പതിനഞ്ചുകാരി താങ്കളെ അങ്കിളെന്ന് വിളിച്ചാൽ എന്താണ് തെറ്റ്?, ഇത്രയ്ക്ക് വേണോ? ടൊവിനോയ്ക്ക് വിമർശനം

കരിയറിൽ തുടരെ ശ്രദ്ധേയ സിനിമകളുമായി മുന്നേറുകയാണ് നടൻ ടൊവിനോ തോമസ്. ബോക്സ് ഓഫീസിൽ ഹിറ്റായ സിനിമകൾക്കൊപ്പം പരാജയപ്പെട്ട സിനിമകളും ടൊവിനോയ്ക്ക് അ‌ടുത്ത കാലത്ത് വന്നിട്ടുണ്ട്. എന്നാൽ നടന്റെ താരമൂല്യത്തെ പരാജയങ്ങൾ ബാധിക്കുന്നില്ല. വ്യത്യസ്തമായ സിനിമകളും കഥാപാത്രങ്ങളും തെരഞ്ഞെടുക്കാൻ ടൊവിനോ ശ്രദ്ധിക്കുന്നു. പുതിയ ചിത്രം നരിവേട്ടയുടെ പ്രൊമോഷൻ തിരക്കുകളിലാണ് ടൊവിനോ. കൊണ ദോ പോ‍ഡ്കാസ്റ്റിൽ ടൊവിനോ തോമസ് നടത്തിയ പരാമർശമാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച.

ഒരു കുട്ടി തന്നെ അങ്കിൾ എന്ന് വിളിച്ചപ്പോഴുള്ള പ്രതികരണമാണ് നടൻ പങ്കുവെച്ചത്. 'പത്ത് പതിനഞ്ച് വയസുള്ള പെൺകൊച്ച് വന്ന് എന്നെ അങ്കിളേ എന്ന് വിളിച്ചു. വീട്ടിൽ അച്ഛനെ അപ്പൂപ്പാ എന്നാണോ വിളിക്കുന്നതെന്ന് ഞാൻ ചോദിച്ചു. എന്നെ അങ്കിളേ എന്ന് വിളിക്കുന്നെങ്കിൽ അച്ഛനെ അപ്പൂപ്പ എന്ന് വിളിക്കേണ്ടെ,' ടൊവിനോ പറഞ്ഞതിങ്ങനെ നടന്റെ വാക്കുകളെ പലരും തമാശയായി എടുത്തെങ്കിലും ചിലർക്ക് ഉൾക്കൊള്ളാനായില്ല. 36 കാരനെ അങ്കിൾ എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റെന്നാണ് ഇവരുടെ ചോദ്യം. ആ കുട്ടിയോട് അച്ഛനെ അപ്പൂപ്പ എന്നാണോ എന്ന് വിളിക്കാറെന്ന് ചോദിച്ചത് മോശമായിപ്പോയെന്നും അഭിപ്രായമുണ്ട്.

Tovino Thomas

'ഇവൻ വന്ന് വന്ന് ഭയങ്കര ബോറും വെറുപ്പിക്കലുമായി തുടങ്ങി', 'ആ കൊച്ചിന്റെയത്രയും വിവരമില്ലാത്തയാൾ', 'ആ കുട്ടി കാട്ടിയ ബഹുമാനമാണ് ഇയാൾ കളിയാക്കി ചിരിക്കുന്നത് ആ കു‌ട്ടിയുടെ പാരന്റിം​ഗ് ​ഗുണം. ടൊവിനോ എന്നായിരുന്നു വിളിക്കേണ്ടത്', 'അച്ഛന്റെ അതേ പ്രായമുള്ള ഫ്രണ്ട്സിനെ അങ്കിൾ എന്നല്ലേ വിളിക്കുക', 'കൊച്ചു പിള്ളേർ ഇവനെ മോനെ എന്ന് വിളിക്കണോ, പിള്ളേരോട് അങ്ങനെ പറഞ്ഞിട്ട് ത​ഗ് അടിച്ചെന്ന് വിചാരിക്കുന്നു' എന്നിങ്ങനെ പോകുന്നു കമന്റുകൾ.

പൊതുവിടങ്ങളിൽ അടുത്ത കാലത്തായി വളരെ ശ്രദ്ധയോടെ സംസാരിക്കുന്ന ന‌ടനാണ് ടൊവിനോ. വിവാദങ്ങളിലകപ്പെടാതിരിക്കാൻ ശ്രമിക്കുന്ന ടൊവിനോയ്ക്ക് ഇത്തവണ പക്ഷെ നാക്ക് പിഴ വന്നെന്നാണ് അഭിപ്രായങ്ങൾ. അതേസമയം ഇതാദ്യമായല്ല ‌ടൊവിനോയ്ക്ക് നേരെ വിമർശനം വരുന്നത്. 2020 ൽ പൊതുവേദിയിൽ വിദ്യാർത്ഥിയെ കൂവിപ്പിച്ച സംഭവം വിവാദമായിരുന്നു. മാനന്തവാടി മേരി മാത കോളേജിൽ നടന്ന പരിപാടിക്കിയെയായിരുന്നു സംഭവം.

Tovino Thomas

ഉദ്ഘാടന പ്രസം​ഗം നടന്ന് കൊണ്ടിരിക്കെ ഒരു വിദ്യാർത്ഥി സദസിൽ നിന്നും കൂവി. ഇത് ശ്രദ്ധയിൽ പെട്ട ടൊവിനോ വിദ്യാർത്ഥിയെ സ്റ്റേജിലേക്ക് വിളിച്ച് മെെക്കിലൂടെ കൂവാൻ ആവശ്യപ്പെട്ടു. വിദ്യാർത്ഥി വിസമ്മതിച്ചെങ്കിലും ‌ടൊവിനോ നിർബന്ധിച്ചു. ഇതോടെ വിദ്യാർത്ഥി കൂവി. വ്യാപക വിമർശനമാണ് ടൊവിനോയ്ക്ക് നേരെ അന്ന് വന്നത്. അത്രയ്ക്ക് ഈ​ഗോ വേണോ എന്നും വിദ്യാർത്ഥികൾ കൂവുന്നത് സ്വാഭാവികമല്ലേയെന്നും ചോദ്യങ്ങൾ വന്നു.

എന്നാൽ ടൊവിനോയ്ക്ക് എതിരെ പരാതിയില്ലെന്ന് കൂവിയ വിദ്യാർത്ഥി പിന്നീട് പ്രതികരിച്ചു. മെയ് 23 നാണ് ടൊവിനോ തോമസിന്റെ പുതിയ ചിത്രം നരിവേട്ട റിലീസ് ചെയ്യുന്നത്. അനുരാജ് മനോഹർ ആണ് ചിത്രം സംവിധാനം ചെയ്തത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ അബിൻ ജോസഫ് ആണ് നരിവേട്ടയുടെ തിരക്കഥ രചിച്ചത്. ഐഡന്റിറ്റിയാണ് ഇതിന് മുമ്പിറങ്ങിയ ടൊവിനോ തോമസ് ചിത്രം. തൃഷയാണ് ചിത്രത്തിൽ നായികയായി എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ഐഡന്റിറ്റിക്ക് ലഭിച്ചത്. നരിവേട്ട ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

FAQs
‌ടൊവിനോ തോമസിന്റെ പ്രായം

36 കാരനാണ് ‌ടൊവിനോ തോമസ്. 1989 ജനുവരി 21 നാണ് ടൊവിനോ ജനിച്ചത്. 2012 ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് ടൊവിനോ അഭിനയ രം​ഗത്തേക്ക് വരുന്നത്.

Filmibeat Entertainment

More from Filmibeat

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X