൊന്നും അന്ന് കണ്ട സ്വപ്നത്തിൽ കാണിച്ചിട്ടില്ലായിരുന്നു. സ്വപ്നത്തിൽ നല്ല വശങ്ങൾ മാത്രമായിരുന്നു കാണിച്ചിരുന്നത്, അത് തന്നെയാണ് കൂടുതലും. ഓരോ സിനിമ ഇറങ്ങും സമയത്ത് നമ്മൾ അനുഭവിക്കുന്ന ടെൻഷനും സമ്മർദവും അതൊക്കെ വലുതാണ്. എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ എന്റെ എല്ലാ സിനിമയും എന്റെ കഴിവിന്റെ പരമാവധി പ്രൊമോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ്. അതിനായി ചിലപ്പോള്‍ എന്റെ ഉറക്കം, ഭക്ഷണം തുടങ്ങി പല കാര്യങ്ങളും മാറ്റി വച്ചെന്ന് വരാം.

     നേരിട്ട്  എത്തണം


    സിനിമ നല്ലതാണോ മോശമാണോ എന്നത് ഇറങ്ങി കഴിയുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ, പക്ഷെ ഇറങ്ങുന്നതുവരെ അത് എന്റെ സിനിമയായിരിക്കും. കഴിവിന്റെ പരമാവധിവരെ പ്രമോട്ട് ചെയ്യുക എന്ന ചിന്തയുളള ആളാണ്. അതിന്റെ ഭാഗമായുള്ളതാണ് ഈ സമ്മര്‍ദ്ദവും മറ്റു കഷ്ടപ്പാടുകളും. അതെടുക്കാതെയും ഇവിടെ നില്‍ക്കാന്‍ പറ്റും. എന്നാൽ എന്റെ എല്ലാകാര്യത്തിലും നോരിട്ട് എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ്, എന്നാൽ ഈ ടെൻഷൻ ഒന്നും സ്വപ്നത്തിൽ കണ്ടിരുന്നില്ല. സ്വപ്നത്തിൽ കണ്ടത് വളരെ ഹാപ്പിയായ കാര്യങ്ങൾ മാത്രമാണ്.

    English summary
    tovino thomas says about his movie journey
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X