ഫോണ്‍ മരിച്ചു, ടൊവിനോ കൊന്നു! ജിമ്മിലെ രസകരമായ വീഡിയോയുമായി ടൊവിനോ, ക്യാമറമാന്റെ അവസ്ഥയാണ് കഷ്ടം
വളരെ ചുരുക്കം കാലം കൊണ്ട് മലയാള സിനിമാപ്രേമികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. ഓരോ സിനിമകള്‍ ഇറങ്ങുംതോറും സ്റ്റാര്‍ വാല്യൂ കൂടി വരുന്ന ടൊവിനോ സമൂഹ മാധ്യമങ്ങളില്‍ സജീവമായി പോസ്റ്റുകള്‍ ഇടാറുണ്ട്. അത് വാര്‍ത്തകളില്‍ നിറയാറുമുണ്ട്. ഇപ്പോഴിതാ രസകരമായൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരം.

ജിമ്മില്‍ നിന്നും വര്‍ക്കൗട്ട് ചെയ്യാന്‍ പോയതായിരുന്നു താരം. അവിടെ നിന്നും ഒരു ബോള്‍ തൊഴിക്കുന്ന വീഡിയോ ആണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത് രസകരമായ കാര്യം ഈ വീഡിയ്‌ക്കൊപ്പം പങ്കുവെച്ച ഫോട്ടോയായിരുന്നു. ടൊവിനോ തൊഴിച്ച പന്ത് നേരെ വന്ന് കൊണ്ടത് ക്യാമറയിലേക്കായിരുന്നു. ശേഷം ക്യാമറന്റെ അവസ്ഥയായിരുന്നു ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത്.
സര്‍കാസം ആണെന്ന് ക്യാപ്ഷനില്‍ സൂചിപ്പിച്ച് കൊണ്ടാണ് ഈ വീഡിയോ ടൊവിനോ പോസ്റ്റ് ചെയ്തത്. ഫോണ്‍ മരിച്ചു, ടൊവിനോ കൊന്നു തുടങ്ങി ഇതിന് താഴെ ഒത്തിരി കമന്റുകളാണ് ആരാധകര്‍ ഇട്ടിരുന്നത്. ബേസില്‍ ജോസഫ്, രാജ് കലേഷ്, അനു സിത്താര തുടങ്ങി സിനിമാ നടി, നടന്മാരും ടൊവിനയോയുടെ പോസ്റ്റിന് കമന്റുകള്‍ ഇട്ടിരുന്നു.


Click it and Unblock the Notifications