പാത്രവും പാട്ട് പാടും!! പാട്ടു പാടുന്ന പാത്രവുമായി ടൊവിനോ തോമസ്..
പാത്രം പാടുന്നത് കണ്ടിട്ടുണ്ടോ? മനുഷ്യൻ മാത്രമല്ല പാത്രങ്ങളം പാടും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ടൊവിനോയുടെ ഇൻസ്റ്റഗ്രാ വീഡിയോയാണ്. എന്തായാലും ടൊവിനോയുടെ പാത്രം പാട്ട് ക്ലിക്കായിട്ടുണ്ട്. കേവലം ഒരു പാത്രമല്ലിത്. ടിബറ്റിലെ പരമ്പരാഗത ഉപകരണമാണ് ഈ പാടുന്ന പാത്രം.

ടിബറ്റൻ സിംഗിംഗ് ബൗളിന് വെറുതെ പാട്ടുപാടൽ മാത്രമല്ല പണി. ഉപയോഗിക്കുമ്പോൾ പ്രകമ്പനം കൊണ്ട് ഉറച്ച ശബ്ദം ഉണ്ടാക്കാനും ഇതിനു കഴിയുന്നുണ്ട്. ഇത് മനസ്സിനെ സാന്തമാക്കാനും ഒപ്പം രോഗശാന്തി നൽകുകയും ചെയ്യും. ഈ ടിബറ്റൻ സിംഗിംഗ് ബൗൾ ബുദ്ധ സന്യാസിമാർ ധ്യാനത്തിനായി ഉപയോഗിച്ചു വരുന്നുണ്ട്. ഇതാണ് ടൊവിനോയൊപ്പം വീഡിയോയിൽ കാണുന്നു സംഗീത ഉപകരണം.
സോഷ്യൽ മീഡിയയിൽ സജീവ സാന്നധ്യമാണ് ടൊവിനോ. സിനിമ കാര്യം മാത്രമല്ല പൊതു കാര്യങ്ങളും താരം സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കാറുണ്ട്. തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാനും പ്രേക്ഷകരുമായി സംവാദിക്കാനും താരം സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. ടൊവിനോ ചിത്രങ്ങളായ ആൻഡ് ദി ഓസ്കർ ഗോസ് ടുവും ലൂക്കയും തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.


Click it and Unblock the Notifications











