ലാലേട്ടനോട് ബഹുമാനം കലര്‍ന്ന ഒരു പേടി തനിക്ക് എപ്പോഴുമുണ്ടെന്ന് ടൊവിനോ തോമസ്
മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന താരമാണ് ടൊവിനോ തോമസ്. കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മുന്നേറികൊണ്ടിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മോഹന്‍ലാലിനെക്കുറിച്ച് ടൊവിനോ തോമസ് പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. ഓരോ തവണ ലാലേട്ടനെ കണ്ടു കഴിയുമ്പോഴും ആ ഹൃദയത്തില്‍ ആണ് അദ്ദേഹം നമ്മളെ പ്രതിഷ്ഠിച്ചിരിക്കുന്നത് തോന്നുമെന്ന് ടൊവിനോ പറയുന്നു.

അത്രമാത്രം സ്‌നേഹവും ബഹുമാനവും ആണ് ലാലേട്ടന്‍ തന്നു കൊണ്ടിരിക്കുന്നത്. എല്ലാവരോടും വളരെ ഫ്രണ്ട്‌ലിയായിട്ടാണ് ലാലേട്ടന്‍ ഇടപെടാറുളളതെന്നും എന്നിട്ടും ബഹുമാനം കലര്‍ന്ന ഒരു പേടി തനിക്ക് ലാലേട്ടനോട് ഉണ്ടെന്നും ടൊവിനോ പറഞ്ഞു.
ലാലേട്ടന്‍ എപ്പോഴും ഒരത്ഭുതം ആണെന്നും അമ്മയുടെ ഷോ റിഹേഴ്‌സല്‍ ക്യാമ്പില്‍ വെച്ച് താനത് നേരിട്ട് കണ്ടു മനസ്സിലാക്കിയതാണെന്നും നടന്‍ പറഞ്ഞു. ചെറുപ്പക്കാരെ പോലെ പാട്ടിനും ഡാന്‍സിനും മാജിക് പഠിക്കാനും എല്ലാം വിശ്രമം ഇല്ലാതെ ലാലേട്ടന്‍ ഓടി നടന്നു റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു.
അദ്ദേഹത്തെ പോലെ തനിക്കൊന്നും അത് പറ്റില്ല എന്നും ടോവിനോ പറയുന്നു. ശെരിക്കും തങ്ങളില്‍ ആരാണ് ന്യൂ ജെനെറേഷന്‍ എന്നാണ് തനിക്കു അപ്പോള്‍ തോന്നിയത് എന്നും ടോവിനോ തോമസ് മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞു. മുന്‍പ് ലൂസിഫര്‍ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിനൊപ്പം ടൊവിനോ ആദ്യമായി അഭിനയിച്ചിരുന്നത്. ലാലേട്ടനൊപ്പം കോമ്പിനേഷന്‍ സീനുകള്‍ ഇല്ലായിരുന്നെങ്കിലും ലൂസിഫറിലെ ടൊവിനോയുടെ റോള്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു


Click it and Unblock the Notifications