മകൾക്കൊപ്പമുളള പാട്ടിനൊടുവിൽ പൊട്ടിച്ചിരിച്ച് ടൊവിനോ, വഴക്ക് പറഞ്ഞ് വീട്ടുകാർ
താരങ്ങൾ ഡോട്ടേഴ്സ് ഡേ സോഷ്യൽ മീഡിയയിലൂടെ ആഘോഷമാക്കുകയായിരുന്നു. മക്കളോടൊപ്പമുള്ള രസകരമായ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ച് കൊണ്ടാണ് ഡോട്ടേഴ്സ് ഡേ ആഘോഷിച്ചത്. താരങ്ങളുടെ രസകരമായ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും സിനിമ കോളങ്ങളിലും വൈറലായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ടൊവിനോ തോമസ് പങ്കുവെച്ച വീഡിയോയാണ്. എന്റെ ചെറിയരാജകുമാരി എന്ന ഹാഷ്ടാഗിലാണ് മകൾക്കൊപ്പമുള്ള വീഡിയോ ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത് . ഈ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

മകൾക്കൊപ്പം കളിക്കുന്നതിന്റെ വീഡിയോയാണ് ടെവിനോ പങ്കുവെച്ചിരിക്കുന്നത്. അച്ഛനും മകളും പാട്ട് പാടി കളിക്കുന്നതിനൊടുവിൽ ടൊവിനോ പൊട്ടിച്ചിരിക്കുന്നത് വീഡിയോയിൽ കാണാം , അച്ഛന്റേയും മകളുടേയും ഈ രസകരമായ വീഡിയോ അതിലും രസകരമായ അടിക്കുറിപ്പോടയൊണ് ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ''പൊട്ടിച്ചിരിച്ചു വാവയെ എഴുന്നെപ്പിച്ചതിന് ചീത്തയും കേട്ടു ... എനനായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്. കൂടാതെ ഹാപ്പി ഡാട്ടേഴ്സ് ഡേയും നേർന്നിട്ടുണ്ട്.
യൂത്തിന് മാത്രമല്ല കുടുംബപ്രേക്ഷകരുടേയും പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. എല്ലാവരോടും വളരെ അടുത്ത ബന്ധമാണ് നടൻ വച്ച് പുലർത്തുന്നത്. ഈ സ്വഭാവം തന്നെയാണ് ടൊവിനോ എന്ന നടനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്. ടൊവിനോയ്ക്കും ലിഡിയയ്ക്കും ഇസ്സ എന്നൊരു മകളല്ലാതെ തഹാൻ എന്നൊരു മകൻ കൂടിയുണ്ട്. ജൂണിലായിരുന്നു പുതിയ അതിഥി വീട്ടിലേയ്ക്ക് എത്തിയത്. മകന്റെ മാമോദീസ ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും ചതാരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ടൊവിനോ തോമസ് മാത്രമല്ല മറ്റ് താരങ്ങളും ഡോട്ടേഴ്സ് ഡേ ആശംസിച്ച് രംഗത്തെത്തിരുന്നു. നടി നദിയ മൊയ്തു, പൂർണിമ ഇന്ദ്രജിത്ത്. നീന, സ്നേഹ, ഷറഫുദ്ദീൻ, തുടങ്ങിയവരും മക്കൾക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ഡോട്ടേഴ്സ് ഡേ ആശംസിച്ചത്. ആത്മവിശ്വാസമുള്ള, സ്വയം പര്യാപ്തരായ, പക്വമതികളായ രണ്ടു മക്കളുടെ മാതാവായതിൽ അഭിമാനിക്കുന്നു എന്നും ചിത്രത്തിനൊപ്പം നാദിയ കുറിച്ചു. എല്ലാ വർഷവും സെപ്തംബർ മാസത്തെ നാലാമത്തെ ഞായറാഴ്ചയാണ് ഡോട്ടേഴ്സ് ഡേ അഥവാ മകൾ ദിനമായി ലോകം ആഘോഷിക്കുന്നത്. താരങ്ങൾ മാത്രമല്ല ജനങ്ങളും ഡോട്ടേഴ്സ് ഡേ ആഘോഷിച്ചിരുന്നു.


Click it and Unblock the Notifications