ടൊവിനോ തോമസിനെ ഉണ്ണി മുകുന്ദനാക്കിയ ആരാധികയുടെ കഥ! ഒടുവിലത് കാര്‍ട്ടൂണ്‍ രൂപത്തിലായി, ചിത്രം കാണൂ..
റിയല്‍ ലൈഫിലെ പല ഇന്‍സിഡന്റുകളും താരങ്ങള്‍ തുറന്ന് പറയാറുണ്ട്. അത്തരത്തില്‍ ടൊവിനോ തോമസും ഒരു അനുഭവം പറഞ്ഞിരുന്നു. ആള് മാറി ഒരാള്‍ തന്നെ ഉണ്ണി മുകുന്ദനാക്കിയ കഥയായിരുന്നു ഒരു ടെലിവിഷന്‍ പരിപാടിയില്‍ ടൊവിനോ വെളിപ്പെടുത്തിയത്. ഈ സംഭവം ഒരു ആരാധകന്‍ കാര്‍ട്ടൂണ്‍ രൂപത്തില്‍ വരച്ചിരിക്കുകയാണ്. ആ ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലൂടെ ടൊവിനോ തന്നെ പങ്കുവെച്ചിരിക്കുകയാണ്.

മായാനദിയുടെ ഷൂട്ടിംഗ് സമയത്ത് കൊച്ചിയില്‍ നിന്നും ചെന്നൈയിലേക്ക് പോവാന്‍ എയര്‍പോര്‍ട്ടില്‍ എത്തിയതായിരുന്നു ഞാന്‍. ദുല്‍ഖര്‍ സല്‍മാനും അതേ ഫ്‌ളൈറ്റില്‍ ചെന്നൈയിലേക്ക് പോവാന്‍ അവിടെ എത്തിയിരുന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ച് കൊണ്ട നിന്നപ്പോഴാണ് ഒരു മുതിര്‍ന്ന സ്ത്രീ അടുത്തുള്ളവരെ ഒക്കെ തട്ടി മാറ്റി ഞങ്ങളുടെ അടുത്തേക്ക് വന്നത്. ഞാന്‍ ഓര്‍ത്തു ദുല്‍ഖറിനെ കാണാന്‍ വരുന്നാതാണെന്ന്. ചുമ്മ ഈഗോ അടിക്കണമല്ലോ എന്നൊക്കെ ആലോചിച്ചോണ്ടിരുന്നപ്പോഴാണ് അവര്‍ ദുല്‍ഖറിനെയും പാസ് ചെയ്ത് എന്റെ അടുത്ത് വന്ന് കെട്ടിപ്പിടിക്കുന്നത്. സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി.
ദുല്‍ഖറിനൊപ്പം നില്‍ക്കുമ്പോള്‍ എന്നെ ആരെങ്കിലും ശ്രദ്ധിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. ആദ്യത്തെ ഞെട്ടല്‍ മാറിയപ്പോള്‍ സന്തോഷമായിരുന്നു. ആ സന്തോഷത്തില്‍ അങ്ങനെ നില്‍ക്കുമ്പോളാണ് ആ സ്ത്രീ എന്നെ സ്‌നേഹത്തോടെ മോനേ ഉണ്ണിമുകുന്ദാ എന്ന് വിളിക്കുന്നത്. അത് കേട്ട ദുല്‍ഖര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. എന്റെ സകല സന്തോഷവും ആത്മവിശ്വാസവുമൊക്കെ പോയി. പക്ഷെ ഞാനവരെ തിരുത്താനൊന്നും പോയില്ല. ടൊവിനോ തോമസ് എന്ന് പറഞ്ഞാല്‍ അവര്‍ക്ക് അറിയില്ലെങ്കില്‍ എന്ത് ചെയ്യും എന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.


Click it and Unblock the Notifications