പിതാവിനെ അനുകരിച്ച് താരപുത്രി! മലയാള സിനിമയുടെ ഭാവി വാഗ്ദാനമാണോ, ടൊവിനോയുടെ ഇസയും വൈറലാണ്!

മലയാള സിനിമയിലെ യൂത്തന്മാരില്‍ മിന്നി തിളങ്ങി നില്‍ക്കുകയാണ് ടൊവിനോ തോമസ്. നായകനായി അഭിനയിക്കുന്ന സിനിമ മാത്രമല്ല സഹതാരങ്ങളുടെ വേഷത്തിലും അല്ലാതെയുമെല്ലാം ടൊവിനോ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. സിനിമയുടെ തിരക്കുകള്‍ക്കിടയിലും കുടുംബത്തെ ചേര്‍ത്ത് പിടിക്കുന്ന നടന്മാരില്‍ ഒരാളാണ് ടൊവിനോ. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്.

ടൊവിനോയെ പോലെ തന്നെ മകള്‍ ഇസയ്ക്കും വമ്പന്‍ ആരാധക പിന്‍ബലമാണുള്ളത്. നേരത്തെ പുറത്ത് വന്ന ചിത്രങ്ങളിലൂടെയും വീഡിയോസിലൂടെയുമാണ് ഇസ തരംഗമാവുന്നത്. ഇപ്പോഴിതാ ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ഏറ്റവും പുതിയ ചിത്രങ്ങള്‍ ടൊവിനോ പങ്കുവെച്ചിരിക്കുകയാണ്. സൂര്യോദയം കാണാന്‍ വേണ്ടി മൂന്ന് പേരും നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. അതില്‍ ശ്രദ്ധേയം ടൊവിനോയുടെ മകള്‍ ഇസയുടെ ചിത്രങ്ങളാണ്.

tovino-thomas

പിതാവിനെ അനുകരിക്കുന്ന താരപുത്രിയുടെ ഏറ്റവും പുതിയ ഫോട്ടേ തരംഗമായി കൊണ്ടിരിക്കുകയാണ്. ലൂസിഫറില്‍ ടൊവിനോ അവതരിപ്പിച്ച കഥാപാത്രം കൈ രണ്ടും പുറകില്‍ പിടിച്ച് മുഖം തിരിഞ്ഞ് നില്‍ക്കുന്ന പോലത്തെ ലുക്കിലാണ് ഇസയും എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ ടൊവിനോ തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടത്. ആരാധകര്‍ ഏറ്റെടുത്തതോടെ സംഭവം വൈറലായി.

ഏറെ കാലം നീണ്ട് നിന്ന പ്രണയത്തിതിന് ശേഷമാണ് ടൊവിനോയും ലിഡിയയും വിവാഹിതരാവുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ ഇഷ്ടം പത്ത് വര്‍ഷത്തോളം നീണ്ട് പോയതിന് ശേഷമാണ് വിവാഹത്തിലേക്ക് എത്തുന്നത്. 2014 ഒക്ടോബറിലായിരുന്നു ഇരുവരുടെയും വിവാഹം. 2016 ല്‍ ടൊവിനോയ്ക്ക് ഇസ എന്ന് പേരിട്ടിരിക്കുന്ന മകളും പിറന്നതോടെ സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X