ഇതിലും ഭാവനയ്‌ക്കൊപ്പം, അത് കൗതുകമായിരുന്നു; സൂപ്പര്‍ ഹീറോ അല്ലെങ്കില്‍ നടന്‍ ആകാനാണ് ഞാന്‍ ആഗ്രഹിച്ചത്
നടികറിലൂടെ മലയാളികളെ വീണ്ടും വിസ്മയിപ്പിക്കാനെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. നടികറില്‍ സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായി വേഷമിട്ട ടൊവിനോയ്ക്ക് കരിയറില്‍ വലിയ ബ്രേക്ക് ആണ് പടം നല്‍കിയിരിക്കുന്നത് എന്നാണ് വിലയിരുത്തലുകള്‍. മലയാള സിനിമയിലേക്ക് ചെറിയ വേഷങ്ങളിലൂടെ എത്തിയ നടന്‍ ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറിയ നടന്‍ കൂടിയാണ്.
തനിക്ക് സൂപ്പര്‍ സ്റ്റാറാവുക എന്നാല്‍ പേടിയാണെന്ന് നടികറിന്റെ പ്രോമോഷന്‍ പരിപാടികള്‍ക്കിടെ നടന്‍ പറഞ്ഞത് നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ എന്നൊക്കെ വിളിക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും എന്നാല്‍ അങ്ങനെ ഒരു പദവിയില്‍ ഇരിക്കാന്‍ മാത്രം അര്‍ഹതയുള്ള ആളാണ് താന്‍ ഇപ്പോഴെന്ന് കരുതുന്നില്ലെന്നും നടന്‍ പറഞ്ഞിരുന്നു.

മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ കഥാപാത്രമായി വേഷമിട്ട് മലയാളികളെ ചിരിപ്പിച്ചതും ടൊവിനോ തന്നെയാണ്. കുറുക്കന്‍ മൂലയും അവിടത്തെ സൂപ്പര്‍ ഹീറോ ആയ മിന്നല്‍ മുരളിയെയും മലയാളികള്‍ ഓടിടി റിലീസ് ആയിട്ടു കൂടി നെഞ്ചേറ്റിയിരുന്നു. ഇപ്പോഴിതാ നടികര്‍ റിലീസിന് ശേഷം ടൊവിനോ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
തനിക്ക് ഒന്നുകില്‍ ഒരു സൂപ്പര്‍ ഹീറോ ആവണം, അല്ലെങ്കില്‍ ഒരു സിനിമാ നടന്‍ ആവാനാണ് എക്കാലവും ആഗ്രഹിച്ചതെന്ന് നടന്‍ പറയുന്നു. സൂപ്പര്‍ ഹീറോയെ ആളുകള്‍ക്കിഷ്ടമുള്ളതു പോലെ തന്നെ നടന്മാരെയും ആളുകള്‍ ഇഷ്ടപ്പെടുന്നു. ജനങ്ങളുടെ ആഹ്ലാദ പ്രകടനം കേവലമല്ല, അത് വലിയ കാര്യമാണെന്നും ടൊവിനോ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
'ആളുകളുടെ സ്‌നേഹം ആഗ്രഹിച്ചിട്ട് തന്നെയാണല്ലോ നമ്മള്‍ സിനിമയിലേക്ക് വരുന്നത്. ഞാന്‍ പണ്ടും പറഞ്ഞിട്ടുള്ളതാണ്. എനിക്ക് സൂപ്പര്‍ മാന്‍ ആകണം എന്നായിരുന്നു ആഗ്രഹം. കാരണം സൂപ്പര്‍മാനെ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതല്ലെങ്കില്‍ സിനിമാ നടന്മാരോട് ആള്‍ക്കാര്‍ക്ക് ഇഷ്ടം കണ്ടിട്ടുണ്ട്. പിന്നെ ആള്‍ക്കാര്‍ക്ക് അണ്‍കണ്ടീഷണല്‍ ലവ് കണ്ടിട്ടുണ്ട്. അതുകൊണ്ട് അതല്ലെങ്കില്‍ ഒരു നടന്‍ ആകണമെന്നായിരുന്നു ആഗ്രഹം.
ആരാധകരുടെ സ്‌നേഹത്തില്‍ അതില്‍ അഭിരമിച്ച് പോകുന്നതല്ല. അതില്‍ ആനന്ദം കണ്ടെത്താറുണ്ട്. എപ്പോഴും സന്തോഷമാണ്. ആരാധകരുടെ ആഹ്ലാദ പ്രകടനം കേവലമല്ല. അത് വലിയ കാര്യമാണ്. വലിയ സന്തോഷം തരുന്ന കാര്യമാണ്. ഒരു നടന്‍ എന്ന രീതിയില്‍ അഭിനയിക്കുക എന്ന് പറയുന്നതാണല്ലോ പ്രധാനം. അതാണ് താന്‍ ചെയ്യുന്നതെന്നും ടൊവിനോ തോമസ് പറഞ്ഞു.

നടികറിലെ സൗബിന്റെ കാരക്ടര്‍ അടിപൊളിയാണ്. അത് അദ്ദേഹം ചെയ്ത സമയത്താണെങ്കിലും ഇമോഷണല്‍ സീനുകളൊക്കെ നന്നായി കണക്ട് ആയിരുന്നു. ബാലു അടക്കമുള്ളവര്‍ വര്‍ഷങ്ങളായുള്ള സുഹൃത്തുക്കളാണ്. അവരുടെ കൂടെ സിനിമ ചെയ്യുക എന്ന് പറയുന്നത് അത്രയും സന്തോഷം തരുന്ന കാര്യമാണ്.
ഭാവനയ്‌ക്കൊപ്പം മുമ്പ് ഞാന്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമാ ജീവിതത്തിലെ എന്റെ ആദ്യത്തെ നായിക ഭാവനയായിരുന്നു. ഈ സിനിമയിലും നടികറിലെ കഥാപാത്രമായ ഡേവിഡ് പണിക്കറിന്റെ ആദ്യ നായികയായാണ് ഭാവന എത്തുന്നത്. അത് ഭയങ്കര കൗതുമായും തോന്നിയിരുന്നു. ഭാവനയുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുക എന്ന് പറയുന്നത് വലിയ സന്തോഷം തരുന്ന കാര്യം കൂടിയായിരുന്നു.


Click it and Unblock the Notifications