കുളിക്കടവില്‍ സ്ഥിരമായി കണ്ടിട്ടും ടൊവിനോയെ മൈന്‍ഡ് ചെയ്യാതെ കുട്ടികള്‍! അനുഭവ കഥ പങ്കുവെച്ച് നടന്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ടൊവിനോ തോമസ്. വൃത്യസ്തമാര്‍ന്ന സിനിമകളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. ടൊവിനോയുടെതായി ഇക്കൊല്ലം പുറത്തിറങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറിയ വേഷങ്ങളില്‍ നിന്നുമാണ് ടൊവിനോ തോമസ് നായകനടനായി ഉയര്‍ന്നത്. നായകനാകുന്നതിന് മുന്‍പ് വില്ലന്‍ വേഷങ്ങളിലും സഹനടനായുളള കഥാപാത്രങ്ങളിലുമൊക്കെയാണ് നടന്‍ തിളങ്ങിയത്.

മലയാളത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു ടൊവിനോയുടെ തുടക്കം. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ കരിയറിന്റെ തുടക്കത്തില്‍ ഉണ്ടായ ഒരു അനുഭവം ടൊവിനോ പങ്കുവെച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. കരിയറിന്റെ തുടക്കം മുതലെ ടൊവിനോയ്‌ക്കൊപ്പമുളള സുഹൃത്താണ് അനു മോഹന്‍.

2012മുതല്‍

2012മുതല്‍ തുടങ്ങിയ സിനിമായാത്രയില്‍ അനുമോഹനും ടൊവിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. പൃഥ്വിരാജ് സുകുമാരന്‍ നായകനായ സെവന്‍ത്ത് ഡേയില്‍ ഇരുവരും ഒരുമിച്ചഭിനയിച്ചിരുന്നു. അനു മോഹനൊപ്പമുളള ഒരനുഭവമാണ് അഭിമുഖത്തില്‍ ടൊവിനോ പങ്കുവെച്ചിരുന്നത്. തീവ്രത്തിന്‌റെ സമയത്ത് എന്നും കുളക്കടവില്‍ അനു മോഹനൊപ്പം കുളിക്കാന്‍ പോകുമായിരുന്നുവെന്ന് ടൊവിനോ പറയുന്നു. എന്നാല്‍ അവിടെ എത്തുന്ന കുട്ടികള്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാറില്ലായിരുന്നു. കുളക്കടവില്‍ എത്തുന്ന ശീലം പതിവായതോടെയാണ് കുട്ടികളില്‍ നിന്ന് അപ്രതീക്ഷിതമായി ഒരു കമന്റ് വന്നത്.

ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ല

ഇവന്മാര്‍ക്ക് വേറെ പണിയൊന്നുമില്ലേ, എല്ലാ ദിവസവും ഇവിടെ ഉണ്ടല്ലോ എന്നായിരുന്നു കുട്ടികളുടെ കമന്റ്. അവര്‍ക്ക് സ്‌കൂള്‍ ഉളള ദിവസങ്ങളിലും ഞങ്ങള്‍ കുളിക്കാനായി എത്താറുണ്ടായിരുന്നു. ടൊവിനോ പറഞ്ഞു. അതേസമയം ഇപ്പോള്‍ അത് മലയാള സിനിമയിലെ പ്രിയ നായകന്‍ ടൊവിനോ തോമസ് ആണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാവുമെന്ന് അവതാരക പറഞ്ഞപ്പോള്‍ അവര്‍ക്ക് അത് ഓര്‍മ്മ പോലും കാണില്ലെന്നാണ് ടൊവിനോ പറഞ്ഞത്.

2012ലും 13ലുമൊക്കെ

2012ലും 13ലുമൊക്കെ ഇത് നമ്മുടെ വര്‍ഷമായിരിക്കുമെന്ന് ഞങ്ങള്‍ പരസ്പരം പറയാറുണ്ടായിരുന്നുവെന്നും ടൊവിനോ വെളിപ്പെടുത്തി. അങ്ങനെ പറഞ്ഞ് പറഞ്ഞ് മാസങ്ങള്‍ നീണ്ടുപോയി. എറ്റവും പുതിയ ചിത്രമായ എടക്കാട് ബറ്റാലിയന്‍ 06ന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് നടന്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ടൊവിനോ ആദ്യമായി പട്ടാള വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06.

നവാഗതനായ സ്വപ്‌നേഷ് നായര്‍

നവാഗതനായ സ്വപ്‌നേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംയുക്ത മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. തീവണ്ടി, ഉയരെ,കല്‍ക്കി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ടൊവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നൊരു ചിത്രം വരുന്നത്. ഒക്ടോബര്‍ 18ന് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ്. അറിയുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ പാട്ടുകളെല്ലാം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X