'രം​ഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് മക്കൾ ബഹളമായിരുന്നു, അന്ന് അദ്ദേഹം പിള്ളേർക്ക് വേണ്ടി വീഡിയോ ചെയ്ത് അയച്ചു'

ഓരോ സിനിമ കഴിയുന്തോറും വേൾഡ് ക്ലാസ് നടനെന്ന വിശേഷണത്തിന് അർഹനായി വളർന്നുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിൽ. ചാപ്പാ കുരിശ് മുതൽ ആവേശം വരെയുള്ള ഏത് സിനിമ എടുത്ത് പരിശോധിച്ചാലും അതിൽ ഫഹദ് ഫാസിൽ എന്ന താരത്തെ കാണാനാവില്ല കഥാപാത്രം മാത്രമേയുള്ളൂ. അവസാനം റിലീസ് ചെയ്ത ആവേശത്തിൽ രംഗണ്ണനായുള്ള ഫഹദ് ഫാസിലിന്റെ അസാധ്യ പെർഫോമൻസാണ് കാണാൻ കഴിയുന്നത്. ഒരിടത്തും ഫഹദില്ല. രംഗണ്ണൻ മാത്രം.

ഫഹദ് ചെയ്തത് പോലെ രം​ഗൻ എന്ന കഥാപാത്രത്തെ ഇത്രയും ചടുലവും ഊർജസ്വലവുമായി അവതരിപ്പിക്കാൻ ഇന്ത്യയിൽ മറ്റൊരു നടനും സാധിക്കില്ലെന്നാണ് പ്രേക്ഷകർ കുറിക്കുന്നത്. കൊച്ചുകുട്ടികൾ പോലും ഇന്ന് രം​ഗണ്ണന്റെ ഫാൻസാണ്. ഇപ്പോഴിതാ തന്റെ മക്കളും കടുത്ത രം​ഗണ്ണൻ ഫാൻസാണെന്ന് പറയുകയാണ് നടൻ ടൊവിനോ തോമസ്.

Tovino Thomas  Fahadh Faasil

ഒരു സമയത്ത് രം​ഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് മക്കൾ ബഹളമായിരുന്നുവെന്ന് ടൊവിനോ വെളിപ്പെടുത്തി. അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ടൊവിനോ. അഭിമുഖത്തിലെ ഒരു സെ​​ഗ്മെന്റിൽ തമാശയായി ഫഹദ് ഫാസിലിൽ നിന്നും എന്തെങ്കിലും മോഷ്ടിക്കാൻ അവസരം കിട്ടിയാൽ എന്ത് മോഷ്ടിക്കുമെന്ന് ചോദിച്ചപ്പോഴാണ് ഫഹദിലെ നടനെ കുറിച്ച് ടൊവിനോ തോമസ് സംസാരിച്ചത്.

ഫഹദിന്റെ കണ്ണാകും താൻ മോഷ്ടിക്കുകയെന്നും ടൊവിനോ പറയുന്നു. നല്ല കണ്ണ് ഉണ്ടാവുകയും അത് നന്നായി ഉപയോ​ഗിക്കുകയും ചെയ്യുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പ്ലസ്. എന്റെ കണ്ണ് അത്ര വലുതൊന്നുമല്ല. അതുകൊണ്ട് തന്നെ ഉള്ളത് വെച്ച് എന്തൊക്കെ ചെയ്യാമെന്ന പരിപാടിയിലാണ്.

ശരിക്കും നമ്മുടെ കണ്ണുകളിലൂടെയാണല്ലോ നമ്മൾ എല്ലാം എക്സ്പ്രസ് ചെയ്യുന്നത് എന്നാണ് ടൊവിനോ പറഞ്ഞത്. പിന്നീടാണ് തന്റെ മക്കൾ രണ്ടുപേരും രം​ഗണ്ണൻ ഫാൻസാണെന്നും ടൊവിനോ പറഞ്ഞത്. ഞങ്ങൾ വെക്കേഷന് പോയ സമയത്ത് രണ്ട് പിള്ളേരും തലങ്ങും വിലങ്ങും നിന്ന് രം​ഗണ്ണനെ വിളിക്കണമെന്ന് പറഞ്ഞ് ബഹളമായിരുന്നു. ജപ്പാനിലുള്ള സമയത്ത് ഞാൻ എന്നിട്ട് വിളിച്ചു. പക്ഷെ കിട്ടിയില്ല.

ശേഷം ഞാൻ ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അയച്ചു ഇവിടെ രണ്ട് രം​ഗണ്ണൻ ഫാൻസുണ്ടെന്നും പറഞ്ഞ്. അപ്പോൾ പുള്ളി തിരിച്ച് എടാ മോനെ... എന്നൊക്കെ വിളിച്ച് ഒരു വീഡിയോ റെക്കോർഡ് ചെയ്ത് അയച്ച് തന്നു. സിനിമാ നടൻ എന്നുള്ള കൺസിഡറേഷനൊന്നും എനിക്ക് എന്റെ വീട്ടിൽ കിട്ടില്ലല്ലോ. ഞാൻ ഒഴിച്ച് ബാക്കി എല്ലാവരും സിനിമാ നടന്മാരാണ്.

Tovino Thomas  Fahadh Faasil

എനിക്ക് ഒരു രീതിയിലും പക്ഷെ വീട്ടിൽ അത് കിട്ടാറില്ല. മക്കൾ ബാക്കി എല്ലാ താരങ്ങളുടെയും ഫാനാണ്. എന്റെ ഫാനാവില്ലല്ലോ... കാരണം അവർ അങ്ങനെയല്ലല്ലോ എന്നെ കാണുന്നത്. ആവേശം കണ്ടശേഷം കുറച്ചുനാൾ മക്കൾ രം​ഗണ്ണൻ ഫാൻസായിരുന്നു. എടാ മോനെ എന്നൊക്കെ പിള്ളേരും വീട്ടിൽ ഇടയ്ക്കിടെ പറഞ്ഞ് നടക്കുന്നത് കാണാം. ഞാനും ഇടയ്ക്ക് അവരോട് രം​ഗണ്ണൻ ചോദിക്കുന്നതുപോലെ മക്കളെ ഹാപ്പിയല്ലേ എന്നൊക്കെ ചോദിക്കാറുണ്ടെന്നും ടൊവിനോ പറഞ്ഞു.

ഇസ, ടാഹാൻ എന്നിങ്ങനെയാണ് ടൊവിനോയുടെ മക്കളുടെ പേരുകൾ. രണ്ടുപേരും സോഷ്യൽമീഡിയയിൽ ആരാധകരുള്ള സ്റ്റാർകിഡ്സാണ്. വിഷു റിലീസായാണ് ആവേശം തിയേറ്ററുകളിൽ എത്തിയത്. അതായത് ഏപ്രിൽ 11ന്. രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം എന്നതായിരുന്നു ആവേശത്തിന്റെ യുഎസ്പി.

ഒടുവിൽ ഫഹദിന്റെ പ്രകടനം കൂടി ആയപ്പോൾ ബോക്സ് ഓഫീസിലും ചിത്രത്തിന് വൻ തേരോട്ടം. ടൊവിനോ തോമസ് ചിത്രം അജയന്റെ രണ്ടാം മോഷണവും ഹിറ്റായി തിയേറ്ററുകൾ നിറഞ്ഞ് ഓടുകയാണ്.

Read more about: tovino thomas fahadh faasil
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X