ഇസയേയും ഹാനേയും ചോദിച്ച് അലംകൃത! അല്ലിച്ചേച്ചിക്ക് സ്‌നേഹം! മാമോദീസ ചിത്രങ്ങളുമായി ടൊവിനോ തോമസ്
യുവതാരനിരയില്‍ പ്രധാനികളിലൊരാളായ ടൊവിനോ തോമസിന് ആരാധകരേറെയാണ്. വില്ലത്തരത്തിലൂടെയായിരുന്നു താരം തുടക്കം കുറിച്ചത്. ജോലി രാജി വെച്ച് സിനിമയിലേക്ക് വരാന്‍ തീരുമാനമെടുത്തപ്പോള്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പം നില്‍ക്കുകയായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ലിഡിയയുമായുള്ള പ്രണയത്തെക്കുറിച്ചും തന്റെ ആഗ്രഹത്തിന് കൂടെ നിന്നതിനെക്കുറിച്ചുമെല്ലാം താരം പറഞ്ഞിരുന്നു. തുടക്കത്തിലെ തിക്താനുഭവങ്ങളെക്കുറിച്ചും ടൊവിനോ തുറന്നുപറഞ്ഞിരുന്നു. സിനിമാക്കാര്യം മാത്രമല്ല കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചും ടൊവിനോ പറയാറുണ്ട്.
ടൊവിനോയുടെ കുടുംബത്തിലേക്ക് അടുത്തിടെയായിരുന്നു കുഞ്ഞതിഥി എത്തിയത്. ടഹാനെന്ന പേരായിരുന്നു താരം മകനായി നല്‍കിയത്. മകന്റെ ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. സിനിമാതിരക്കുകളില്ലാത്തതിനാല്‍ ഇത്തവണയും ഏഴാം മാസം മുതല്‍ ലിഡിയയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. സൂപ്പര്‍മാന്റെ വസ്ത്രങ്ങളണിയിച്ച് ടഹാനെ സൂപ്പര്‍ഹാനാക്കിയിരിക്കുകയാണ് ടൊവിനോ. മാമോദീസ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ടഹാന്റെ മാമോദീസ
ഇസയ്ക്ക് കൂട്ടായി കുഞ്ഞനിയന്‍ എത്തിയ സന്തോഷം പങ്കുവെച്ചത് ടൊവിനോയായിരുന്നു. ലോക് ഡൗണ്‍ സമയത്തായിരുന്നു താരകുടുംബത്തിലേക്ക് അതിഥി എത്തിയത്. കുടുംബത്തിലെല്ലാവരും ലിഡിയയ്‌ക്കൊപ്പമുണ്ടായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. ഇസയ്ക്കും ടഹാനുമൊപ്പമുള്ള ചിത്രവും ടൊവിനോ പങ്കുവെച്ചിരുന്നു. വ്യത്യസ്തതയുള്ള പേരായിരിക്കണം മകന്റേതെന്ന് ആഗ്രഹിച്ചിരുന്നു. ടഹാനെ ഹാനെന്നാണ് വിളിക്കുന്നത് ഹാന്റെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അല്ലിച്ചേച്ചിയുടെ അന്വേഷണം
പൃഥ്വിരാജ് തനിക്ക് ചേട്ടനെപ്പോലെയാണെന്നായിരുന്നു ടൊവിനോ പറഞ്ഞത്. സിനിമ സ്വീകരിക്കുന്നതിനെക്കുറിച്ചും മറ്റ് കാര്യങ്ങളെക്കുറിച്ചുമെല്ലാം തങ്ങള്‍ സംസാരിക്കാറുണ്ടെന്നും താരം പറഞ്ഞിരുന്നു. പൃഥ്വിയും ടൊവിനോയും മാത്രമല്ല മക്കളും ആ സൗഹൃദം നിലനിര്‍ത്തുന്നുണ്ട്. ഇസയേയും ഹാനേയും അല്ലിയും അന്വേഷിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു പൃഥ്വി എത്തിയത്. കുഞ്ഞുഹാനും ഇസയും അല്ലിച്ചേച്ചിയോട് ഹായ് പറയുന്നുണ്ടെന്നായിരുന്നു ടൊവിനോ മറുപടി നല്‍കിയത്. ഇവരുടെ സ്‌നേഹ സംഭാഷണം ആരാധകരും ഏറ്റെടുത്തിട്ടുണ്ട്.

പൃഥ്വിയും ടൊവിനോയും
പൃഥ്വിരാജുമായി അടുത്ത സൗഹൃദമുണ്ട് ടൊവിനോയ്ക്ക്. സിനിമയിലെ കാര്യങ്ങളെക്കുറിച്ചും ഫിറ്റ്‌നസിനെക്കുറിച്ചും വര്‍ക്കൗട്ടിനെക്കുറിച്ചുമെല്ലാം ഇരുവരും സംസാരിക്കാറുണ്ട്. ഇവരുടെ കുടുംബാംഗങ്ങള്‍ തമ്മിലും ആ സൗഹൃദമുണ്ട്. വര്‍ക്കൗട്ട് ചിത്രവുമായെത്തിയ പൃഥ്വിക്ക് ആദ്യ കമന്റ് നല്‍കിയത് ടൊവിനോയായിരുന്നു. അപ്പനേയും കൂട്ടി നമുക്കൊരു ഫിറ്റ്‌നസ് ക്ലബ് തുടങ്ങിയാലോയെന്നായിരുന്നു പൃഥ്വി തിരിച്ച് ചോദിച്ചത്.

മുഖം വ്യക്തമാവുന്ന ചിത്രം
ഹാന്റെ മുഖം വ്യക്തമാവുന്ന തരത്തിലുള്ള ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. സ്‌പൈഡര്‍മാന്റെ ഡ്രസണിയിച്ച് സൂപ്പര്‍ ഹാന്‍ എന്ന ക്യാപ്ഷനോടെയായിരുന്നു ടൊവിനോ ചിത്രം പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമായിരുന്നു ഹാ്‌ന്റെ മാമോദീസ ചടങ്ങ് നടത്തിയത്. മകന്റേയും മകളുടേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുള്ള ബോര്‍ഡും ടൊവിനോ സെറ്റ് ചെയ്തിരുന്നു. താരങ്ങളും ആരാധകരുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയത്.

മക്കളെക്കുറിച്ച്
ഇസയ്ക്ക് കിട്ടിയിട്ടുള്ള ഒരു ലൈഫ് ടഹാന് കിട്ടിക്കൊള്ളണമെന്നില്ലെന്ന് മുന്‍പ് ടൊവിനോ പറഞ്ഞിരുന്നു. രണ്ട് രീതിയിലും. ഇസ ജനിക്കുന്ന സമയത്തെ അവസ്ഥയല്ല ഇപ്പോള്‍. അന്നും പ്രസവത്തിന് 3 മാസം മുന്‍പ് താന്‍ ഭാര്യയ്‌ക്കൊപ്പമുണ്ടായിരുന്നു. ഇസയുടെ മാമോദീസയും കഴിഞ്ഞതിന് ശേഷമായാണ് ഗപ്പിയില്‍ ജോയിന്‍ ചെയ്യുന്നത്. അത്രയും ദിവസം അവള്‍ക്കൊപ്പം ചെലവഴിക്കാന്‍ കഴിഞ്ഞിരുന്നു. ടഹാന്‍ എന്ന് പറയുമ്പോള്‍ ഒരു സുഖം തോന്നി. ഇസയെന്ന പേരും അങ്ങനെയായിരുന്നു.


Click it and Unblock the Notifications