നിര്‍ണ്ണായക ഘട്ടങ്ങളില്‍ സഹായിച്ചത് പൃഥ്വിരാജ്! ശരിക്കും ചേട്ടനാണ്! വെളിപ്പെടുത്തലുമായി ടൊവിനോ!

താരങ്ങളില്‍ പലരും അടുത്ത സുഹൃത്തുക്കളാണ്. ശക്തമായ പിന്തുണയാണ് ഓരോരുത്തരും മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. ആരാധകര്‍ ചിത്രങ്ങള്‍ക്കായ പോരടിക്കുമ്പോഴും അതൊന്നും അവരെ ബാധിക്കാറില്ല. മമ്മൂട്ടിയും മോഹന്‍ലാലും മാത്രമല്ല യുവതാരങ്ങളും സൗഹൃദത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. പ്രതിസന്ധി ഘട്ടങ്ങളിലും മറ്റും അവര്‍ നടത്തുന്ന ഇടപെടലുകളും ശ്രദ്ധേയമാണ്. സ്വന്തം സിനിമയുടെ കാര്യങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെ ചിത്രങ്ങള്‍ കാണാനും വിവരങ്ങള്‍ ഷെയര്‍ ചെയ്യാനുമായും എല്ലാവരും തയ്യാറാവാറുണ്ട്. യുവതാരനിരയിലെ പ്രധാനികളായ പൃഥ്വിരാജും ടൊവിനോ തോമസും തമ്മില്‍ അടുത്ത സൗഹൃദമാണുള്ളത്.

പൃഥ്വിരാജുമായി തനിക്ക് അടുത്ത സൗഹൃദമാണുള്ളതെന്ന് നേരത്തെ ടൊവിനോ തോമസ് പറഞ്ഞിരുന്നു. ആമിയില്‍ പൃഥ്വിരാജിനെയായിരുന്നു സംവിധായകന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ സമയക്കുറവ് കാരണം താരം പിന്‍വാങ്ങിയതോടെ കൃഷ്ണനാവാനുള്ള ഭാഗ്യം ടൊവിനോയ്ക്ക് ലഭിക്കുകയായിരുന്നു. പൃഥ്വിരാജുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും ധൈര്യമായി ചെയ്യാനായിരുന്നു അദ്ദേഹം പറഞ്ഞതെന്നും വ്യക്തമാക്കിയും ടൊവിനോ എത്തിയിരുന്നു. റെഡ് എഫ്എമ്മിന്റെ മ്യൂസിക് അവാര്‍ഡ്‌സില്‍ ടൊവിനോയും പൃഥ്വിരാജും തിളങ്ങിയിരുന്നു. പൃഥ്വിയുടെ വരവും ടൊവിനോയുടെ പ്രസംഗവും ചിത്രങ്ങളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജും ടൊവിനോയും

ശ്യാംധര്‍ ചിത്രമായ സെവന്‍ത് ഡേയ്ക്ക് വേണ്ടിയാണ് ടൊവിനോ തോമസും പൃഥ്വിരാജും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. എന്ന് നിന്റെ മൊയ്തീന്‍, എസ്ര തുടങ്ങിയ സിനിമകളിലും ഇരുവരും ഒരുമിച്ച്് അഭിനയിച്ചിരുന്നു. വളരെ പെട്ടെന്ന് തന്നെ അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു ഇരുവരും. റെഡ് എഫ്എമ്മിന്റെ ഇത്തവണത്തെ മ്യൂസിക് അവാര്‍ഡ്്‌സില്‍ ഇരുവരും തിളങ്ങിയിരുന്നു. കറുത്ത കുര്‍ത്തിയണിഞ്ഞ് ടൊവിനോ എത്തിയപ്പോള്‍ കറുത്ത ഷര്‍ട്ടിലായിരുന്നു പൃഥ്വിരാജ് വന്നത്.

ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ്

ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡായിരുന്നു ഇത്തവണ ടൊവിനോ തോമസിന് ലഭിച്ചത്. പൃഥ്വിരാജായിരുന്നു അവാര്‍ഡ് കൈമാറിയത്. തന്നെ സംബന്ധിച്ച് വളരെ സെപ്ഷലാണ് ഇതെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്. മോഹന്‍ലാലിന് മുന്നില്‍ നിന്ന് പൃഥ്വിരാജിന്റെ കൈയ്യില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അത് തന്നെയാണ് ഈ അവാര്‍ഡിന്റെ പ്രത്യേകതയെന്നും താരം പറഞ്ഞിരുന്നു.

ശരിക്കും ചേട്ടനാണ്

നിര്‍ത്തിയിട്ട് പറയുകയല്ല, എന്റെ അഭിന ജീവിതത്തിനിടയില്‍ ഏറ്റവും നിര്‍ണ്ണായകമായിട്ടുള്ള പല ഘട്ടങ്ങളിലും ഭയങ്കരമായിട്ടുള്ള പല സഹായങ്ങളും ചെയ്തിട്ടുള്ളൊരാളാണ് പൃഥ്വിരാജ്. എന്റെ ചേട്ടനെപ്പോലെയാണ്, അതേ ചേട്ടനാണെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്. ടൊവിനോയുടെ വാക്കുകള്‍ സസൂക്ഷ്മം ശ്രദ്ധിച്ച് പൃഥ്വിയും അരികെയുണ്ടായിരുന്നു. ഇരുവരുടേയും വാക്കുകളേയും ചിത്രങ്ങളേയുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

പൃഥ്വിരാജിന്റെ ഡയലോഗ്

സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റാക്കി മുന്നേറുകയായിരുന്നു പൃഥ്വിരാജ്. ലൂസിഫര്‍ 200 കോടി ക്ലബിലും ഇടംപിടിച്ചിരുന്നു. ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നും എമ്പുരാനുമായി എത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലൂസിഫറിലെ മാസ്സ് ഡയലോഗ് പറയാനാവശ്യപ്പെട്ടപ്പോള്‍ ലാലേട്ടന്റെ ഡയലോഗായിരുന്നു അദ്ദേഹം പറഞ്ഞത്. ഉപദേശം കൊള്ളാം വര്‍മ്മ സാറേ, പക്ഷേ ചെറിയൊരു മാറ്റമുണ്ട് നിന്റെ തന്തയല്ല എന്റെ തന്തയല്ലെന്നായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

 മാസ്സ് എന്‍ട്രി

പൃഥ്വിരാജിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടൊരു വേദി കൂടിയായിരുന്നു റെഡ് എഫ്എം മ്യൂസിക് അവാര്‍ഡ് വേദി. പുതിയ സിനിമയായ ബ്രദേഴ്‌സ് ഡേയുടെ ഓഡിയോ ലോഞ്ച് നടത്തിയത് ഈ ചടങ്ങിലായിരുന്നു മോഹന്‍ലാലായിരുന്നു ആ കര്‍മ്മം നിര്‍വഹിച്ചത്. ട്രെയിലര്‍ പങ്കുവെച്ചത് മമ്മൂട്ടിയായിരുന്നു. ഓണം റിലീസായാണ് ബ്രദേഴ്‌സ് ഡേ എത്തുന്നത്. താരത്തിന്റെ മാസ്സ് എന്‍ട്രിയുടെ വീഡിയോയും വൈറലായിക്കൊമ്ടിരിക്കുന്നുണ്ട്.

 ചിത്രങ്ങളും വീഡിയോയും

നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങളും വീഡിയോയുമൊക്കെ വൈറലായി മാറുന്നത്. ആരാധകപിന്തുണയുടെ കാര്യത്തില്‍ പൃഥ്വിയും ടൊവിനോയുമൊക്കെ ഏറെ മുന്നിലാണ്. ലൂസിഫറിലെ വേഷം കരിയര്‍ ബ്രേക്കായി മാറുമെന്ന് നേരത്തെ തന്നെ പൃഥ്വി ടൊവിനോയോട് പറഞ്ഞിരുന്നു. ജതിന്‍ രാംദാസായുള്ള വരവിന് ഗംഭീര സ്വീകരണമാണ് ലഭിച്ചതും. മുണ്ടുമടക്കിയുള്ള മാസ്സ് ഡയലോഗിന് നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്.

ടൊവിനോയുടെ പോസ്റ്റ്

പൃഥ്വിരാജില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കുന്നതിന്റെ ചിത്രവും ടൊവിനോ തോമസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിങ്ങളെ രണ്ടിനേയും കാണുമ്പോള്‍ ട്വിന്‍ ബ്രദറിനെ പോലെ തോന്നുന്നുവെന്നായിരുന്നു ആരാധകരുടെ കമന്റ്. ഇതിനകം തന്നെ പോസ്റ്റ് തരംഗമായി മാറിക്കഴിഞ്ഞിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X